For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആര്‍സിബിയുടെ ശത്രു ടീം തന്നെ ക്ഷണിച്ചു! തുറന്ന് പറഞ്ഞ് കോലി- സിഎസ്‌കെയോ?

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പുതന്നെ പല കൈമാറ്റങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ആരാധകര്‍ പ്രതീക്ഷിക്കാത്ത വലിയ കൈമാറ്റങ്ങള്‍ ഇത്തവണ ഉണ്ടായേക്കും. രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് കൈവിടുമോ, ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ തിരികെ എത്തിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്.

ഇപ്പോഴിതാ ആര്‍സിബിയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി തന്നെ മറ്റൊരു വമ്പന്‍ ടീം ക്ഷണിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ആര്‍സിബിയുടെ ശത്രു ടീം തന്നെ ക്ഷണിച്ചപ്പോള്‍ നല്‍കിയ മറുപടി എന്താണെന്നും കോലി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. 'ഏത് ടീമാണെന്ന് ഞാന്‍ പറയുന്നില്ല. ആര്‍സിബിക്കായി ഞാന്‍ അന്ന് മധ്യനിരയിലാണ് കളിച്ചിരുന്നത്. 5,6 നമ്പറുകളിലാണ് കളിച്ചിരുന്നത്. അന്ന് ടോപ് ഓഡറില്‍ ബാറ്റുചെയ്യാന്‍ അവസരം കാത്തിരിക്കുന്ന സമയമായിരുന്നു.

2011ലെ ലോകകപ്പിലടക്കം കളിച്ച് ഞാന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയമായിരുന്നു അത്. നിലനിര്‍ത്തേണ്ട സമയത്തിന് തൊട്ടുമുമ്പ് പ്രമുഖ ടീമുകളിലൊന്ന് എന്നെ സമീപിക്കുകയും നിങ്ങള്‍ ലേലത്തിലേക്ക് വരാമോ എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു ഒരിക്കലുമുണ്ടാവില്ല. എന്നെ വളര്‍ത്തിയ ഫ്രാഞ്ചൈസിയിലേ കളിക്കൂ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്' കോലി വെളിപ്പെടുത്തി. 2013ലാണ് കോലി ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തുന്നത്.

2021വരെ ആര്‍സിബിയെ കോലി നയിച്ചു. എന്നാല്‍ കപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെയും ധോണി സിഎസ്‌കെയേയും അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ചു. എന്നാല്‍ സൂപ്പര്‍ നായകനായിട്ടും ആര്‍സിബിയെ കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്കായിരുന്നില്ല. എന്നാല്‍ കോലി ആര്‍സിബി വിട്ട് മറ്റൊരു ടീമിനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ആര്‍സിബിയിലൂടെയാണ് കോലി പേരെടുത്തത്.

virat kohli

കോലിയെ നായകനാക്കിയതും ആര്‍സിബിയാണ്. വിരമിക്കുന്നതുവരെ കോലി ആര്‍സിബിക്കായി കളിക്കാനാണ് സാധ്യത. ഇതാണ് കോലി തുറന്ന് പറഞ്ഞതും. എന്നാല്‍ കോലിയെ ക്ഷണിച്ചത് ഏത് ടീമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രമുഖ ടീമാണെന്ന് കോലി പറഞ്ഞിരുന്നെങ്കിലും അത് ഏത് ടീമാണെന്ന് കോലി തുറന്ന് പറഞ്ഞില്ല. എന്നാല്‍ ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സാണെന്നാണ് ആരാധകര്‍ പറയുന്നത്. എംഎസ് ധോണി നായകനായുള്ള ടീമാണ് സിഎസ്‌കെ.

ധോണിയും കോലിയും തമ്മില്‍ അടുത്ത സൗഹൃദവുമുണ്ട്. കോലിയെ ഒപ്പം കൂട്ടാന്‍ ധോണി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ആര്‍സിബിയിലൂടെ വളര്‍ന്നതിനാല്‍ത്തന്നെ ടീം വിടാന്‍ കോലി ആഗ്രഹിച്ചിരുന്നില്ല. കൂടാതെ ആര്‍സിബിക്കൊപ്പം കപ്പ് നേടാന്‍ കോലിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇതുവരെ ഐപിഎല്‍ കിരീട ഭാഗ്യം കോലിക്കുണ്ടായില്ല. ആര്‍സിബിക്കായി വലിയ നേട്ടങ്ങള്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ്, ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ച്വറി തുടങ്ങിയ പല വമ്പന്‍ റെക്കോഡുകളും കോലിയുടെ പേരിലാണ്. എബി ഡിവില്ലിയേഴ്‌സിനൊപ്പം ഉയര്‍ന്ന കൂട്ടുകെട്ട് റെക്കോഡിലും കോലി പേരുചേര്‍ത്തിരുന്നു. എന്നാല്‍ കിരീട ഭാഗ്യം മാത്രം ഉണ്ടായില്ല. അവസാന സീസണില്‍ ഫഫ് ഡുപ്ലെസിസാണ് ആര്‍സിബിയെ നയിച്ചത്. ഇത്തവണയും ഡുപ്ലെസിസിന് കീഴിലാവും ആര്‍സിബി ഉറങ്ങുക. കപ്പിലേക്കെത്താന്‍ ഇത്തവണയെങ്കിലും ഭാഗ്യമുണ്ടാവുമോയെന്നത് കണ്ടറിയാം.

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ഒഴിവാക്കിയാല്‍ ഒപ്പം കൂട്ടാന്‍ ആര്‍സിബിക്ക് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. കോലിയും രോഹിതും ആര്‍സിബിക്കായി കളിക്കുന്നത് ആരാധകര്‍ക്കും ആവേശം നല്‍കുമെന്നുറപ്പ്. എന്നാല്‍ മുംബൈ രോഹിത്തിനെ കൈവിടാന്‍ സാധ്യത വളരെ കുറവാണ്. എന്തായാലും ഇത്തവണ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് ആര്‍സിബി പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് സൂചന. എന്തായാലും മാറ്റങ്ങള്‍ കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, November 26, 2023, 12:50 [IST]
Other articles published on Nov 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+