Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കളിക്കാരെ കൈവിട്ട ഇവര്‍ പെട്ടു! മൂന്ന് ടീമുകള്‍, വീക്ക്‌നെസ് തീര്‍ക്കുക കടുപ്പം

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് പത്തു ഫ്രാഞ്ചൈസികളും പുറത്തു വിട്ടിരിക്കുകയാണ്. ചില കളിക്കാര്‍ തികച്ചും അപ്രതീക്ഷിതമായി ഒഴിക്കപ്പെട്ടപ്പോള്‍ ചിലരെയാവട്ടെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത മാസം 21നു ദുബായിലാണ് താരലേലം നടക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെപ്പോലെയുള്ള ചില ഫ്രാഞ്ചൈസികള്‍ കാര്യമായ അഴിച്ചുപണി നടത്താതെ കഴിഞ്ഞ തവണയുണ്ടായിരുന്ന ഭൂരിഭാഗം പേരെയും നിലനിര്‍ത്തിയിട്ടുണ്ട്. മറ്റു ചിലരാവട്ടെ പകുതിയോളം പേരെ കൈവിടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഫ്രാഞ്ചൈസികള്‍ക്കു ലേലത്തില്‍ പകരക്കാരെ കൊണ്ടുവന്ന് ദൗര്‍ബല്യം പരിഹരിച്ചേ തീരൂ. താരങ്ങളെ വാങ്ങാന്‍ പഴ്‌സില്‍ വലിയൊരു തുക ബാക്കിയുണ്ടെന്നത് ഈ ടീമുകളെ അതിനു സഹായിക്കുകയും ചെയ്യും.

RCB

കളിക്കാരുടെ നിലനിര്‍ത്തലിനു ശേഷം ഏറ്റവും ദുര്‍ബലമായി മാറിയ ഐപിഎല്ലിലെ മൂന്നു ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ഇതുവരെ ഐപിഎല്ലില്‍ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞിട്ടില്ലാത്ത പഞ്ചാബ് കിങ്‌സാണ് ഒരു ടീം. എട്ടു പേരുടെ അഭാവമാണ് ലേലത്തില്‍ അവര്‍ക്കു നികത്തേണ്ടത്. ഇതിനു കൈവശമുള്ളവാട്ടെ 30 കോടി രൂപയുമാണ്. എട്ടു പേരില്‍ രണ്ടു പേര്‍ വിദേശ താരങ്ങളാണ്.

ലേലത്തില്‍ വ്യത്യസ്ത റോളുകളിലുള്ള നിരവധി ഇന്ത്യന്‍ കളിക്കാരെ ഇതോടെ പഞ്ചാബിനു കണ്ടെത്തിയേ തീരൂ. നിലവിലെ യുവതാരങ്ങളില്‍ മിടുക്കരായ ഷാരൂഖ് ഖാന്‍, രാജ് അംഗദ് ബവ എന്നിവരെപ്പോലും പഞ്ചാബ് ഒഴിവാക്കിയിരുന്നു. സ്പിന്നര്‍ രാഹുല്‍ ചാഹറിനെ കൈവിട്ടതോടെ മികച്ചൊരു സ്പിന്നറെയും ആവശ്യമായിരിക്കുകയാണ്. ഷാരൂഖിനെ ഒഴിവാക്കിയതിനാല്‍ ഫിനിഷറുടെ റോളും ഒഴിഞ്ഞു കിടക്കുന്നു. കഴിഞ്ഞ സീസണില്‍ നാലാമായി കളിച്ച ജിതേഷ് ശര്‍മയെ താഴേക്കു ഇറക്കേണ്ടി വരും.

പഞ്ചാബിനു ഓപ്പണിങും തലവേദനയാണ്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രന്‍ സിങ് എന്നിവരാണ് ഈ റോളിലേക്കു രംഗത്തുള്ളത്. അതര്‍വ്വ ടെയ്‌ഡെ, ഹര്‍പ്രീത് ഭാട്ടിയ എന്നിവരും മുന്‍നിര ബാറ്റര്‍മാരാണ്. ഇവരുടെ റോളുകളുടെ കാര്യത്തില്‍ പഞ്ചാബിനു ഇപ്പോഴും യാതൊരു വ്യക്തതയുമില്ല. ലേലത്തില്‍ താരങ്ങളെ കൊണ്ടുവന്ന് ശക്തമായൊരു പ്ലെയിങ് ഇലവന്‍ തയ്യാറാക്കുകയെന്നതു പഞ്ചാബിനു ദുഷ്‌കരമായിരിക്കും.

ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ ടീം. 16 കളിക്കാരെയാണ് അവര്‍ നിലനിര്‍ത്തിയിരിക്കുന്നത്. ബാക്കിയെല്ലാവരെയും കൈവിടുകയും ചെയ്തു. റോവ്മന്‍ പവെല്‍, റൈലി റൂസ്സോ, ഫില്‍ സാള്‍ട്ട് തുടങ്ങിയ വമ്പനടിക്കാരായ താരങ്ങളെല്ലാം ഡിസി ഒഴിവാക്കിയവരുടെ ലിസ്റ്റിലുണ്ട്. മധ്യനിരയില്‍ മികച്ച ബാറ്റര്‍മാരെയും ഫിനിഷറെയുമെല്ലാം അവര്‍ക്കു ഇപ്പോള്‍ ആവശ്യമാണ്.

PUNJAB KINGS

അതു മാത്രമല്ല ഡെത്ത് ഓവറില്‍ ആശ്രയിക്കാവുന്ന നല്ലൊരു ബൗളറും ഡിസിക്കില്ല. പരിക്കേറ്റു വിശ്രമിക്കുന്ന സൗത്താഫ്രിക്കന്‍ പേസര്‍ ആന്‍ട്രിച്ച് നോര്‍ക്കിയയുടെ ഫിറ്റ്‌നസിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. നിലവിലുള്ളവരില്‍ മുകേഷ് കുമാറാണ് ഈ റോളിലേക്കു നല്ലൊരു ഓപ്ഷന്‍. ഇഷാന്ത് ശര്‍മയെയും ഖലീല്‍ അഹമ്മദിനെയും ഡെത്ത് ഓവറുകളില്‍ അത്രത്തോളം വിശ്വസിക്കാന്‍ കഴിയില്ല. മുസ്തഫിസുര്‍ റഹ്മാനെ ഡിസി ഒഴിവാക്കുകയും ചെയ്തിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഈ ലിസ്റ്റിലുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി. ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബി കൊണ്ടുവന്നെങ്കിലും ബൗളിങ്‌നിരയെ മുഴുവന്‍ ഒഴിവാക്കിയിരിക്കുകയാണ്. ബാറ്റിങില്‍ ഗ്രീനിന്റെ വരവ് ആര്‍സിബിയെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്. പക്ഷെ ബൗളിങില്‍ വലിയൊരു മാറ്റം ആര്‍സിബി പുതിയ സീസണില്‍ ആഗ്രഹിക്കുന്നു.

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ്, ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി, സൗത്താഫ്രിക്കയുടെ വെയ്ന്‍ പാര്‍നല്‍, സിദ്ധാര്‍ഥ് കൗള്‍, ഫാബിയന്‍ അലെന്‍ തുടങ്ങിയവരെയെല്ലാം ആര്‍സിബി കൈവിട്ടിരുന്നു.

Story first published: Tuesday, November 28, 2023, 16:21 [IST]
Other articles published on Nov 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+