For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈ കൈവിട്ടാല്‍ ഹാര്‍ദിക്ക് എവിടേക്ക്? ഇവര്‍ക്ക് നോട്ടമിടാം, ആര്‍സിബിയിലെത്തുമോ

ഐപിഎല്ലില്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ടീമിനേറ്റ വന്‍ നാണക്കേട് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനം ചോദ്യചിഹ്നമാക്കിയിരിക്കുകയാണ്. ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീമായി മുംബൈ മാറിയിരുന്നു. സീസണില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ വെറും നാലെണ്ണത്തില്‍ മാത്രമാണ് ഹാര്‍ദിക്കിനും സംഘത്തിനും വിജയിക്കാനായത്. സീസണ്‍ കഴിഞ്ഞാല്‍ ഹാര്‍ദിക്കിനെ നായകസ്ഥാനത്തു നിന്നും മാറ്റുക മാത്രമല്ല ടീമില്‍ നിന്നു പോലും ഒഴിവാക്കണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമാണ്.

പക്ഷെ മുംബൈ ടീം ഹാര്‍ദിക്കിനെ കൈവിടുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതാണ്. രോഹിത് ശര്‍മയ്ക്കു പകരം ദീര്‍ഘകാലത്തേക്കുള്ള ക്യാപ്റ്റനായാണ് ഹാര്‍ദിക്കിനെ അവര്‍ ടീമിലെത്തച്ചത്. എന്നാല്‍ അദ്ദേഹം ക്യാപ്റ്റനായതിനു ശേഷം മുംബൈ ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല സീനിയര്‍ കളിക്കാരടക്കം പലരും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ശൈലിയോടു അനുകൂലിക്കുകയും ചെയ്യുന്നില്ല. ഈ കാര്യങ്ങള്‍ പരിഗണിച്ച് ഹാര്‍ദിക്കിനെ സീസണിനു ശേഷം മുംബൈ കൈവിടുമോ?

HARDIK PANDYA

മെഗാ ലേലത്തിനു മുമ്പ് ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്തിയില്ലെങ്കില്‍ ഏതാവും അടുത്ത സീസണിലെ തട്ടകം. ചില ടീമുകള്‍ക്കു ലേലത്തില്‍ അദ്ദേഹത്തെ തീര്‍ച്ചയായും നോട്ടമിടാവുന്നതാണ്. മുംബൈ ഒഴിവാക്കിയാല്‍ ഹാര്‍ദിക്കിനെ ലേലത്തില്‍ വാങ്ങിക്കാവുന്ന ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. പഞ്ചാബ് കിങ്‌സാണ് ഹാര്‍ദിക്കിനു വേണ്ടി രംഗത്തിറങ്ങാവുന്ന ഒരു ടീം.

ഇതുവരെ ഐപിഎല്ലില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് പഞ്ചാബ്. ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അവരെ അടുത്ത സീസണിലും നയിക്കാന്‍ സാധ്യതയില്ല. ഈ സീസണിനു ശേഷം ധവാനെ പഞ്ചാബ് കൈവിട്ടേക്കും. അങ്ങനെ വന്നാല്‍ പുതിയൊരു നായകനെ അവര്‍ക്കു ആവശ്യമാണ്. ഈ റോളിലേക്കു വളരെ അനുയോജ്യനായ താരം തന്നെയാണ് ഹാര്‍ദിക്ക്. അദ്ദേഹത്തിനു കീഴില്‍ പുതിയൊരു ടീമിനെ അടുത്ത സീസണില്‍ വാര്‍ത്തെടുക്കാനായിരിക്കണം പഞ്ചാബ് ശ്രദ്ധിക്കേണ്ടത്.

ഐപിഎല്ലിലെ മറ്റൊരു നിര്‍ഭാഗ്യവാന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഹാര്‍ദിക്കിനെ അടുത്ത സീസണില്‍ ലക്ഷ്യമിടാവുന്ന രണ്ടാമത്തെ ടീം. അദ്ദേഹത്തിനു ഏറെ അനുയോജ്യമായ മറ്റൊരു ടീമായിരിക്കും അവര്‍. മാത്രമല്ല പഞ്ചാബിലേതു പോലെ ആര്‍സിബിയിലും ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സി ലഭിച്ചേക്കും.

കാരണം നിലവിലെ നായകനും സൗത്താഫ്രിക്കന്‍ വെറ്ററന്‍ താരവുമായ ഫാഫ് ഡുപ്ലെസിയെ ഈ സീസണിനു ശേഷം അവര്‍ നിലനിര്‍ത്താനിടയില്ല. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ പുതിയൊരു നായകനെ ആര്‍സിബി തിരയേണ്ടി വരികയും ചെയ്യും.

HARDIK PANDYA

ഇതുവരെ ചാംപ്യന്‍മാരായിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു തീര്‍ച്ചയായും പരിഗണിക്കാവുന്ന ടീം തന്നെയാണ് അവര്‍. വിരാട് കോലിയുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്നയാള്‍ കൂടിയാണ് അദ്ദേഹം. ഇതു ആര്‍സിബിയില്‍ ഹാര്‍ദിക്കിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പക്കുകയും ചെയ്യും.

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹാര്‍ദിക്കിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കാവുന്ന മൂന്നാമത്തെ ഫ്രാഞ്ചൈസി. നിലവിലെ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനെ സീസണിനു ശേഷം എസ്ആര്‍എച്ച് നിലനിര്‍ത്തുമോയെന്നുറപ്പില്ല. കമ്മിന്‍സിനെ നിലനിര്‍ത്തിയില്ലെങ്കില്‍ നായകസ്ഥാനത്തേക്കു ഹാര്‍ദിക്ക് നല്ലൊരു ഓപ്ഷനാണ്.

മികച്ച ഇന്ത്യന്‍ താരങ്ങളുടെ അസാന്നിധ്യം കുറച്ചു സീസണുകളിലായി ഹൈദരാബാദിനുണ്ട്. ഹാര്‍ദിക്കിനെ വാങ്ങിയാല്‍ ഈ കുറവ് ഏറെക്കുറെ നികത്താന്‍ ഓറഞ്ച് ആര്‍മിക്കു സാധിക്കും. കഴിഞ്ഞ കുറച്ചു സീസണുകിലായി ക്യാപ്റ്റന്‍മാരെ എസ്ആര്‍എച്ച് മാറി മാറി പരീക്ഷിക്കുകയാണ്. ക്യാപ്റ്റന്‍സിയിലെ ഈ കസേരകളി അവസാനിപ്പിക്കാന്‍ ഹാര്‍ദിക്കിനെപ്പോലെയൊരാളെ കൊണ്ടുവരാനായാല്‍ അവര്‍ക്കു കഴിഞ്ഞേക്കും.

Story first published: Sunday, May 12, 2024, 14:58 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+