For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തലകുനിച്ച് മുംബൈ ടീം, ഹാര്‍ദിക്കിനെ മാറ്റുമോ? അടുത്ത നീക്കം വെളിപ്പെടുത്തി നിത അംബാനി

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് അവര്‍ തീര്‍ച്ചയായും മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്തവണത്തേത്. കാരണം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ മുംബൈയ്ക്കു വിജയിക്കാനായുള്ളൂ. ശേഷിച്ച 10 മല്‍സരങ്ങളിലും അവര്‍ പരാജയത്തിലേക്കു കൂപ്പുകുത്തി. മുംബൈ ടീമിന്‍റെ അടുത്ത നീക്കം എന്താണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ടീമുടമ നിതാ അംബാനി.

മുംബൈ ടീമിന്റെ നിരാശാജനകമായ പുറത്താവലിനു ശേഷം ഡ്രസിങ് റൂമില്‍ വച്ച് സംസാരിക്കുകയായിരുന്നു നിത അംബാനി. വളരെ നിരാശാജനകമായ സീസണാണ് ഇത്തവണത്തേതെന്നാണ് അവര്‍ ടീമിനോടു പറഞ്ഞത്. നമ്മളെയെല്ലാം സംബന്ധിച്ച് ഇതു നിരാശപ്പെടുത്തിയ സീസണായിരുന്നു. നമ്മള്‍ ആഗ്രഹിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ല.

ROHIT HARDIK

എങ്കിലും ഞാന്‍ ഇപ്പോഴും മുംബൈ ഇന്ത്യന്‍സിന്റെ വലിയ ഫാന്‍ തന്നെയാണ്. ഒരു ഉടമയെന്ന നിലയില്‍ മാത്രമല്ല ഇത്. മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സി ധരിക്കുകയെന്നത് വലിയ ബഹുമതിയും പദവിയുമാണെന്നു ഞാന്‍ കരുതുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം സഹകരിക്കാന്‍ സാധിച്ചതും വലിയ ബഹുമാനവും അംഗീകാരവും തന്നെയാണ്.

നമുക്കു സീസണില്‍ ഇതുവരെ നടന്ന കാര്യങ്ങളിലേക്കു തിരികെ പോവാം. അതിനെക്കുറിച്ച് റിവ്യു ചെയ്യാം. തുടര്‍ന്നു ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാമെന്നും നിതാ ഇഅംബാനി ടീമംഗങ്ങളോടു പറഞ്ഞു.

ഐപിഎല്‍ ട്രോഫി മിസ്സായെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്ന മുംബൈ ടീമിലെ താരങ്ങള്‍ക്കു നിതാ അംബാനി വിജയാശംസകള്‍ നേരുകയും ചെയ്തു. മുംബൈ ടീമില്‍ നായകസ്ഥാനം തെറിച്ചെങ്കിലും ലോകകപ്പില്‍ ടീം ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. അതുകൊണ്ടു തന്നെ രോഹിത്തിന്റെ പേര് തന്നെയാണ് നിത ആദ്യം പരമര്‍ശിക്കുകയും ചെയ്തത്.

രോഹിത്, ഹാര്‍ദിക്, സൂര്യ (സൂര്യകുമാര്‍ യാദവ്), ബുംറ (ജസ്പ്രീത് ബുംറ) മുഴുവന്‍ ഇന്ത്യക്കാരും നിങ്ങള്‍ക്കു വേണ്ടി ആര്‍പ്പുവിളിക്കും. ഞങ്ങളെല്ലാം നിങ്ങള്‍ക്കു ആശംസകള്‍ നേരുകയാണെന്നും നിതാ അംബാനി പറഞ്ഞു.

അതേസമയം, ഈ സീസണിനു ശേഷം രോഹിത് മുംബൈ ടീമിനൊപ്പം തന്നെ തുടരുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഹിറ്റ്മാന്‍ ടീം വിടാന്‍ തന്നെയാണ് സാധ്യത കൂടുതലെന്നാണ് അഭ്യൂഹങ്ങള്‍. പക്ഷെ ഇതേക്കുറിച്ച് അദ്ദേഹം ഇനിയും സൂചനകളൊന്നും നല്‍കിയിട്ടില്ല.

2025ലെ അടുത്ത ഐപിഎല്ലിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. അതിനു മുമ്പ് വെറും അഞ്ചു കളിക്കാരെ മാത്രമേ മുംബൈയടക്കമുള്ള മുഴുവന്‍ ടീമുകള്‍ക്കും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മുംബൈ നിലനിര്‍ത്തുന്ന കളിക്കാരില്‍ രോഹിത് ഉണ്ടാവുമോയെന്നതു കാത്തിരുന്നു തന്നെ കാണണം. നായകസ്ഥാനത്തു നിന്നും തന്നെ പുറത്താക്കി പകരം ഹാര്‍ദിക്കിനെ നിയമിച്ച ശേഷം മുംബൈ ടീമുടമകളുമായി രോഹിത് അത്ര നല്ല രസത്തിലല്ല.

NITA AMBANI

അഞ്ചു ഐപിഎല്‍ ട്രോഫികള്‍ ടീമിനു സമ്മാനിച്ച ക്യാപ്റ്റനായിരുന്നിച്ചും നായകസ്ഥാനത്തു നിന്നും പുറത്താക്കിയത് അപമാനിക്കുന്നതിനു തുല്യമായിട്ടാണ് രോഹിത്തും അദ്ദേഹവുമായി അടുപ്പമുള്ളവരും നോക്കിക്കാണുന്നത്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടി രോഹിത് കളിക്കുന്നതു കണ്ടാല്‍ ആശ്ചര്യപ്പെടേണ്ടതില്ല.

ക്യാപ്റ്റനായുള്ള ആദ്യത്തെ സീസണില്‍ വന്‍ ഫ്‌ളോപ്പായ ഹാര്‍ദിക്കിനെ അടുത്ത സീസണിലും ഈ റോളില്‍ നിലനിര്‍ത്തണമോയന്നത് ടീം മാനേജ്‌മെന്റ് ഗൗരവമായി തന്നെ ആലോചിക്കും. പക്ഷെ അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കാനുള്ള സാധ്യത തീരെ കുറവാണ്. നായകന്റെ റോളില്‍ ഒരു സീസണ്‍ കൂടി ഹാര്‍ദിക്കിനു സമയം നല്‍കിയേക്കും. അതിനു ശേഷം മാത്രമേ കടുപ്പമേറിയ തീരുമാനങ്ങള്‍ ടീം മാനേജ്‌മെന്റ് എടുക്കുകയുള്ളൂ.

Story first published: Tuesday, May 21, 2024, 13:03 [IST]
Other articles published on May 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+