Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സ് x ആര്‍സിബി എലിമിനേറ്റര്‍ നടന്നത് ഒരിക്കല്‍ മാത്രം! അന്നു ജയം ആര്‍ക്കൊപ്പം?

ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ ഇനി പ്ലേഓഫ് ആവേശമാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ആദ്യത്തെ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊമ്പുകോര്‍ക്കും. ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവുമാണ് എലിമിനേറ്ററില്‍ മുഖാമുഖം വരിക. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാനത്തെ ലീഗ് മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടതോടെയാണ് റോയല്‍സിനു മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വരികയും എലിമിനേറ്റര്‍ കളിക്കേണ്ടി വരികയും ചെയ്തത്.

ആര്‍സിബിയുമായി എലിമിനേറ്ററില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ റോയല്‍സ് തീര്‍ച്ചയായും ഭയക്കണം. ഇതിനൊരു കാരണം കൂടിയുണ്ട്. മുമ്പ് ഒരിക്കല്‍ മാത്രമേ ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍സും ആര്‍സിബിയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളു. അന്നു ആര്‍സിബി 71 റണ്‍സിനു റോയല്‍സിനെ മുക്കുകയായിരുന്നു. 2015ലെ എഡിഷനിലായിരുന്നു ഇത്.

SANJU- DU PLESSIS

എലിമിനേറ്ററില്‍ ആര്‍സിബിമായി നേര്‍ക്കുനേര്‍ വരിക മാത്രമല്ല ഈ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റൊരു വലിയ സാമ്യം കൂടിയുണ്ട്. അന്നു റോയല്‍സിന്റെ അവസാനത്തെ ലീഗ് മല്‍സരം കെകെആറിനെതിരേയായിരുന്നു. ഈ കളിയില്‍ റോയല്‍സ് ഒമ്പതു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു. ഇത്തവണയും അവസാന ലീഗ് മല്‍സരത്തില്‍ റോയല്‍സിന്‍റെ എതിരാളികള്‍ കെകെആറായിരുന്നു. പക്ഷെ ഇത്തവണ പോരാട്ടം മഴയെടുക്കുകയായിരുന്നു.

റോയല്‍സും ആര്‍സിബിയും തമ്മിലുള്ള 2015ലെ എലിമിനേറ്റര്‍ പൂനെയിലായിരുന്നു നടന്നത്. റോയല്‍സ് ടീമിനെ നയിച്ചത് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നെങ്കില്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ വിരാട് കോലിയുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

കോലിയും മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലുമുള്‍പ്പെട്ട ഓപ്പണിങ് ജോടി ക്ലിക്കായില്ല. കോലി 12 റണ്‍സിനും ഗെയ്ല്‍ 27 റണ്‍സിനും പുറത്തായി. എന്നാല്‍ മുന്‍ സൗത്താഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ്, മന്‍ദീപ് സിങ് എന്നിവരുടെ ഫിഫ്റ്റികള്‍ ടീമിനെ രക്ഷിച്ചു.

എബിഡി 68 റണ്‍സോടെ ടീമിന്റെ ടോപ്സ്‌കോററായി മാറി. വെറും 38 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. മന്‍ദീപ് സിങ് 34 ബോളിലാണ് പുറത്താവാതെ 54 റണ്‍സിലെത്തിയത്. ഏഴു ഫോറും രണ്ടു സിക്‌സറും താരം നേടി. മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെയാണ് റോയല്‍സ് കീഴടങ്ങിയത്.

ROYALS

ഒരോവര്‍ ബാക്കിനില്‍ക്കെ വെറും 109 റണ്‍സില്‍ റോയല്‍സ് ഓള്‍ഔട്ടായി. ഓപ്പണര്‍ അജിങ്ക്യ രഹാനെയെ (42) മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ബാറ്റിങ് നിരയില്‍ ക്ലിക്കായില്ല. 39 ബോളില്‍ നാലു ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. റോയല്‍സ് ടീമിലെ മറ്റാരെയും 20 റണ്‍സ് പോലും തികയ്ക്കാന്‍ ആര്‍സിബി ബൗളര്‍മാര്‍ അനുവദിച്ചില്ല.

രഹാനെയുടെ ഓപ്പണിങ് പങ്കാളിയായ ഷെയ്ന്‍ വാട്‌സന്‍ 12 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മൂന്നാം നമ്പറില്‍ കളിച്ച സഞ്ജുവിനു എട്ടു ബോളില്‍ അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. നായകന്‍ സ്മിത്തും മറുനാടന്‍ മലയാളി താരം കരുണ്‍ നായും 12 റണ്‍സ് വീതമെടുത്ത് മടങ്ങി. ദീപക് ഹൂഡ (11), ജെയിംസ് ഫോക്‌നര്‍ (4) എന്നിവരും നിരാശപ്പെടുത്തി.

രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ശ്രീനാഥ് അരവിന്ദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വീസെ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ചേര്‍ന്നാണ് റോയല്‍സിന്റെ കഥ കഴിച്ചത്. അന്നത്തെ പരാജയത്തിനു ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കണക്കുചോദിക്കാനുള്ള അവസരമാണ് റോയല്‍സിനു ഇത്തവണ ലഭിച്ചിരിക്കുന്നത്.

Story first published: Monday, May 20, 2024, 7:42 [IST]
Other articles published on May 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+