For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 7ല്‍ 6ലും തോറ്റു, ഒടുവില്‍ കണ്ണീരണിഞ്ഞ് കോലി; ആരും കാണാതെ തുടച്ചു! വീഡിയോ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലും കന്നി കിരീടമെന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മോഹം നടക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇത്തവണ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ടീമിന് തൊട്ടതെല്ലാം പിഴക്കുകയാണ്. 7 മത്സരത്തില്‍ 6ലും ആര്‍സിബി തോറ്റു. ടീമിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ഇത്തവണ ആര്‍സിബി പ്ലേ ഓഫിലെത്താനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണെന്നതാണ് വസ്തുത. ഹൈദരാബാദിനോട് നാണംകെട്ട തോല്‍വിയാണ് ആര്‍സിബി നേരിട്ടത്.

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 287 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 7 വിക്കറ്റിന് 262 റണ്‍സാണ് നേടാനായത്. ഇതോടെ 25 റണ്‍സിനാണ് ടീം തോറ്റത്. സൂപ്പര്‍ താരങ്ങളുടെ നിരയായ ആര്‍സിബിക്ക് ഇതുവരെ കപ്പടിക്കാനായിട്ടില്ലെങ്കിലും വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ ഇവരോട് നീതികാട്ടാനാവുന്നില്ല. ഹൈദരാബാദിനെതിരായ തോല്‍വി ആര്‍സിബിയുടെ സൂപ്പര്‍ താരങ്ങളുടെയടക്കം മനസ് മടിപ്പിക്കുകയാണ്.

മത്സരത്തിനിടെ മുന്‍ ആര്‍സിബി നായകനും ഇതിഹാസവുമായ വിരാട് കോലി കരഞ്ഞുവെന്ന് തെളിയിക്കുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവരികെയാണ്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 200 കടന്നതിന് പിന്നാലെയാണ് കോലിക്ക് നിരാശയടക്കാനാവാത്ത അവസ്ഥയുണ്ടായത്. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഹെന്‍ റിച്ച് ക്ലാസന്‍ അര്‍ധ സെഞ്ച്വറിയും നേടിയതോടെ 15 ഓവറില്‍ ഹൈദരാബാദ് 200 കടന്നു.

അപ്പോള്‍ത്തന്നെ കോലി ആര്‍സിബിയുടെ തോല്‍വി ഉറപ്പിച്ചിരുന്നുവെന്ന് പറയാം. അതുകൊണ്ടുതന്നെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവെ കോലി കരയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെറുതായി കോലി കണ്ണ് തുടക്കുന്നത് വീഡിയോയില്‍ കാണാം. കോലിയുടെ കണ്ണ് പിന്നീട് ചുവന്നിരിക്കുന്നതായും വീഡിയോയില്‍ നിന്ന് വ്യക്തം. ഇത് കോലി കരഞ്ഞതാണെന്നും ആര്‍സിബിയുടെ തുടര്‍ തോല്‍വിയില്‍ താരം നിരാശനാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

rcb

കോലിയെ ഇങ്ങനെ തളര്‍ന്ന അവസ്ഥയില്‍ കാണാനാവുന്നില്ലെന്നും കോലി ആര്‍സിബി വിടണമെന്നും ഒരു പക്ഷം ആരാധകര്‍ പറയുന്നു. കോലി ഐപിഎല്‍ കിരീടത്തോടെ വിരമിക്കണമെന്ന് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആര്‍സിബിയില്‍ നിന്നാല്‍ അതിന് ഒരിക്കലും സാധിക്കില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ആര്‍സിബി എല്ലാ സീസണിലും മികച്ച ബൗളര്‍മാരെ സ്വന്തമാക്കുന്നതില്‍ മടി കാട്ടുന്നു.

ബാറ്റ്‌സ്മാന്‍മാരെ ഉപയോഗിച്ച് മാത്രം ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിക്ക് ഐപിഎല്‍ കിരീടം വേണമെങ്കില്‍ ആര്‍സിബി വിടാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തരമൊരു കൂടുമാറ്റം കോലി നടത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. ആര്‍സിബിയുടെ ബൗളര്‍മാര്‍ മെച്ചപ്പെടാത്ത പക്ഷം ടീമിന് ഒരിക്കലും ജയിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഹൈദരാബാദിനെതിരേ ആര്‍സിബിയുടെ ബൗളര്‍മാരെല്ലാം ദുരന്തമായി മാറുകയായിരുന്നു. ആര്‍സിബി ഏറ്റവും പ്രതീക്ഷ വെക്കുന്ന ബൗളര്‍ റീസ ടോപ്ലിയാണ്. നാല് ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത താരം 1 വിക്കറ്റാണ് വീഴ്ത്തിയത്. വിജയ്കുമാര്‍ വൈശാഖ് 4 ഓവറില്‍ 64 റണ്‍സാണ് വഴങ്ങിയത്. ആര്‍സിബിയുടെ ബൗളര്‍മാര്‍ക്ക് ഒരു സമയത്തും ഹൈദരാബാദിന് ഭീഷണി ഉയര്‍ത്താനായില്ല. ബൗളിങ് നിരയിലെ അവസാന അടവും പയറ്റിയിട്ടും ആര്‍സിബിക്ക് രക്ഷയില്ല.

അതേ സമയം ബാറ്റിങ് നിര ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. വിരാട് കോലി 20 പന്തില്‍ 42 റണ്‍സടിച്ചപ്പോള്‍ ഫഫ് ഡുപ്ലെസിസ് 28 പന്തില്‍ 62 റണ്‍സാണ് നേടിയത്. ദിനേഷ് കാര്‍ത്തിക് 35 പന്തില്‍ 83 റണ്‍സുമായി കത്തിക്കയറി. 5 ഫോറും 7 സിക്‌സുമാണ് താരം പറത്തിയത്. കാര്‍ത്തിക് അവസാന നിമിഷംവരെ ഹൈദരാബാദിനെ വിറപ്പിച്ചുവെങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. എന്തായാലും ആര്‍സിബിക്ക് ഇത്തവണ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

Story first published: Tuesday, April 16, 2024, 7:52 [IST]
Other articles published on Apr 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+