For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വെറും 21, അവസാന 5 ഓവറില്‍ കോലി കാണിച്ചതെന്ത്? ആര്‍സിബിയുടെ യഥാര്‍ഥ വില്ലന്‍!

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ രണ്ടാമത്തെ പരാജയവും ഏറ്റുവാങ്ങിയിരിക്കുകയാണ്. കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഫഫ് ഡുപ്ലെസിക്കും ടീമിനും വിജയിക്കാനായിട്ടുള്ളൂ. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മികച്ച ടോട്ടല്‍ നേടിയിട്ടും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആര്‍സിബി ഏഴു വിക്കറ്റിന്റെ ദയനീയ പരാജയമേറ്റുവാങ്ങുകയായിരുന്നു.

ആര്‍സിബിയുടെ ഈ തോല്‍വിക്കു ഫഫ് ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിയെയും ബൗളിങ് നിരയുടെ മോശം പ്രകടനത്തെയുമാണ് പലരും വിമര്‍ശിക്കുന്നത്. പക്ഷെ ആര്‍സിബിയുടെ യഥാര്‍ഥ വില്ലന്‍ ഡുപ്ലെസിയോ, ബൗളര്‍മാരോ അല്ലെന്നതാണ് സത്യം. അത് മുന്‍ നായകനും കളിയില്‍ ടീമിന്റെ ടോപ്‌സ്‌കോററുമായ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയാണ്. അദ്ദേഹത്തിന്റെ കഴിവുകേടാണ് ഇങ്ങനെയൊരു പരാജയത്തിലേക്കു ആര്‍സിബിയെ തള്ളിയിട്ടത്.

VIRAT KOHLI

183 റണ്‍സിന്റെ വിജയലക്ഷ്യമാണ് കെകെആറിനു ആര്‍സിബി നല്‍കിയത്. പക്ഷെ ഈ പിച്ചില്‍ ഇതു മതിയായിരുന്നില്ലെന്നു വൈകാതെ വ്യക്തമായി. വെറും 16.5 ഓവറിലാണ് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ ജയിച്ചുകയറിയത്. യഥാര്‍ഥത്തില്‍ ഈ പിച്ചില്‍ 200 പ്ലസ് റണ്‍സെങ്കിലും ആര്‍സിബിക്കു നേടാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ക്രീസിലുണ്ടായിരുന്ന കോലിയുടെ മെല്ലെപ്പോക്ക് കാരണം ടീമിനു 200 കടക്കാന്‍ സാധിച്ചില്ല. ഏഴു വിക്കറ്റുകള്‍ ബാക്കിയുണ്ടായിട്ടും അവസാന ഓവറില്‍ ആര്‍സിബിക്കു 48 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. കോലി പുറത്താവാതെ ക്രീസിലുണ്ടായിരുന്നതാണ് ഇതിനു പ്രധാന കാരണം.

അവസാനത്തെ അഞ്ചോവറിനിടെ ഓരോ ഫോറും സിക്‌സറും മാത്രമേ അദ്ദേഹമടിച്ചുള്ളൂ. മാത്രമല്ല 3 വിക്കറ്റുകള്‍ നഷ്ടമാവുന്നതിന് കാരണക്കാരനാവുകയും ചെയ്തു. കോലിയുടെ സ്ലോ ബാറ്റിങ് കാരണമാണ് രജത് പാട്ടിധാറും അനൂജ് റാവത്തും വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. 15 ഓവറുകള്‍ കഴിയുമ്പോള്‍ ആര്‍സിബി മൂന്നു വിക്കറ്റിനു 134 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു 62 റണ്‍സുമായി കോലിയും ഒരു ബോളില്‍ ഒരു റണ്‍സോടെ പുതുതായി ക്രീസിലെത്തിയ രജത് പാട്ടിധാറുമായിരുന്നു അപ്പോഴുണ്ടായിരുന്നത്.

20 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 83 റണ്‍സോടെയാണ് കോലി ക്രീസിലുണ്ടായിരുന്നത്. നാലു വീതം ഫോറുകളും സിക്‌സറുമടക്കമായിരുന്നു ഇത്. അവസാന അഞ്ചോവറില്‍ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്ത് അതിവേഗം റണ്‍സ് അടിച്ചെടുത്തിരുന്നെങ്കില്‍ കോലിക്കു തീര്‍ച്ചയായും സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. വെറും 21 റണ്‍സ് മാത്രമേ അവസാനത്തെ അഞ്ചോവറില്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും വന്നുള്ളൂ. ഓരോ ഫോറും സിക്‌സറും മാറ്റിനിര്‍ത്തിയാല്‍ സിംഗിളും ഡബിളുമെടുത്താണ് കോലി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്.

മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ 16ാമത്തെ ഓവറില്‍ ആര്‍സിബിക്കു ലഭിച്ചത് ഏഴു റണ്‍സ് മാത്രമാണ്. ഇതില്‍ അഞ്ചു ബോളും നേരിട്ടത് കോലിയായിരുന്നു. മൂന്നു ഡോട്ട് ബോളുകളാണ് അദ്ദേഹം ഈ ഓവറില്‍ കളിച്ചത്. ഓവറിലെ അവസാനത്തെ ബോളില്‍ ഫോര്‍ നേടിയെന്നതു മാത്രമാണ് കോലിക്കു ആശ്വസിക്കാന്‍ വക നല്‍കുന്നത്.

RCB

ആന്ദ്രെ റസ്സലെറിഞ്ഞ അടുത്ത ഓവറിലും ഏഴു റണ്‍സ് മാത്രം. ഒരു ഫോര്‍ പോലും ഈ ഓവറില്‍ ആര്‍സിബിക്കു ലഭിച്ചില്ല. മൂന്നാമത്തെ ബോളില്‍ പാട്ടിധാറിന്റെ (3) വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഈ ഓവറില്‍ കോലി നേരിട്ടത് രണ്ടു ബോളാണ്, നേടിയത് വെറും രണ്ടു സിംഗിള്‍. 18ാം ഓവറിലും ആര്‍സിബി ദുരന്തമായി. പരിചയസമ്പമ്പത്ത് ഒട്ടുമില്ലാത്ത ഹര്‍ഷിത് റാണയുടെ ഓവറില്‍ ആര്‍സിബിക്കു ലഭിച്ചത് വെറും അഞ്ചു റണ്‍സ് മാത്രമായിരുന്നു.

വമ്പനടിക്കാരനായ വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്ത് (3) മൂന്നാമത്തെ ബോളില്‍ പുറത്താവുകയും ചെയ്തു. നാലു ബോളുകള്‍ ഈ ഓവറില്‍ കോലിക്കു ലഭിച്ചു. അദ്ദേഹം നേടിയതാവട്ടെ ഒരു ഡബിളടക്കം നാലു റണ്‍സ് മാത്രം. ഒന്നു ഡോട്ട് ബോളാവുകയും ചെയ്തു. റസ്സലിന്റെ 19ാം ഓവര്‍ ആര്‍സിബിയെ സംബന്ധിച്ച് മികച്ചതായിരുന്നു. 13 റണ്‍സ് ഈ ഓവറില്‍ നേടി. രണ്ടു സിക്‌സറടക്കമാണിത്. രണ്ടും ദിനേശ് കാര്‍ത്തികിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒരു ബോള്‍ നേരിട്ട കോലി നേടിയത് സിംഗിളായിരുന്നു.

സ്റ്റാര്‍ക്കിന്റെ 20ാം ഓവറിലെ വെടിക്കെട്ടാണ് ആര്‍സിബിയെ 182ലെത്തിച്ചത്. രണ്ടു സിക്‌സറുകളുള്‍പ്പെടെയാണിത്. ഒന്നു കോലിയുടെ ബാറ്റില്‍ നിന്നാണെങ്കില്‍ അടുത്തത് ഡിക്കെയുടെ വകയായിരുന്നു. മൂന്നാമത്തെ ബോളിലായിരുന്നു കോലിയുടെ സിസ്‌കര്‍. നേരിട്ട അടുത്ത മൂന്നു ബോളില്‍ മൂന്നു റണ്‍സ മാത്രം. അവസാനത്തെ ബോളില്‍ ഡിക്കെ റണ്ണൗട്ടാവുകയും ചെയ്തു.

Story first published: Saturday, March 30, 2024, 6:40 [IST]
Other articles published on Mar 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+