For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വെങ്കടേഷ് വീണ്ടും ഇന്ത്യക്കായി കളിക്കണം! 2023ലെ അബദ്ധം ഇത്തവണയില്ല, ഗവാസ്‌കര്‍ പറയുന്നു

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മൂന്നാം ഐപിഎല്‍ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. നോക്കൗട്ട് റൗണ്ടില്‍ കസറുകയെന്ന പതിവ് ഇത്തവണയും തെറ്റിക്കാതിരുന്ന താരം ഫൈനലിലും ഇടിവെട്ട് ഫിഫ്റ്റിയോടെ മിന്നിച്ചു. 26 ബോളില്‍ പുറത്താവാതെ 52 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. നാലു ഫോറും മൂന്നു സിക്‌സറും ഇതിലുള്‍പ്പെടും. കെകെആറിന്റെ വിജയം വളരെ വേഗത്തിലാക്കിയതും അദ്ദേഹം തന്നെയാണ്.

ഇന്ത്യന്‍ ടീമിലേക്കു വെങ്കടേഷിനെ വീണ്ടും തിരിച്ചുവിളിക്കേണ്ട സമയം എത്തിയിരിക്കുകയാണെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. മല്‍സരഷേഷം സ്റ്റാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ വെങ്കടേഷിന്റെ ബാറ്റിങിലും ചിന്താഗതിയിലുമെല്ലാം അല്‍പ്പം മാറ്റം വന്നിട്ടുള്ളതായി എനിക്കു തോന്നുന്നു. അതു പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടേ്. ഈ കാരണത്താല്‍ തന്നെ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വാഗ്ദാനമായി അവന്‍ മാറിയിരിക്കുകയാണ്. വെങ്കടേഷ് നന്നായി ബൗളും ചെയ്യുന്നുണ്ടെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

VENKATESH IYER

വെങ്കടേഷ് നല്ലൊരു ഫീല്‍ഡറും കൂടിയാണ്. കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഇടംകൈയനായ ഒരു മധ്യനിര ബാറ്റര്‍ ടി20യിലോ, ഏകദിനത്തിലോ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതു വളരെ നല്ല കാര്യം തന്നെയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണിനെ അപേക്ഷിച്ച് വെങ്കടേഷിന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണില്‍ വെങ്കടേഷ് ഇന്ത്യക്കു വേണ്ടിയും കളിച്ചിരുന്നു. അല്‍പ്പം അമിത ആത്മവിശ്വാസത്തിലായിരുന്നു അവന്‍ കാണപ്പെട്ടത്. ഈ കാരണത്താല്‍ തന്നെയാണ് വലിയ സ്‌കോറുകള്‍ നേടാനാവാതെ ഐപിഎല്ലില്‍ വെങ്കടേഷ് പുറത്തായിക്കൊണ്ടിരുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ അവന്‍ സെഞ്ച്വറി നേടിയത് എനിക്കു ഓര്‍മയുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വെങ്കടേഷിനു മോശമായിരുന്നുവെന്നു പറയാന്‍ സാധിക്കില്ല. പക്ഷെ ക്രീസിലെത്തിയ ഉടന്‍ സിക്‌സറിനോ, വലിയ ഷോട്ടിനോ ശ്രമിച്ചാണ് അവന്‍ പുറത്തായി കൊണ്ടിരുന്നതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

കഴിഞ്ഞ ഐപിഎല്ലില്‍ കെകെആറിനായി 14 ഇന്നിങ്‌സുകളില്‍ നിന്നും 28.86 എന്ന മോശം ശരാശരിയില്‍ 404 റണ്‍സാണ് വെങ്കടേഷ് സ്‌കോര്‍ ചെയ്തത്. ഇത്തവണ അത്രത്തോളം റണ്‍സെടുത്തില്ലെങ്കിലും ശരാശരി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നു കാണാം. 13 ഇന്നിങ്‌സുകളില്‍ നിന്നും 46.25 ശരാശരിയില്‍ 370 റണ്‍സാണ് താരം അടിച്ചെടുത്തത്. 158.79 സ്‌ട്രൈക്ക് റേറ്റും വെങ്കടേഷിനുണ്ട്. നാലു ഫിഫറ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

VENKATESH IYER

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കലാശപ്പോരില്‍ സുനില്‍ നരെയ്‌നെ തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം ക്രീസിലെത്തിയ വെങ്കടേഷ് അഗ്രസീവ് ഇന്നിങ്‌സായിരുന്നു കളിച്ചത്. കിടിലന്‍ ഇന്നിങ്‌സ് തന്നെയായിരുന്നു ഇതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. കഴിഞ്ഞ തവണത്തേതു പോലെ ഈ സീസണില്‍ തുടക്കത്തില്‍ തന്നെ വലിയ ഷോട്ടുകള്‍ക്കു വെങ്കടേഷ് തുനിഞ്ഞിട്ടില്ല. ചില ഗ്രൗണ്ട് ഷോട്ടുകളും അവന്‍ കളിച്ചത് നമ്മള്‍ കണ്ടിരുന്നു.

ഭുവനേശ്വര്‍ കുമാറിനെ വെങ്കടേഷ് കടന്നാക്രമിക്കുകയായിരുന്നു. ആദ്യത്തെ ആറോവറില്‍ രണ്ടോ, മൂന്നോ വിക്കറ്റുകള്‍ നഷ്ടമായാല്‍ ടീം സമ്മര്‍ദ്ദത്തിലാവുമെന്നു അവനു അറിയാമായിരുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഭുവനേശ്വറിന്റെ ഭീഷണിയെ ഇല്ലാതാക്കാന്‍ കെകെആറിനെ സഹായിച്ചത് വെങ്കടേഷിന്റെ കടന്നാക്രമണം തന്നെയാണ്. ബോള്‍ സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏറ്റവും അപകടകാരിയായ ബൗളറായിരുന്നു ഭുവനേശ്വര്‍. ഇതിനാല്‍ തന്നെയാണ് വെങ്കടേഷ് ക്രീസിനു പുറത്തേക്കിറങ്ങി രണ്ടു സിക്‌സറുകള്‍ പ്രഹരിച്ചത്. ഇത് ഭുവനേശ്വറിന്റെ ലൈനും ലെങ്ത്തും തെറ്റിക്കുകയും ചെയ്തു. ഇതു സംഭവിക്കുകയാണെങ്കില്‍ ബാറ്റര്‍മാരാണ് ആധിപത്യം സ്ഥാപിക്കുകയെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Story first published: Monday, May 27, 2024, 13:39 [IST]
Other articles published on May 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+