Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ബൗളിങും ബാറ്റിങുമില്ല, അവനെ എന്തിനു കൊള്ളാം? പഞ്ചാബ് താരത്തെ പഞ്ഞിക്കിട്ട് വീരു

ചണ്ഡീഗഡ്: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗ്. ഹോംഗ്രൗണ്ടില്‍ നടന്ന പോരില്‍ മൂന്നു വിക്കറ്റിന്റെ പരാജയമാണ് പഞ്ചാബിനു നേരിട്ടത്. സീസണില്‍ അവരുടെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വി കൂടിയാണിത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബുള്ളത്.

സ്ഥിരം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെനായിരുന്നു ജിടിക്കെതിരേ പഞ്ചാബിനെ നയിച്ചത്. പക്ഷെ കളിക്കളത്തില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ഓപ്പണറായി ബാറ്റിങിനു ഇറങ്ങിയ കറെനു 19 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 20 റണ്‍സ് മാത്രമേ നേടാനായുള്ളൂ. പിന്നീട് ബൗളിങില്‍ രണ്ടോവറില്‍ 18 റണ്‍സിനു ഒരു വിക്കറ്റുമാണ് കറെന്‍ വീഴ്ത്തിയത്. ഒന്നിനും കൊള്ളാത്ത താരമെന്നാണ് അദ്ദേഹത്തെ സെവാഗ് രൂക്ഷമായി വിമര്‍ശിച്ചത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു വീരു.

SAM CURRAN

സാം കറെനെ ബാറ്റിങ് ഓള്‍റൗണ്ടറായോ, ബൗളിങ് ഓള്‍റൗണ്ടറായോ ഞാന്‍ ടീമില്‍ നിര്‍ത്തില്ല. കാരണം അല്‍പ്പം ബാറ്റിങിലും അല്‍പ്പം ബൗളിങിലും മാത്രം സംഭാവന ചെയ്യുന്ന ഇതുപോലെയുള്ള ഒരു താരത്തെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഒന്നുകില്‍ നിങ്ങള്‍ ബാറ്റിങിലൂടെ ടീമിനെ ജയിപ്പിക്കും, അല്ലെങ്കില്‍ ബൗളിങിലൂടെയും ടീമിനെ ജയിപ്പിക്കും. ഒന്നുകില്‍ ലക്ഷ്യത്തില്‍ കൊള്ളിക്കും, അല്ലെങ്കില്‍ പെര്‍ഫോം ചെയ്യില്ലെന്നും കറെനെതിരേ സെവാഗ് തുറന്നടിച്ചു.

ധവാനു പരിക്കേറ്റതോടെയാണ് കറെനു പഞ്ചാബ് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. പക്ഷെ ക്യാപ്റ്റന്‍സിയിലോ, താരമെന്ന നിലയിലോ തിളങ്ങാന്‍ അദ്ദേഹത്തിനു ഇനിയുമായിട്ടില്ല. മാത്രമല്ല കറെനു കീഴില്‍ കളിച്ച മല്‍സരങ്ങളിലും പഞ്ചാബ് പരാജയപ്പെടുകയും ചെയ്തു. 2023ലെ ലേലത്തില്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ 18.5 കോടി രൂപയ്ക്കാണ് കറെനെ പഞ്ചാബ് സ്വന്തമാക്കിയത്.

PUNJAB KINGS

കഴിഞ്ഞ സീസണിലും അദ്ദേഹത്തെ ടീം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ കറെനായിട്ടില്ല. സീസണില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ 19.18 ശരാശരിയില്‍ 11 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബാറ്റിങിലാവട്ടെ 19 ശരാശരിയില്‍ നേടിയത് 152 റണ്‍സുമാണ്. നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ സീസണിനു ശേഷം കറെനെ പഞ്ചാബ് ഒഴിവാക്കാന്‍ തന്നെയാണ് സാധ്യത.

അതേസമയം, ഗുജറാത്തുമായുള്ള മല്‍സരത്തില്‍ പ്രതീക്ഷിച്ചതു പോലെയൊരു ടോട്ടല്‍ പഞ്ചാബിനു പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും പരാജയത്തിന്റെ പ്രധാന കാരണം ഇതാണെന്നുമാണ് കറെന്‍ വിശദീകരിച്ചത്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 10-15 റണ്‍സെങ്കിലും അധികം നേടിയിരുന്നെങ്കില്‍ പഞ്ചാബിനു വിജയസാധ്യതയുണ്ടായിരുന്നെന്നാണ് കറെന്റെ നിരീക്ഷണം.

ബൗളിങില്‍ ഞങ്ങളുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. ടീമിന്റെ പോരാട്ടവീര്യവും ശ്രദ്ധേയമായിരുന്നു. പക്ഷെ അതു മതിയായിരുന്നില്ല. അഫ്ഗാനിസ്താന്‍ സ്പിന്നര്‍മാര്‍ (റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്) ലോകോത്തര ബൗളര്‍മാരാണ്. സായ് കിഷോറും നന്നായി ബൗള്‍ ചെയ്തു. മുഴുവന്‍ ക്രെഡിറ്റും അവര്‍ക്കാണ്. സീസണിന്‍ മൂന്നാമത്തെ തവണയാണ് ഈ പിച്ചില്‍ ഞങ്ങള്‍ കളിച്ചത്. 160നു മുകളിലുള്ള ഏതു ടോട്ടലും ഇവിടെ മികച്ചതായിരുന്നു. എങ്കിലും ഞങ്ങള്‍ നന്നായി തന്നെ പോരാടിയെന്നും കറെന്‍ വിശദമാക്കി.

Story first published: Monday, April 22, 2024, 12:08 [IST]
Other articles published on Apr 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+