Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയെ തീര്‍ത്തതെങ്ങനെ? ഇത്രയും സിംപിള്‍! ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ക്ലാസെനും അഭിഷേകും

അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ കഥ കഴിക്കാന്‍ എന്തു ഗെയിം പ്ലാനാണ് പരീക്ഷിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് ഹീറോസായ ഹെന്‍ട്രിച്ച് ക്ലാസെനും അഭിഷേക് ശര്‍മയും. ഹോംഗ്രൗണ്ടില്‍ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ 31 റണ്‍സിനാണ് മുംബൈയെ ഓറഞ്ച് ആര്‍മി മറികടന്നത്. 278 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഉജ്ജ്വലമായി പൊരുതിയെങ്കിലും അഞ്ചു വിക്കറ്റിനു 246 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

നേരത്തേ ക്ലാസെന്‍, അഭിഷേക് എന്നിവരെക്കൂടാതെ ട്രാവിസ് ഹെഡിന്റെയും തീപ്പൊരി ഫിഫ്റ്റികളാണ് ഹൈദരാബാദിനെ മൂന്നു വിക്കറ്റിനു 277 റണ്‍സെന്ന ഓള്‍ടൈം റെക്കോര്‍ഡ് ടോട്ടലിലെത്തിച്ചത്. 34 ബോളില്‍ ഏഴു സിക്‌സറും നാലു ഫോറുമടക്കം ക്ലാസെന്‍ പുറത്താവാതെ വാരിക്കൂട്ടിയത് 80 റണ്‍സാണ്. അഭിഷേക് 23 ബോളില്‍ ഏഴു സിക്‌സറും മൂന്നു ഫോുമടക്കം 63 റണ്‍സും അടിച്ചെടുത്തു. ഹെഡാവട്ടെ 24 ബോളില്‍ ഒമ്പതു ഫോറു മൂന്നു സിക്‌സറുമടക്കം 62 റണ്‍സ് സ്‌കോര്‍ ചെയ്തു.

KLAASEN

ബോള്‍ കണ്ടാല്‍ പിന്നെയൊന്നും ആലോചിക്കേണ്ട അതിനെ അടിച്ചുപറത്തുകയെന്നതായിരുന്നു മുംബൈയ്‌ക്കെതിരേ തങ്ങളുടെ പ്ലാനെന്നാണ് അഭിഷേക് വെളിപ്പെടുത്തിയത്. ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കിയ ഹെഡിനെ താരം പ്രശംസിക്കുകയും ചെയ്തു.

ട്രാവിസ് ഹെഡിനോടപ്പം ബാറ്റ് ചെയ്യുകയെന്നതു നല്ല രസമായിരുന്നു. എന്റെ ഫേവറിറ്റുകളിലൊരാളാണ് അദ്ദേഹം. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിനു നല്ല വ്യക്തതയുണ്ട്. നീ സ്വയം പ്രകടിപ്പിക്കൂയെന്നായിരുന്നു ബാറ്റിങിനിടെ ഹെഡ് നല്‍കിയ ഉപദേശമെന്നും അഭിഷേക് വ്യക്തമാക്കി.

ഹെഡും അഭിഷേകുമുള്‍പ്പെട്ട മുന്‍നിര മികച്ചൊരു തുടക്കം ഹൈദരാബാദിനു നല്‍കിയതിനാല്‍ അതു കാത്തുസൂക്ഷിക്കുകയെന്നതു മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു ക്ലാസെന്‍ പറയുന്നു. മുന്‍നിരയില്‍ വളരെ മികച്ച രീതിയിലാണ് ഹെഡും അഭിഷേകും തുടങ്ങിയത്. തുടര്‍ന്നെത്തിയ എയ്ഡന്‍ മാര്‍ക്രവും ഇതു ഏറ്റെടുത്തു. ഇവര്‍ ചേര്‍ന്നു ടീമിനൊരു താളം നല്‍കിക്കഴിഞ്ഞിരുന്നു. തനിക്കു അതു മുന്നോട്ടു കൊണ്ടു പോവുകയാണ് വേണ്ടിയിരുന്നതന്നും ക്ലാസെന്‍ വിശദമാക്കി.

ബാറ്റിങിനിടെ ഗ്രൗണ്ടില്‍ വച്ച് ക്ലാസെനുമായി താന്‍ സംസാരിച്ച കാര്യം എന്തായിരുന്നുവെന്നു അഭിഷേക് വെളിപ്പെടുത്തി. ക്ലാസി, എന്താണ് പ്ലാന്‍? നമ്മള്‍ എന്താണ് ഇപ്പോള്‍ ചെയ്യുകയെന്നാണ് അദ്ദേഹത്തോടു ഞാന്‍ ചോദിച്ചത്. നിനക്കു ബോള്‍ കിട്ടിയാല്‍ നീ അടിച്ചോ, എനിക്കാണ് ബോള്‍ കിട്ടുന്നതെങ്കില്‍ ഞാന്‍ അടിക്കാമെന്നായിരുന്നു ക്ലാസന്റെ മറുപടി.

ABHISHEK SHARMA

ഇതു വളരെ പോസിറ്റീവായിട്ടുള്ള ചിന്തയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതു അദ്ദേഹത്തെ സഹായിക്കുന്നുണ്ട, ഞങ്ങളെയും നന്നായി സഹായിക്കുന്നുണ്ടെന്നും അഭിഷേക് തുറന്നു പറഞ്ഞു. മല്‍സരം കാണാന്‍ തന്റെ കുടുബം സ്റ്റേഡിയത്തിലെത്തിയത് ഏറെ പ്രചോദിപ്പിച്ചതായും താരം പറയുന്നു.

അഭിഷേകിന്റെ കഴിവിനെക്കുറിച്ച വലിയ മതിപ്പാണ് ക്ലാസെനുള്ളത്. ദൈര്‍ഘ്യമേറിയ ഒരു കരിയര്‍ ഇന്ത്യന്‍ താരത്തിനു മുന്നിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സ്പിന്നര്‍മാര്‍ക്കെതിരേയും ആധിപത്യം പുലര്‍ത്താന്‍ അഭിഷേകിനു കഴിയുന്നുണ്ട്. അതു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. അവന്‍ വളരെ സ്‌പെഷ്യലായിട്ടുള്ള കുട്ടിയാണ്. വലിയൊരു കരിയര്‍ മുന്നിലുണ്ടെന്നും ക്ലാസെന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 28, 2024, 13:59 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+