For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇതു പരാഗ് 2.0! അന്നു അവന്‍ ശരിക്കും ഞെട്ടിച്ചു, മുംബൈയ്ക്കു സൂര്യയുടെ മുന്നറിയിപ്പ്

രാജസ്ഥാന്‍ റോയല്‍സുമായി ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തിനു കച്ചമുറുക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീമിനു മുന്നറിയിപ്പുമായി 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. റോയല്‍സിനായി മിന്നുന്ന ഫോമില്‍ കളിക്കുന്ന റിയാന്‍ പരാഗിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഹോംഗ്രൗണ്ടായ വാംഖഡെയലാണ് സഞ്ജു സാംസണിന്റെ റോയല്‍സുമായി ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ കൊമ്പുകോര്‍ക്കുക.

രണ്ടു തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് റോയല്‍സെങ്കില്‍ തുടര്‍ച്ചയായ രണ്ടു തോല്‍വികളുടെ ക്ഷീണത്തിലാണ് മുംബൈ. ഈ മല്‍സരത്തില്‍ മുംബൈയ്ക്കു ജയം അനിവാര്യമാണ്.

പരിക്കിനെ തുടര്‍ന്നു ശസ്തക്രിയക്കു വിധേയനായ ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സൂര്യ. എന്‍സിഎയുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ആദ്യത്തെ കണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ സേവനം മുംബൈക്കു ലഭിച്ചിരുന്നില്ല. റോയല്‍സിനെതിരേയും സ്‌കൈ കളിക്കുമോയെന്നത് ഇനിയും ഉറപ്പായിട്ടില്ല.

RIYAN PARAG

മുന്‍ ഐപിഎല്‍ സീസണുകളില്ലൊം മോശം പ്രകടനങ്ങളെ തുടര്‍ന്നു റോയല്‍സ് ടീമില്‍ ഏറെ ക്രൂശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിട്ടുള്ള താരമാണ് പരാഗ്. എന്നാല്‍ ഇത്തവണ ഗംഭീര തിരിച്ചുവരാണ് താരം നടത്തിയിരിക്കുന്നത്. സീസണില്‍ റോയല്‍സ് ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും പരാഗ് ബാറ്റിങില്‍ കസറി.

രണ്ടിന്നിങ്‌സുകളില്‍ നിന്നും 171.62 സ്‌ട്രൈക്ക് റേറ്റില്‍ 127 റണ്‍സ് അദ്ദേഹം നേടി. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. സീസണില്‍ റോയല്‍സിന്റെ ടോപ്‌സ്‌കോററും പരാഗ് തന്നെയാണ്. നേരത്തേ പരാഗ് എന്‍സിഎയിലെത്തിയപ്പോള്‍ അവിടെ വച്ച് താരത്തെ സൂര്യ കണ്ടിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹം എക്‌സില്‍ കുറിച്ചിട്ടുള്ളത്.

കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് എന്‍സിഎയില്‍ വച്ച് ഒരു ചെറുപ്പക്കാരനെ കണ്ടിരുന്നു. ചെറിയൊരു പരിക്കുമായണ് അവന്‍ അന്ന് അവിടെയെത്തിയത്. തന്റെ ഫിറ്റ്‌നസില്‍ മാത്രമായിരുന്നു അവന്റെ മുഴുവന്‍ ശ്രദ്ധയും. നല്ല അച്ചടക്കത്തോടെ അവന്‍ കഴിവുകള്‍ മിനുക്കിയെടുക്കുകയും ചെയ്തു. അവന്‍ മാറിയ ആളാണ്, റിയാന്‍ പരാഗ് 2.0 എന്നു ഞാന്‍ അന്നു ഒരു കോച്ചിനോടു പറഞ്ഞത് തെറ്റിയില്ലെന്നും സൂര്യ എക്‌സില്‍ കുറിച്ചു.

SURYAKUMAR YADAV

ഈ സീസണില്‍ റോയല്‍സിനായി പരാഗ് നടത്തിക്കൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രകടനമാണ് താരത്തെ സൂര്യ പുകഴ്ത്താനുള്ള പ്രധാന കാരണം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ആദ്യ കളിയില്‍ നാലാം നമ്പറില്‍ ഇറങ്ങി 43 റണ്‍സോടെ പരാഗ് കസറിയിരുന്നു. 29 ബോളുകളില്‍ നിന്നായിരുന്നു ഇത്. മൂന്നു സിക്‌സറും ഒരു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ പരാഗ് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

റോയല്‍സ് ബാറ്റിങ് നിരയിലെ മറ്റെല്ലാവരും റണ്‍സെടുക്കാന്‍ പാടുപെട്ടപ്പോള്‍ അദ്ദേഹം അപരാജിത ഫിഫ്റ്റിയുമായി ടീമിന്റെ ഹീറോയാവുകയായിരുന്നു. 45 ബോളില്‍ പരാഗ് വാരിക്കൂട്ടിയത് 84 റണ്‍സാണ്. ഏഴു ഫോറും ആറു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ സീസണില്‍ ടീമിന്റെ മാച്ച് വിന്നറായി മാറാന്‍ തനിക്കു സാധിക്കുമെന്നാണ് പരാഗ് ഈ പ്രകടനങ്ങളിലൂടെ കാണിച്ചുതന്നിരിക്കുന്നത്.

അതേസമയം, രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം വലിയ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് മുംബൈയുടെ പുതിയ നായകന്‍ ഹാര്‍ദിക്. ടീമിന്റെ മോശം പ്രകടനത്തോടൊപ്പം കാണികളില്‍ നിന്നും നേരിടുന്ന അധിക്ഷേപവും അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സ്റ്റേഡിയത്തിലെ കാണികള്‍ കൂവി വിളിച്ചാണ് ഹാര്‍ദിക്കിനെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. അവരുടെ വിശ്വാസവും ഇഷ്ടവും പിടിച്ചെടുക്കാന്‍ അദ്ദേത്തിനു ടീമിനെ വിജയവഴിയില്‍ തിരികെയെത്തിക്കേണ്ടത് അനിവാര്യമാണ്.

Story first published: Saturday, March 30, 2024, 15:07 [IST]
Other articles published on Mar 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+