For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈ അല്ലെങ്കില്‍ ആരെ നയിക്കാന്‍ ഇഷ്ടം? തുറന്നു പറഞ്ഞ് രോഹിത്, വീഡിയോ

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ സ്ഥാനം. ഒരു കിരീടം പോലുമില്ലാതെ തുടക്കകാലത്തു പതറിയ മുംബൈ ടീമിന്റെ തലവര മാറ്റിയത് ഹിറ്റ്മാനാണ്. ഒന്നും, രണ്ടുമല്ല അഞ്ചു തവണയാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലിഗായ ഐപിഎല്ലില്‍ മുംബൈയെ ജേതാക്കളാക്കിയത്. 2013 മുതല്‍ മുംബൈ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത് രോഹിത്താണ്.

മുംബൈയുടെ നായകനായിരുന്നില്ലെങ്കില്‍ രോഹിത് ഐപില്ലില്‍ ഏതു ടീമിന്റെ ക്യാപ്റ്റനായിട്ടാവും മാറിയേക്കുക? ഇതേക്കുറിച്ച് അദ്ദേഹം മുമ്പൊരു അഭിമുഖത്തില്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. മുംബൈ ക്യാപ്റ്റനായിരുന്നില്ലൈങ്കില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിക്കാനാണ് തനിക്കു താല്‍പ്പര്യമെന്നാണ് രോഹിത് വെളിപ്പെടുത്തിയത്.

ROHIT SHARMA

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്റെ ഫേവറിറ്റ് ഗ്രൗണ്ടാണ്. എന്നെ സംബന്ധിച്ച് കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിക്കാനാണ് തനിക്കു താല്‍പ്പര്യമെന്നും രോഹിത് വ്യക്തമാക്കി. നിലവില്‍ മുംബൈയില്‍ നിന്നു തന്നെയുള്ള മറ്റൊരു താരമായ ശ്രേയസ് അയ്യരാണ് കെകെആറിനെ നയിച്ചുകൊണ്ടിരിക്കുന്നത്. 2022ലെ സീസണ്‍ മുതല്‍ അദ്ദേഹം നായകസ്ഥാനത്തുണ്ട്.

രോഹിത് ശര്‍മയുടെ വീഡിയോ കാണാം

രോഹിത്തിന്റെ ഐപിഎല്‍ കരിയറിന്റെ തുടക്കം ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദ് ടീമിനോടൊപ്പമായിരുന്നു. 2009ല്‍ അവരോടൊപ്പം ഐപിഎല്‍ കിരീടനേട്ടത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു സാധിച്ചു. 2013ലായിരുന്നു രോഹിത് മുംബൈ ടീമിന്റെ ഭാഗമായത്.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് ഇതേ സീസണില്‍ മുംബൈയുടെ ക്യാപ്റ്റന്‍സിയൊഴിഞ്ഞതോടെ രോഹിത്തിനു നായകസ്ഥാനവും ലഭിച്ചു. കിരീട വിജയത്തോടെയാണ് മുംബൈയ്‌ക്കൊപ്പമുള്ള കന്നി സീസണ്‍ അദ്ദേഹം ആഘോഷിച്ചത്. അതിനു ശേഷം 2015, 2017, 2019, 20 സീസണുകളിലും മുംംബൈയെ ജേതാക്കളാക്കാന്‍ ഹിറ്റ്മാനു സാധിച്ചിരുന്നു.

37കാരനായ രോഹിത് അടുത്ത സീസണിനു ശേഷം ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതേ തുടര്‍ന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും തങ്ങളുടെ മുന്‍ താരവുമായ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ മുംബൈ നീക്കമാരംഭിച്ചിരിക്കുന്നത്.

ജിടി വിട്ട് അദ്ദേഹം മുംബൈയിലേക്കു വരുമെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. 15 കോടിയോളം രൂപയാണ് ഹാര്‍ദിക്കിനു മുംബൈ ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം.

ROHIT SHARMA

രോഹിത്തിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ അതു ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഗംഭീരമാണെന്നു കാണാന്‍ സാധിക്കും. ഇതുവരെ 243 മല്‍സസരങ്ങളില്‍ നിന്നായി 130.05 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 6211 റണ്‍സാണ്. ഒരു സെഞ്ച്വറിയും 42 ഫിഫ്റ്റികളുമടക്കമാണിത്.

ഹിറ്റ്മാന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത് 2013ല്‍ മുംബൈ ടീമിനോടൊപ്പമുള്ള കന്നി സീസണിലായിരുന്നു. അന്നു 19 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം രോഹിത് വാരിക്കൂട്ടിയത് 538 റണ്‍സാണ്. 500നു മുകളില്‍ റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്ത ഏക സീസണും ഇതു തന്നെയായിരുന്നു.

2016ല്‍ 489 റണ്‍സും 2015ല്‍ 482 റണ്‍സും 2012ല്‍ 433 റണ്‍സും 2019ല്‍ 405 റണ്‍സും അദ്ദേഹം നേടിയിരുന്നു. പക്ഷെ അവസാനത്തെ രണ്ടു സീസണുകളും രോഹിത്തിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. 2022ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 268 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. രോഹിത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം സീസണും ഇതു തന്നെയാണ്. കഴിഞ്ഞ സീസണിലാവട്ടെ 16 കളിയില്‍ നിന്നും 332 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Sunday, November 26, 2023, 8:52 [IST]
Other articles published on Nov 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+