Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 12 ബോളില്‍ 28, പവര്‍പ്ലേ കഴിഞ്ഞ് വീണ്ടും 'ടെസ്റ്റ്' കളിച്ച് കോലി! ലോകകപ്പില്‍ പണിയുറപ്പ്

ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ ബാറ്റിങ് ഇന്ത്യക്കു വന്‍ തലവേദനായി മാറിയിരിക്കുകയാണ്. പവര്‍പ്ലേയില്‍ ടി20യും അതിനു ശേഷം ടെസ്റ്റും കളിക്കുന്ന പതിവ് ഐപിഎല്ലില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. കോലിയുടെ ഈ സമീപനം ടി20 ലോകകപ്പില്‍ ഇന്ത്യക്കു പണിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യാപ്പെടാന്‍ ഇതു വഴിയൊരുക്കും.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തിലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കോലിയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 27 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറുമടക്കം 42 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒറ്റയടിക്കു നോക്കുമ്പോള്‍ കോലിയുടെ ഇന്നിങ്‌സ് മികച്ചതാണെന്നു തോന്നുമെങ്കിലും റണ്‍സില്‍ കൂടുതലും വന്നത് പവര്‍പ്ലേയിലാണ്. ആര്‍സിബിയില്‍ കോലി ഓപ്പണറാണ്. എന്നാല്‍ ലോകകപ്പില്‍ മൂന്നാം നമ്പറിലാണ് അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ടി വരിക. അവിടെയാണ് യഥാര്‍ഥ പ്രശ്‌നം.

VIRAT KOHLI

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പവര്‍പ്ലേയില്‍ 12 ബോളില്‍ 28 റണ്‍സ് കോലി അടിച്ചെടുത്തിരുന്നു. നാലു സിക്‌സറുകളടക്കമാണിത്. മോഹിത് ശര്‍മയെറിഞ്ഞ ആദ്യത്തെ ഓവറില്‍ രണ്ടു സിക്‌സറുകളാണ് അദ്ദേഹം പായിച്ചത്. രണ്ടാമത്തെ ബോളില്‍ സിക്‌സറിലൂടെയാണ് കോലി അക്കൗണ്ട് തുറന്നത്. ലോങ് ഓഫിനു മുകളിലൂടെയായിരുന്നു 88 മീറ്റര്‍ ദൈര്‍ഘ്യമുള്ള കിടിലന്‍ സിക്‌സര്‍. ഓവറിലെ അവസാന ബോളും അദ്ദേഹം സിക്‌സറിലെത്തിച്ചു. ക്രീസിനു പുറത്തേക്കിറങ്ങി ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് കോലി ഷോട്ട് പായിച്ചത്.

അതിനു ശേഷം സ്പിന്നര്‍ മാനവ് സുതാര്‍ എറിഞ്ഞ അഞ്ചാമത്തെ ഓവറിലും രണ്ടു സിക്‌സറുകള്‍ കൂടി കോലിയുടെ ബാറ്റില്‍ നിന്നു കണ്ടു. തുടരെ രണ്ടു തവണയാണ് അദ്ദേഹം ബോള്‍ നിലംതൊടീക്കാതെ ഗ്യാലറിയിലെത്തിച്ചത്. മൂന്നാമത്തെ ബോള്‍ ലോങ് ഓണിനു മുകളിലൂടെ കോലി സിക്‌സറിലെത്തിക്കുകയായിരുന്നു. അടുത്ത ബോളില്‍ വീണ്ടുമൊരു കിടിലന്‍ ഷോട്ട്. ബൗളര്‍ തന്റെ ലെങ്ത്ത് കുറച്ചെങ്കിലും കടന്നാക്രമിച്ച കോലി കൗ കോര്‍ണറിനു മുകളിലൂടെ മറ്റൊരു സിക്‌സര്‍ കൂടി കണ്ടെത്തി.

VIRAT KOHLI

പക്ഷെ പവര്‍പ്ലേയിലെ ഈ ശൗര്യമൊന്നും അതിനു ശേഷം കോലിയുടെ ബാറ്റിങില്‍ കണ്ടില്ല. ടി20 മോഡില്‍ നിന്നു പതിവുപോലെ അദ്ദേഹം ടെസ്റ്റ് മോഡിലേക്കു മാറുകയായിരുന്നു. 12 ബോളില്‍ 28 റണ്‍സ് സ്‌കോര്‍ ചെയ്ത കോലി അടുത്ത 15 ബോളില്‍ നേടിയത് വെറും 14 റണ്‍സ് മാത്രം. രണ്ടു ഫോറുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും കണ്ടത്. ബാക്കിയുള്ള ആറു റണ്‍സും സിംഗിള്‍, ഡബിള്‍ എന്നിവയില്‍ നിന്നായിരുന്നു.

148 റണ്‍സെന്ന ചെറിയ സ്‌കോര്‍ ചേസ് ചെയ്തതിനാലും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 23 ബോളില്‍ 64 റണ്‍സുമായി സ്‌ഫോടനാത്മക തുടക്കം ടീമിനു സമ്മാനിച്ചതിനാലും കോലിയുടെ സ്ലോ ഇന്നിങ്‌സ് ആര്‍സിബിക്കു വലിയ ക്ഷീണമായില്ല. ഡുപ്ലെസി നേരത്തേ തന്നെ പുറത്തായിരുന്നങ്കില്‍ കോലിയുടെ ഇന്നിങ്‌സിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുമെന്ന കാര്യമുറപ്പാണ്.

പവര്‍പ്ലേ കഴിഞ്ഞതോടെ തട്ടിയും മുട്ടിയും ഇനിങ്‌സ് മുന്നോട്ടു കൊണ്ടുപോയ കോലി ഒടുവില്‍ 11ാം ഓവറില്‍ പുറത്താവുകയും ചെയ്തു. നൂര്‍ അഹമ്മദിനെതിരേ ഫോറടിച്ച അദ്ദേഹം അടുത്ത ബോളില്‍ തന്നെ എഡ്ജായി വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

Story first published: Sunday, May 5, 2024, 7:42 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+