For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്ക് ഡമ്മി ക്യാപ്റ്റന്‍? വീണ്ടും അപമാനം, വദേരയ്ക്കു നായകന്‍ രോഹിത് തന്നെ! വീഡിയോ

അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ് വലിയ പ്രതിസന്ധിയിലൂടെയാണ് ഈ സീസണില്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മികച്ച താരനിരയുണ്ടായിട്ടും പ്ലേഓഫ് പോലുമെത്താതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുമോയെന്ന ആശങ്കയിലാണ് മുംബൈ. കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 10 റണ്‍സിനാണ് മുംബൈ പൊരുതിവീണത്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അവരുടെ ആറാം തോല്‍വി കൂടിയാണിത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇപ്പോഴുള്ളത്. ഹാര്‍ദിക് പാണ്ഡ്യയുടെ മോശം കാപ്റ്റന്‍സി തന്നെയാണ് ഈ സീസണില്‍ മുംബൈയുടെ പതനത്തിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. പല അബദ്ധങ്ങളും ക്യാപ്റ്റനെന്ന നിലയില്‍ ഇത്തവണ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കണ്ടുകഴിഞ്ഞു.

ROHIT- HARDIK

മാത്രമല്ല രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷം ടീമിലെ പലരുടെയും കണ്ണിലെ കരടായും ഹാര്‍ദിക് മാറിയിരിക്കുകയാണ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളില്‍ പലരും ഇപ്പോഴും രോഹിത്തിനൊപ്പമാണ്. ഇതും ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനു തിരിച്ചടിയായിട്ടുണ്ട്. കളിക്കളത്തില്‍ പലപ്പോഴും ഹാര്‍ദിക്കിനേക്കാള്‍ ടീമിലെ പല താരങ്ങളും രോഹിത്തിനെ സമീപിക്കുന്നതും ഉപദേശങ്ങള്‍ തേടുന്നതുമെല്ലാം നമ്മള്‍ കണ്ടു കഴിഞ്ഞതാണ്.

രോഹിത്തുമായി ഫീല്‍ഡ് ക്രമീകരണത്തെക്കുറിച്ച് സംസാരിക്കുന്ന വദേര. വീഡിയോ കാണാം

ഡിസിക്കെതിരായ കഴിഞ്ഞ മല്‍സരത്തിലും സമാനമായൊരു സംഭവം നടന്നിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനെ പലര്‍ക്കും പുല്ലുവിലയാണെന്നു ഈ സംഭവം ശരിവയ്ക്കുകയും ചെയ്യുകയാണ്. യുവതാരം നെഹാല്‍ വദേരയാണ് കളിക്കിടെ രോഹിത്തിന് അടുത്തേക്കു വന്ന് ഫീല്‍ഡ് ക്രീമീകരണത്തെക്കുറിച്ച് സംസാരിച്ചത്.

ഇതെല്ലാം കണ്ട് ബൗണ്ടറി ലൈനിന് അടുത്ത് നിസ്സഹായനായി നില്‍ക്കുന്ന ഹാര്‍ദിക്കിനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഡിസിയുടെ ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നു സംഭവം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡിസിക്കു സ്‌ഫോടനാത്മക തുടകമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ നാലാം ബോള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ 31 റണ്‍സിലേക്കു കുതിച്ചെത്തിയിരുന്നു.

ഈ സമയത്താണ് വദേര ഫീല്‍ഡിങ് ക്രമീകരണത്തെക്കുറിച്ച് രോഹിത്തുമായി സംസാരിച്ചത്. ക്യാപ്റ്റനായിരുന്നിട്ടും താരങ്ങള്‍ ഹാര്‍ദിക്കിനെ സമീപിക്കാന്‍ മടിക്കുന്നതായും രോഹിത്തില്‍ തന്നെയാണ് അവര്‍ക്കു ഇപ്പോഴും വിശ്വാസമെന്നും ഈ സംഭവം ശരിവയ്ക്കുകയും ചെയ്യുകയാണ്. നേരത്തേ യുവ ഫാസ്റ്റ് ബൗളര്‍ ആകാശ് മധ്വാളും ഈ തരത്തില്‍ ഹാര്‍ദിക്കിനെ അപമാനിക്കുന്ന തരത്തില്‍ ഒരു കളിക്കിടെ പെരുമാറിയിരുന്നു.

HARDIK PANDYA

ബൗള്‍ ചെയ്യവെ ഫീല്‍ഡ് ക്രമീകരണത്തെക്കുറിച്ച് മധ്വാള്‍ സംസാരിച്ചത് രോഹിത്തുമായിട്ടായിരുന്നു. ഈ സമയത്തു ഹാര്‍ദിക്ക് ഇവര്‍ക്കു അരികിലേക്കു വരികയും ചില അഭിപ്രായങ്ങള്‍ പറയുന്നതും ചെയ്‌തെങ്കിലും അതു ശ്രദ്ധിക്കുക പോലും ചെയ്യാതെ മധ്വാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

മുംബൈ ടീമിന്റെ വന്‍ തകര്‍ച്ച പരിഗണിക്കുമ്പോള്‍ ഈ സീസണിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തു ഹാര്‍ദിക്ക് ഉണ്ടാവുമോയെന്നതു സംശയമാണ്. പ്ലേഓഫ് കാണാതെ മുംബൈ പുറത്താവുകയാണെങ്കില്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും പുറത്താക്കാന്‍ ടീം മാനേജ്‌മെന്റ് മടി കാണിക്കില്ല.

മാത്രമല്ല സീസണിനു ശേഷം ഹാര്‍ദിക്കിനെ മുംബൈ കൈവിടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ടീമിനകത്തു താരങ്ങളില്‍ നിന്നും ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കുന്നില്ലെങ്കില്‍ പിന്നെ ഹാര്‍ദിക്കിനെ നിലനിര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്നു ടീം മാനേജ്‌മെന്റിനും നല്ല ബോധ്യമുണ്ടാവും. മുംബൈ്ക്കു ഇനി അഞ്ചു കളികളാണ് സീസണില്‍ ശേഷിക്കുന്നത്. ഇവയിലെല്ലാം ജയിച്ചെങ്കില്‍ മാത്രമേ പ്ലേഓഫ് സാധ്യതയുള്ളൂ.

Story first published: Sunday, April 28, 2024, 7:30 [IST]
Other articles published on Apr 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+