Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ തഴഞ്ഞു, മുംബൈയില്‍ പൊട്ടിത്തെറി! സൂര്യകുമാറിന്റെ പോസ്റ്റ് വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ താരലേലം 19ന് നടക്കാനിരിക്കെ ഞെട്ടിപ്പിക്കുന്ന തീരുമാനമെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ എത്തിച്ചിരിക്കുകയാണ് മുംബൈ. രോഹിത്തിന് ശേഷം നായകസ്ഥാനം സ്വപ്‌നം കണ്ട സൂര്യകുമാര്‍ യാദവിനേയും ജസ്പ്രീത് ബുംറയേയുമെല്ലാം മറികടന്നാണ് ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയിരിക്കുന്നത്.

ഗുജറാത്തില്‍ നിന്ന് ഹാര്‍ദിക്കിനെ മുംബൈ സ്വന്തമാക്കിയപ്പോള്‍ത്തന്നെ ഈ മാറ്റം പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇത്ര പെട്ടെന്ന് രോഹിത്തിനെ അപമാനിക്കുന്ന തരത്തില്‍ തഴയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ മുംബൈയിലെ സീനിയര്‍ താരങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നുറപ്പാണ്. ഇപ്പോഴിതാ അത് അണപൊട്ടി പുറത്തേക്ക് വരികയാണ്. സൂര്യകുമാര്‍ യാദവ് സാമൂഹ്യ മാധ്യമത്തിലൂടെ നിരാശ പങ്കുവെച്ച് കഴിഞ്ഞു.

തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയോടെയാണ് സൂര്യകുമാര്‍ പ്രതികരിച്ചിരിക്കുന്നത്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള നിരാശയും സങ്കടവുമാണ് ഈ പോസ്റ്റില്‍ കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് നായകനായിരിക്കെയാണ് സൂര്യയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുംബൈ സ്വന്തമാക്കുന്നത്. സൂര്യയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് രോഹിത്തിനുള്ളത്. അതുകൊണ്ടുതന്നെ സൂര്യക്ക് രോഹിത്തിനോട് ബഹുമാനവും സ്‌നേഹവുമുണ്ട്.

അതുകൊണ്ടുതന്നെ രോഹിത്തിനെ അപമാനിക്കുന്ന തരത്തില്‍ ഇത്തരമൊരു ഒഴിവാക്കല്‍ നടത്തുമ്പോള്‍ സ്വാഭാവികമായും പ്രതികരിക്കുമെന്ന കാര്യം ഉറപ്പാണ്. സൂര്യ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. എന്നിട്ടും മുംബൈ ടീം സൂര്യയെ വിശ്വസിച്ചില്ല. ജസ്പ്രീത് ബുംറ രോഹിത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. മുംബൈയുടെ നായകസ്ഥാനം ബുംറയും മോഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു മാറ്റം മുംബൈ ടീം മാനേജ്‌മെന്റ് കൊണ്ടുവരുമ്പോള്‍ എതിര്‍പ്പുണ്ടാവുമെന്നുറപ്പ്.

rohit sharma

ടീമിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടാവാനുള്ള എല്ലാ സാധ്യതയും കാണുന്നു. അങ്ങനെ വരുമ്പോള്‍ മുംബൈ ടീമിന്റെ പ്രകടനത്തേയും അത് പ്രതികൂലമായി ബാധിക്കാനും വരുന്ന മെഗാ ലേലത്തില്‍ പല സൂപ്പര്‍ താരങ്ങളും ടീം വിടാനും സാധ്യത കൂടുതലാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറെ നാള്‍ കളിച്ച ശേഷം ടീം വിടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്യുന്ന ഹാര്‍ദിക്കിന് ടീമിനുള്ളില്‍ സ്വീകരണം ലഭിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് മുംബൈയെ അപമാനിച്ചു.

മുംബൈ സൂപ്പര്‍ താരങ്ങളെ മാത്രം ടീമിലെത്തിച്ച് കപ്പടിക്കുന്നവരാണെന്നും ഇങ്ങനെ കപ്പ് നേടാന്‍ ആര്‍ക്കും സാധിക്കുമെന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഇത് വലിയ വിവാദമാവുകയും രോഹിത് ശര്‍മയടക്കം മറുപടി നല്‍കി രംഗത്തെത്തുകയും ചെയ്തിരുന്നു. മുംബൈയെ അപമാനിച്ച താരത്തെ നായകസ്ഥാനത്തേക്ക് ടീം എത്തിക്കുമ്പോള്‍ ആരാധകര്‍ക്കും ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.

ഹാര്‍ദിക് നായകനാവുമ്പോള്‍ സീനിയര്‍ താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹാര്‍ദിക് ഗുജറാത്തിലെ അതേ സ്വഭാവം മുംബൈയില്‍ കാട്ടിയാല്‍ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ എന്നിവര്‍ ടീം വിട്ടേക്കും. അങ്ങനെ സംഭവിച്ചാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായി മാറും. മുംബൈയ്ക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. കപ്പിലേക്കെത്തിക്കുകയെന്ന വലിയ സമ്മര്‍ദ്ദമാണ് ഹാര്‍ദിക്കിന് മുന്നിലുള്ളത്.

രോഹിത് ശര്‍മ ഇന്ത്യക്കായി കസറുമ്പോഴും ഐപിഎല്ലിലെ പ്രകടനം ശരാശരിയാണ്. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ മോശം ഫോമിലാണെങ്കില്‍ രോഹിത്തിനെ മുംബൈ പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കിയേക്കും. 10 വര്‍ഷം ടീമിനെ നയിക്കുകയും അഞ്ച് കിരീടം നേടിക്കൊടുക്കുകയും ചെയ്ത രോഹിത്തിനെ മുംബൈ ആക്ഷേപിച്ച് ഇറക്കിവിട്ടാല്‍ വലിയ ആരാധകരോഷം ടീം നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ എല്ലാ തരത്തിലും മുംബൈക്ക് അഗ്നിപരീക്ഷയാണെന്ന് പറയാം.

Story first published: Saturday, December 16, 2023, 11:52 [IST]
Other articles published on Dec 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+