Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇനി തീരുമാനം പിഴയ്ക്കില്ല! സ്മാര്‍ട്ട് റീപ്ലേ സിസ്റ്റം കിടുവാണ്, എന്താണ് പുത്തന്‍ മാറ്റം ?

പുതിയ ഐപിഎല്‍ സീസണില്‍ വിപ്ലവകരമായ പുതിയൊരു പരീക്ഷണം കൂടി സംഭവിക്കാന്‍ പോവുകയാണ്. കളിക്കിടയില്‍ ടിവി അംപയറുടെ ഭാഗത്തു നിന്നും സംഭവിച്ചേക്കാവുന്ന ചെറിയ പിഴവുകള്‍ പോലും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സ്മാര്‍ട്ട് റീപ്ലേ സിസ്റ്റമെന്ന പുതിയൊരു സംവിധാനം ഇത്തവണ കൊണ്ടു വന്നിരിക്കുകയാണ്. ഇതിലൂടെ പിഴവുകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ മാത്രമല്ല തീരുമാനങ്ങള്‍ മുമ്പത്തേതിനേക്കാള്‍ വേഗത്തിലാക്കുവാനും സാധിക്കുമെന്നതാണ് പ്രധാന നേട്ടങ്ങള്‍.

ഭാവിയിലെ ക്രിക്കറ്റ് മല്‍സരങ്ങളിലു ഈ പുതിയ സാങ്കേതിക വിദ്യ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെയൊരു ട്രയലായിരിക്കും ഐപിഎല്ലിന്റെ 17ാം സീസണില്‍ നമുക്കു കാണാന്‍ സാധിക്കുക. എന്താണ് ഐപിഎല്ലിലൂടെ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് റീപ്ലേ സിസ്റ്റം (എസ്ആര്‍എസ്)? ഇതേക്കുറിച്ച് വിശദമായി നോക്കാം.

CSK

പുതിയ സംവിധാനം വരുന്നതോടെ ടിവി അംപയര്‍, ഹോക്ക് ഐ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കിടയെില ഇടനിലക്കാരനെന്ന ടിവി ബ്രോഡ്കാസ്റ്റ് ഡയറക്ടറുടെ റോള്‍ ഇല്ലാതാവുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പകരം ടിവി അംപയര്‍ക്കു ഹോക്ക് ഐ ഓപ്പറേറ്റര്‍മാരില്‍ നിന്നും നേരിട്ട് ഇന്‍പുട്ടുകള്‍ ലഭിക്കുകയും ചെയ്യും. ടിവി അംപയറും ഹോക്ക് ഐ ഓപ്പറേറ്റര്‍മാരും ഇനി ഒരുമിച്ച് ഒരേ ഇടത്തായിരിക്കും പ്രവര്‍ത്തിക്കുക.

ഗ്രൗണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഉയര്‍ന്ന വേഗതയിലുള്ള ഹോക്ക് ഐ ക്യാമറകളില്‍ പകര്‍ത്തിയെടുത്ത ദൃശ്യങ്ങള്‍ ടിവി അംപയര്‍ക്കു അപ്പോള്‍ തന്നെ ലഭിക്കും. ഹോക്ക് ഐ ഓപ്പറേറ്റര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്താനും വളരെ വേഗത്തില്‍ തീരുമാനങ്ങള്‍ സ്വീകരിക്കാനും ടിവി അംപയറെ ഇതു സഹായിക്കുകയും ചെയ്യും. എട്ടു ഹോക്ക് ഐ ക്യാമറകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ അംപയര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ക്കും.

സ്മാര്‍ട്ട് റീപ്ലേ സിസ്റ്റം കൊണ്ടുവന്ന പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് സ്പ്ലിറ്റ് സ്‌ക്രീന്‍ ദൃശ്യങ്ങളാണ്. ഒരേ സമയത്തു സ്‌ക്രീനില്‍ അംപയര്‍ക്കു കളിയുടെ വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വളരെ വ്യക്തതയോടെ കാണാന്‍ കഴിയും. പ്രത്യേകിച്ചും റിലേ ക്യാച്ചുകള്‍, ഓവര്‍ത്രോകള്‍ എന്നിവയുടെ കാര്യത്തില്‍ അധികം സമയം പാഴാക്കാതെ തന്നെ തീരുമാനം കൈക്കൊള്ളാന്‍ ടിവി അംപയറെ സ്മാര്‍ട്ട് റീപ്ലേ സിസ്റ്റം സഹായിക്കും.

നേരത്തേയുണ്ടായിരുന്ന സംവിധാനത്തില്‍ ചില പോരായ്മകളുണ്ടായിരുന്നു. ക്യാമറ കവറേജിലെ പരിമിതിയെ തുടര്‍ന്നു ചില സന്ദര്‍ഭങ്ങളില്‍ ടിവി അംപയര്‍ക്കു തീരുമാനം കൈക്കൊള്ളുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ സ്മാര്‍ട്ട് റീപ്ലേ സിസ്റ്റത്തില്‍ ഇതു സംഭവിക്കില്ല.

ഗ്രൗണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹോക്ക് ഐ സാങ്കേതിക വിദ്യയിലൂടെ ഏതു ആംഗിളിലുമുള്ള ദൃശ്യങ്ങള്‍ ഒരേ സ്‌ക്രീനില്‍ തന്നെ ടിവി അംപയര്‍ക്കു ലഭ്യമാവും. അതുകൊണ്ടു തന്നെ സ്റ്റംപിങുകള്‍, റണ്ണൗട്ടുകള്‍, എല്‍ബിഡബ്ല്യുകള്‍ എന്നിവയുടെ കാര്യത്തില്‍ ഇനി ഒരു തരത്തിലുള്ള അവ്യക്തതയ്ക്കും ഇടമില്ല.

Story first published: Wednesday, March 20, 2024, 9:35 [IST]
Other articles published on Mar 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+