Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയ്‌ക്കെതിരേ പുതിയ കിങാവുമോ കോലി? ധവാന്റെ റെക്കോര്‍ഡ് തകര്‍ന്നേക്കും, അറിയാം

മുംബൈ: അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ പുതിയ കിങായി മാറുമോ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിങ് ഇതിഹാസം വിരാട് കോലി. വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡാണ് വാംഖഡെയില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്റെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുകയാണ് കോലി.

മുംബൈയ്‌ക്കെതിരേ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് കോലി സ്വപ്‌നം കാണുന്നത്. നിലവില്‍ എലൈറ്റ് ബാറ്റര്‍മാരുടെ ലിസ്റ്റില്‍ തലപ്പത്ത് ധവാനാണ്. 28 മല്‍സരങ്ങളില്‍ നിന്നും മുംബൈയ്‌ക്കെതിരേ അദ്ദേഹം വാരിക്കൂട്ടിയത് 901 റണ്‍സാണ്. മൂന്നു വ്യത്യസ്ത ടീമുകള്‍ക്കൊപ്പമാണിത്. പഞ്ചാബിനെക്കൂടാതെ നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും ധവാന്‍ കളിച്ചിട്ടുണ്ട്.

VIRAT KOHLI

ധവാനു പിന്നില്‍ ഈ ലിസ്റ്റിലെ രണ്ടാമന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ്. മുംബൈയ്‌ക്കെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത് 867 റണ്‍സാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ എന്നീ നാലു ടീമുള്‍ക്കൊപ്പമാണിത്. കോലി ഈ ലിസ്റ്റില്‍ മൂന്നാമതാണ്. എന്നാല്‍ മുംബൈയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ മിന്നിച്ചാല്‍ ധവാന്‍, രാഹുല്‍ എന്നിവരെ പിന്തള്ളി തലപ്പത്തേക്കുയരാന്‍ അദ്ദേഹത്തിനു സാധിക്കും.

മുംബൈക്കെതിരേ ബാറ്റിങിലെ പുതിയ കിങായി മാറാന്‍ കോലിക്കു വേണ്ടത് 50 റണ്‍സാണ്. വാംഖഡെയില്‍ ഫിഫ്റ്റി കുറിക്കാനായാല്‍ ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തും. നിലവില്‍ 32 മല്‍സരങ്ങളില്‍ നിന്നും 852 റണ്‍സാണ് കോലിയുടെ സമ്പദ്യം. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത് ആര്‍സിബിക്കു വേണ്ടിയാണ്. മുംബൈയ്‌ക്കെതിരായ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ടോപ്പ് ഫൈവിലുള്ളവരില്‍ ഒരേയൊരു ഫ്രാഞ്ചൈസിക്കായി കളിച്ച ഏക താരവും കോലി തന്നെയാണ്.

VIRAT KOHLI

ആര്‍സിബി ഈ സീണിലെ ഐപിഎല്ലില്‍ പതറുകയാണെങ്കിലും കോലി ബാറ്റിങില്‍ ഗംഭീര ഫോമിലാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 316 റണ്‍സെടുത്ത അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ലീഗിലെ അവസാന കളിയില്‍ സീസണിലെ ആദ്യ സെഞ്ച്വറിയും കോലി കണ്ടെത്തിയിരുന്നു. 72 ബോളില്‍ പുറത്താവാതെ 113 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഇതോടെ ഐപിഎല്ലില്‍ 8000 റണ്‍സെന്ന നാഴികക്കല്ലും കോലി പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, മുംബൈയ്‌ക്കെതിരായ പോരാട്ടം ആര്‍സിബിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. രണ്ടു പോയിന്റ് മാത്രം നേടി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഫാഫ് ഡുപ്ലെസിയും സംഘവുമുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒന്നില്‍ മാത്രമാണ് ആര്‍സിബിക്കു ജയിക്കാനായത്. ശേഷിച്ച നാലിലും പരാജയപ്പെടുകയായിരുന്നു.

ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റു കൊണ്ടു തുടങ്ങിയ ആര്‍സിബി രണ്ടാം റൗണ്ടില്‍ പഞ്ചാബിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു. പക്ഷെ അടുത്ത മൂന്നു കളിയിലും ആര്‍സിബി പരാജയത്തിലേക്കു വീഴുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേള്‌സിനോടു ഏഴു വിക്കറ്റിനും ലഖ്‌നൗവിനോടു 28 റണ്‍സിനും റോയല്‍സിനോടു ആറു വിക്കറ്റിനുമാണ് ആര്‍സിബി കീഴടങ്ങിയത്.

Story first published: Thursday, April 11, 2024, 10:41 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+