Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അമ്പമ്പോ! സ്റ്റാര്‍ക്ക് പിഴുത ഒരു വിക്കറ്റിനു ഇത്രയും വിലയോ? വേറെ ലെവല്‍

ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ലേലത്തുക നേടി ചരിത്രം കുറിച്ചയാളാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. 24.75 കോടി വാരിയെറിഞ്ഞായിരുന്നു കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തെ കെകെആര്‍ റാഞ്ചിയത്. ഈ സീസണില്‍ തുടക്കത്തിലെ മല്‍സരങ്ങളില്‍ തല്ലുകൊള്ളിയായെങ്കിലും അവസാന ഘട്ടത്തിലും പ്ലേഓഫിലും ഫൈനലിലുമെല്ലാം തന്റെ മൂല്യത്തോടു നീതി പുലര്‍ത്തുന്ന പ്രകടനമാണ് സ്റ്റാര്‍ക്ക് പുറത്തെടുത്തത്.

13 ഇന്നിങ്‌സുകളില്‍ നിന്നും 10.61 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. ആദ്യ ക്വാളിഫയര്‍, ഫൈനല്‍ എന്നിവയില്‍ മാജിക്കല്‍ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. ഈ രണ്ടു സൂപ്പര്‍ പോരാട്ടങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്റ്റാര്‍ക്കിനെ തേടിയെത്തിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ ക്വാളിഫയറില്‍ നാലോവറില്‍ 35 റണ്‍സിനു മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.

MITCHELL STARC

ഫൈനലിലും എസ്ആര്‍എച്ചിനെ തീര്‍ക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത് സ്റ്റാര്‍ക്കായിരുന്നു. മൂന്നോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ഈ സീസണില്‍ ലഭിച്ച പ്രതിഫലമായ 24.75 കോടി രൂപ പരിഗണിക്കുമ്പോള്‍ സ്റ്റാര്‍ക്കിന്റെ ഒരു വിക്കറ്റിനു എത്ര മൂല്യം വരുമെന്നു നമുക്കു നോക്കാം. ലക്ഷങ്ങളല്ല മറിച്ച് കോടികളാണ് ഇതിന്റെ മൂല്യമെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

സീസണിലെ പ്രതിഫലും നേടിയ വിക്കറ്റുകളും കണക്കിലെടുക്കുമ്പോള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയ ഓരോ വിക്കറ്റിന്റെയും മൂല്യം ഏകദേശം 1.45 കോടിയോളം രൂപയാണ്. ഇതു തീര്‍ച്ചയായും ഏതൊരു ബൗളറെയും സംബന്ധിച്ച് സ്വപ്‌നം കാണാവുന്നതിലും അപ്പുറത്തെ തുക തന്നെയാണ്. 25 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ലേലത്തില്‍ സ്റ്റാര്‍ക്കിനെ കെകെആര്‍ വാങ്ങിയപ്പോള്‍ എല്ലാവരും നെറ്റി ചുളിച്ചിരുന്നു. ഈ സംശയം ശരിവയ്ക്കുന്നതായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍.

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സ്റ്റാര്‍ക്കിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. മാത്രമല്ല റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്തു. ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ വിക്കറ്റില്ലാതെ 53 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. രണ്ടാമത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംളൂരുവിനെതിരേ വിക്കറ്റില്ലാതെ 47 റണ്‍സും സ്റ്റാര്‍ക്ക് ദാനം ചെയ്തു.

ഇതോടെ കെകെആര്‍ ടീമിനു അദ്ദേഹം ബാധ്യതയായി മാറിക്കഴിഞ്ഞതായി പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു. പക്ഷെ ടീം മാനേജ്‌മെന്റിനു സ്റ്റാര്‍ക്കില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവര്‍ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു.

MITCHELL STARC

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 25 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത സ്റ്റാര്‍ക്ക് വിമര്‍ശകരുടെ വായടപ്പിച്ചു. പിന്നീട് പതിയെ തന്റെ യഥാര്‍ഥ ഫോമിലേക്കു അദ്ദേഹം മടങ്ങിയെത്തുന്നതാണ് കണ്ടത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെനെതിരേ 28 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് മുംബൈ ഇന്ത്യന്‍സിനെതിരേയും മിന്നിച്ചു. നാലു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്.

നിര്‍ണാക മല്‍സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചതാണ് പ്രതീക്ഷകളോടു നീതി പുലര്‍ത്താന്‍ തന്നെ സഹായിച്ചതെന്നായിരുന്നു ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റവുവാങ്ങിയ ശേഷമുള്ള സ്റ്റാര്‍ക്കിന്റെ പ്രതികരണം.

എനിക്കു ലഭിച്ച വലിയ തുകയെക്കുറിച്ച് തമാശകളുണ്ടായിരുന്നു. ഐപിഎല്ലില്‍ ഞാന്‍ അവസാനമായി കളിച്ചിട്ട് ദീര്‍ഘകാലമായിരുന്നു. ഞാന്‍ ഇപ്പോള്‍ പ്രായവും പക്വതയുമുള്ള താരമായി മാറിയിരിക്കുകയാണ്. ഇതാണ് എല്ലാ പ്രതീക്ഷകളും മാനേജ് ചെയ്യാന്‍ തന്നെ സഹായിച്ചതെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കിയിരുന്നു.

Story first published: Monday, May 27, 2024, 17:09 [IST]
Other articles published on May 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+