For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സിനെ തോല്‍പ്പിപ്പത് സഞ്ജു, അവനെ വിശ്വസിച്ചില്ല! ആഞ്ഞടിച്ച് മുന്‍ ഓസീസ് താരം

ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ആദ്യ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സംസണിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും കോച്ചുമായ ടോം മൂഡി. ഹോം മാച്ചില്‍ ശുഭ്മന്‍ ഗില്‍ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനോടു മൂന്നു വിക്കറ്റിന്റെ പരാജയമാണ് റോയല്‍സിനു നേരിട്ടത്. തുടര്‍ച്ചയായ നാലു വിജയങ്ങള്‍ക്കു ശേഷമാണ് റോയല്‍സിനു സ്വന്തം കാണികള്‍ക്കു മുന്നില്‍ അടിതെറ്റിയത്. ക്രിക്ക്ബസിന്റെ ഷോയില്‍ മല്‍സരത്തെക്കുറിച്ച് വിലയിരുത്തവെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ മൂഡി വിമര്‍ശിച്ചത്.

പരിചയസമ്പന്നനായ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടില്‍ സഞ്ജു വിശ്വാസമര്‍പ്പിക്കാതിരുന്നത് വലിയ മണ്ടത്തരം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്‍സരത്തില്‍ വെറും രണ്ടോവറുകള്‍ മാത്രമേ ബോള്‍ട്ടിനെക്കൊണ്ട് സഞ്ജു ബൗള്‍ ചെയ്യിച്ചിരുന്നുള്ളൂ പവര്‍പ്ലേയിലായിരുന്നു ഇത്. എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്. എന്നിട്ടും മധ്യ ഓവറുകളിലോ, ഡെത്ത് ഓവറുകളിലോ ബോള്‍ട്ടിനെ പരീക്ഷിക്കാന്‍ സഞ്ജു തയ്യാറാിയില്ല.

SANJU SAMSON

ഒരുപാട് തവണ ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. ഒരുപാട് അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളെടുത്താല്‍ അവിടെയും ബോള്‍ട്ടിന്റെ മികവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. സമ്മര്‍ദ്ദങ്ങളെ സമര്‍ഥമായി അതിജീവിക്കുന്നതോടൊപ്പം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. അതുകൊണ്ടു തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്നതു കണ്ടപ്പോള്‍ വലിയ ആശ്ചര്യമാണ് തോന്നിയത്.

നാലോവര്‍ ക്വാട്ടയിലെ രണ്ടോവറുകള്‍ ബാക്കിനിര്‍ത്തിയാണ് ബോള്‍ട്ട് കളം വിട്ടത്. ഇതു ഒരിക്കലും ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല. എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല. ആര്‍ അശ്വിനോടു എനിക്കു വിരോധമൊന്നുമില്ല. അദ്ദേഹം വളരെ മികച്ച ബൗളര്‍ തന്നെയാണ്. പക്ഷെ അശ്വിനും യുസ്വേന്ദ്ര ചഹലും കൂടി തങ്ങളുടെ എട്ടോവറില്‍ വിട്ടുനല്‍കിയത് 83 റണ്‍സാണ്. ചഹല്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. 10 റണ്‍സ് വീതം ഒരോവറില്‍ ഈ രണ്ടു ബൗളര്‍മാരും വഴങ്ങിയെന്നത് വളരെ കൂടുതല്‍ തന്നെയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഈ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ മിസ് ട്രെന്റ് ബോള്‍ട്ട് തന്നെയാണ്. പരിക്കോ, അസുഖമോ ആണോയെന്നു നമുക്കറിയില്ല. അങ്ങനെയല്ലെങ്കില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായ ഗുതുരമായ വീഴ്ച തന്നെയാണിതെന്നും ടോം മൂഡി വിശദാക്കി.

BOULT

ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുട മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദീപ്ദാസ് ഗുപ്തയും സഞ്ജുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ബൗളിങ് ലൈനപ്പ് നോക്കൂ. അവരുടെ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ഫാസ്റ്റ് ബൗളറാണ് ബോള്‍ട്ട്. ഡെത്ത് ഓവറുകളെന്നത് അദ്ദേഹത്തിന്റെ കരുത്തോ, ദൗര്‍ബല്യമോ എന്നതൊന്നും നോക്കേണ്ടതില്ല.

അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യിക്കാന്‍ ബോള്‍ട്ടിനെ നിങ്ങള്‍ പിന്തുണയ്ക്കുക തന്നെ വേണം. 15, 17 ഓവറുകള്‍ നമുക്ക് ഡെത്ത് ഓവറുകളെന്നൊന്നും പറയാന്‍ സാധിക്കില്ല. മധ്യ ഓവറുകളുടെ അവസാനമൊക്കെ പോലെയാണിത്. ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ ബോള്‍ട്ടിനെ നിങ്ങള്‍ ബൗള്‍ ചെയ്യിച്ചേ തീരുവെന്നും ദാസ് ഗുപ്ത പറഞ്ഞു.

അതേസമയം, കളിയിലേക്കു വന്നാല്‍ 15ാം ഓവര്‍ വരെ റോയല്‍സ് വിജയിച്ച മട്ടായിരുന്നു. കാരണം അവസാന അഞ്ചോവറില്‍ 73 റണ്‍സ് ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നു. പക്ഷെ ജിടിയെ പിടിച്ചുനിര്‍ത്താന്‍ റോയല്‍സ് നായകന്‍ സഞ്ജുവിനായില്ല. ഒരോവറിലൊഴികെ ശേഷിച്ച നാലോവറുകളിലും 13ന് മുകളില്‍ റണ്‍സാണ് റോയല്‍സ് വിട്ടുകൊടുത്തത്. 19ാം ഓവറില്‍ 20ഉം 17, 20 ഓവറികളില്‍ 17ഉം റണ്‍സ് ജിടി വാരിക്കൂട്ടി.

Story first published: Thursday, April 11, 2024, 16:28 [IST]
Other articles published on Apr 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+