Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 9 ഇന്നിങ്‌സ്, 303 റണ്‍സ്; മുംബൈ 11ല്‍ വിഷ്ണു വിനോദ് വേണം! ഹാര്‍ദിക് കനിയുമോ?

ഐപിഎല്ലിന്റെ 17ാം സീസണിനെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് മലയാളി താരം വിഷ്ണു വിനോദ്. തുടര്‍ച്ചയായ രണ്ടാം സീസണിലും അദ്ദേഹം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലുണ്ട്. കഴിഞ്ഞ തവണ പ്രതിഭ തെളിയിക്കാന്‍ വേണ്ടത്ര അവസരം വിഷ്ണുവിനു ലഭിച്ചില്ല. പക്ഷെ ഇത്തവണ തീര്‍ച്ചയായും കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുക തന്നെ ചെയ്യുന്നുവെന്ന് സമീപകാല പ്രകടനങ്ങള്‍ അടിവരയിടുകയാണ്.

ഏറ്റവും അവസാനമായി ഡിവൈ പാട്ടീല്‍ ടി20 കപ്പിലാണ് വിഷ്ണു കളിച്ചത്. ഈ ടൂര്‍ണമെന്റില്‍ തന്റെ മുംബൈ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ നയിച്ച റിലയന്‍സ് 1 വണ്‍ ടീമിന്റെ ഭാഗമായിരുന്നു വിഷ്ണു. ഓപ്പണറായും വണ്‍ ഡൗണായും ഫിനിഷറായുമെല്ലാം വ്യത്യസ്ത റോളുകളില്‍ വിഷ്ണുവിന്റെ ശ്രദ്ധേയമായ ബാറ്റിങ് പ്രകടങ്ങള്‍ ടൂര്‍ണമെന്റില്‍ കാണാന്‍ സാധിച്ചിരുന്നു. ഹാര്‍ദിക്കിന്റെ ടീമിനായി വിക്കറ്റ് കാത്തതും വിഷ്ണു തന്നെയാണ്.

VISHNU VINOD

ഒമ്പത് ഇന്നിങ്‌സുകളിലാണ് റിലയന്‍സ് 1 വണ്‍ ടീമിനായി വിഷ്ണു കളിച്ചത്. ഇവയില്‍ നിന്നും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 303 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യന്‍ നേവിക്കെതിരായ മല്‍സരത്തില്‍ നേടിയ 91 റണ്‍സാണ് വിഷ്ണുവിന്റെ ഏറ്റവും മികച്ച പ്രകടനം. വെറും 47 ബോളില്‍ എട്ടു സിക്‌സറും അഞ്ചു ഫോറുമടക്കമാണ് അദ്ദേഹം 91 റണ്‍സ് വാരിക്കൂട്ടിയത്.

കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡിവൈ പാട്ടീല്‍ റെഡ് ടീമിനെതിരേയും വിഷ്ണു മിന്നിച്ചു. 79 റണ്‍സുമായാണ് അദ്ദേഹം ഹാര്‍ദിക്കിന്റെ ടീമിന്റെ അമരക്കാരനായത്. 40 ബോളുകള്‍ നേരിട്ട മലയാളി താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

സെമി ഫൈനലില്‍ ഡിവൈ പാട്ടീല്‍ ഗ്രൂപ്പ് എ ടീമിനെതിരേയും വിഷ്ണു ഭേദപ്പെട്ട ബാറ്റിങാണ് പുറത്തെടുത്തത്. 27 ബോളില്‍ നിന്നും രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 39 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. സെന്‍ട്രല്‍ റെയില്‍വേസുമായുള്ള മല്‍സരത്തിലും 30 പ്ലസ് റണ്‍സ് സകോര്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. 19 ബോളുകള്‍ നേരിട്ട വിഷ്ണു മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചു.

ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് വിഷ്ണു ഐപിഎല്ലിലേക്കു എത്തിയിരിക്കുന്നത്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തുണ്ടായിരുന്ന താരം കൂടിയാണ് വിഷ്ണു.

എട്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുടമടക്കം 363 റണ്‍സാണ് അദ്ദേഹം കേരളത്തിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 109 റണ്‍സുമായിരുന്നു. 14 സിക്‌സറുകളാണ് ടൂര്‍ണമെന്റില്‍ വിഷ്ണു അടിച്ചെടുത്തത്.

VISNHU VINOD

കൂടാതെ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും വിഷ്ണു മോശമാക്കിയില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 211 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 120 റണ്‍സുമാണ്. ഈ പ്രകടനങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ വിഷണു തീര്‍ച്ചയായും ആവശ്യമാണ്.

പക്ഷെ നിലവില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനുള്ളതിനാല്‍ വിഷ്ണുവിനു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മുംബൈയ്ക്കായി കളിക്കേണ്ടി വരും. കഴിഞ്ഞ സീസണിലും അദ്ദേഹത്തിനു ഇതേ റോളായിരുന്നു ലഭിച്ചത്. ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ വിഷ്ണുവിന്റെ അഗ്രസീവ് ബാറ്റിങ് പ്രകടനം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് നേരിട്ടു കണ്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ വിഷ്ണുവിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ അദ്ദേഹം ശ്രമിക്കുമെന്നുറപ്പാണ്.

കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് വിഷ്ണു കളിച്ചത്. 119.35 സ്‌ട്രൈക്ക് റേറ്റില്‍ 37 റണ്‍സ് നേടുകയും ചെയ്തു. ഇത്തവണ അവസരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ തീര്‍ച്ചയായും വിഷ്ണുവില്‍ നിന്നും കാണാന്‍ സാധിച്ചേക്കും.

Story first published: Monday, March 11, 2024, 22:20 [IST]
Other articles published on Mar 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+