Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സ്‌ട്രൈക്ക് റേറ്റ് ശോകം! സ്പിന്നിനെതിരേ പതറുന്നു; ഇതു ശരിയോ? കോലിയുടെ മാസ് മറുപടി

ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടും ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ ബാറ്റര്‍ വിരാട് കോലി. തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളോടു ഒടുവില്‍ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ആര്‍സിബിയുടെ ഗംഭീര വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു കോലി. മല്‍സരത്തില്‍ പുറത്താവാതെ 70 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം വീണ്ടുമൊരു സീസണ്‍ കൂടി 500 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുകയാണ്.

സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചം സ്പിന്നര്‍ക്കെതിരേയുള്ള തന്റെ പ്രകടനത്തെക്കുറിച്ചുമെല്ലാം വന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ കാര്യമായി എടുക്കാറില്ലെന്നാണ് കോലി തുറന്നടിച്ചത്. ഞാന്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാറില്ല. എന്റെ സ്‌ട്രൈക്ക് റേറ്റിനെപ്പറ്റിയും സ്പിന്നിനെതിരേ നന്നായി കളിക്കുന്നില്ലെന്നുമെല്ലാം പറയുന്നവര്‍ ഈ തരത്തിലുള്ള നമ്പറുകളെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

VIRAT KOHLI

എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം. ടീമിനു വേണ്ടി മല്‍സരങ്ങള്‍ ജയിക്കുകയെന്നതാണ് ഞാന്‍ പ്രധാനമായി കാണുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഇതു തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഞാന്‍ ഇതു ദീര്‍ഘകാലമായി ചെയ്തു കൊണ്ടിരിക്കുകയാണെന്നും കോലി വ്യക്തമാക്കി.

നിങ്ങള്‍ ടീമിനു വേണ്ടി മല്‍സരങ്ങള്‍ ജയിച്ചിട്ടുള്ളതാണ്. ഞാന്‍ എന്റെ ജോലി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ആളുകള്‍ക്കു ഗെയിമിനെക്കുറിച്ച് അവരുടേതായ ഐഡിയകളും അനുമാനങ്ങളുമെല്ലാം നടത്താന്‍ കഴിയും. പക്ഷെ ദീര്‍ഘകാലമായി ഇതു ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കു എന്താണ് സംഭവിക്കുന്നതെന്നു വ്യക്തമായി അറിയാമെന്നും കോലി തുറന്നടിച്ചു.

ഈ സീസണില്‍ പല തവണ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ കോലി ക്രൂശിക്കപ്പെട്ടിട്ടുണ്ട്. പവര്‍പ്ലേയില്‍ അഗ്രസീവായി തുടങ്ങിയ ശേഷം മധ്യ ഓവറുകളില്‍ ബാറ്റിങ് സ്ലോയാക്കുന്നുവെന്നതാണ് അദ്ദേഹത്തിനെതിരേയുള്ള പ്രധാന പരാതി. ആധുനിക ടി20 ഗെയിമിനു യോജിച്ചതല്ല കോലിയുടെ ബാറ്റിങ് ശൈലിയെന്നും വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും പലരും ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. പക്ഷെ കോലി ടൂര്‍ണമെന്റില്‍ റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് ഭദ്രമാക്കി മുന്നേറുകയാണ്. ഏഴാം തവണയാണ് അദ്ദേഹം ഒരു സീസണില്‍ 500 റണ്‍സെന്ന മാന്ത്രികസംഖ്യ തികച്ചിരിക്കുന്നത്.

അതേസമയം, ഐപിഎല്ലില്‍ നിന്നും പുറത്താവലിന്റെ വക്കിലെത്തി നില്‍ക്കെ ഗംഭീര തിരിച്ചുവരവാണ് ആര്‍സിബി നടത്തിയിരിക്കുന്നത്. പ്ലേഓഫ് പ്രതീക്ഷകള്‍ ഇപ്പോഴും കുറവാണെങ്കിലും അവസാന മല്‍സരങ്ങളില്‍ ജയിച്ച് ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുകയാണ് ഫാഫ് ഡുപ്ലെസിയും സംഘവും. തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണ് കഴിഞ്ഞ ദിവസം ആര്‍സിബി സ്വന്തമാക്കിയത്. എങ്കിലും പോയിന്റ് പട്ടികയില്‍ ഇപ്പോഴും അവസാന സ്ഥാനത്തു തന്നെ നില്‍ക്കുകയാണ് ആര്‍സിബി.

VIRAT KOHLI

സീസണിന്റെ ആദ്യ പകുതിയില്‍ ആര്‍സിബിക്കു നന്നായി കളിക്കാന്‍ സാധിച്ചില്ലെന്നു സമ്മതിച്ചിരിക്കുകയാണ് കോലി. ഞങ്ങളുടെ ആത്മാഭിമാനത്തിനു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു. കൂടാതെ ഞങ്ങളെ പിന്തുണച്ച ആരാധകര്‍ക്കു വേണ്ടിയും കളിക്കാന്‍ ആഗ്രഹിക്കുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഞങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നും അറിയാം. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കു സാധിക്കുമെന്നറിയാം. അതിനു വേണ്ടിയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കോലി വ്യക്തമാക്കി.

അതസമയം, 10 മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഏഴു തോല്‍വിയുമടക്കം ആറു പോയിന്‍റാണ് ഇപ്പോള്‍ ആര്‍സിബിക്കുള്ളത്. ഇനി നാലു മല്‍സരങ്ങളാണ് അവര്‍ക്കു സീസണില്‍ ശേഷിക്കുന്നത്. ഇവയിലെല്ലാം ജയിച്ചാലും 14 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. മുന്‍ സീസണികള്‍ നോക്കിയാല്‍ ഏറ്റവും കുറഞ്ഞത് 16 പോയിന്റെങ്കിലും നേടിയാല്‍ മാത്രമേ പ്ലേഓഫ് സാധ്യതയുള്ളൂ.

Story first published: Monday, April 29, 2024, 7:31 [IST]
Other articles published on Apr 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+