Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബിയെ പഞ്ഞിക്കിടുമോ ഇഷാന്‍? ഷോട്ടുകള്‍ കണ്ട് കണ്ണുതള്ളി സൂര്യ! വീഡിയോ

ഹാട്രിക്ക് തോല്‍വികള്‍ക്കു ബ്രേക്കിട്ട് ഐപിഎല്ലിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യന്‍സ് അടുത്ത ജയത്തിനായുള്ള പടയൊരുക്കത്തിലാണ്. വ്യാഴാഴ്ച രാത്രി ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മുംബൈയുടെ എതിരാളികള്‍. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ആര്‍സിബിക്കെതിരേ മികച്ച മാര്‍ജിനിലുള്ള ജയമാണ് മുംബൈ സ്വപ്‌നം കാണുന്നത്.

അതിനിടെ മുംബൈ ടീമിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുംബൈ തന്നെയാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷന്റെ തീപ്പൊരി ഷോട്ടുകള്‍ കണ്ട് ടീമംഗവും വെടിക്കെട്ട് ബാറ്ററുമായ സൂര്യകുമാര്‍ യാദവ് അമ്പരന്ന് ഇരിക്കുന്നത് ഈ വീഡിയോയില്‍ കാണാം.

ISHAN KISHAN

കിടിലനൊരു റിവേഴ്‌സ് സ്വീപ്പിലൂടെ തേര്‍ഡ് മാന് മുകളിലൂടെയാണ് ഇഷാന്‍ ഒരു സിക്‌സര്‍ പായിച്ചത്. അടുത്ത ബോളിനെതിരേ തന്റെ ട്രേഡ്മാര്‍ക്കായ പുള്‍ ഷോട്ടിലൂടെ കൗ കോര്‍ണറിനു മുകളിലൂടെ വീണ്ടുമൊരു സിക്‌സര്‍ കൂടി ഇഷാന്‍ നേടുകയായിരുന്നു. ഇഷാന്റെ ബാറ്റിങ് ആസ്വദിച്ച് സൂര്യ അവിടെ ഇരിപ്പുണ്ടായിരുന്നു. ഷോട്ട് യാര്‍, ഷോട്ട് എന്നു പറഞ്ഞ് ടീമംഗത്തിന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

നെറ്റ്‌സില്‍ ഇഷാന്‍ കിഷന്റെ ബാറ്റിങ് ആസ്വദിക്കുന്ന സൂര്യകുമാര്‍ യാദവ്

ഈ സീസണില്‍ ഇഷാനില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. ദുര്‍ബലമായ ബൗളിങ് ലൈനപ്പുള്ള ആര്‍സിബിക്കെതിരേ ഈ ക്ഷീണം തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ നാലു മല്‍സരങ്ങളിലും മുംബൈയുടെ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു ഇഷാന്‍.

പക്ഷെ ഇവയില്‍ നിന്നും 23 ശരാശരിയില്‍ 170.37 സ്‌ട്രൈക്ക് റേറ്റോടെ വെറും 92 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 42 റണ്‍സാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് 23 ബോളില്‍ ഇഷാന്‍ 42 റണ്‍സ് അടിച്ചെടുത്തത്. അഗ്രസീവായി തുടങ്ങുന്നുണ്ടെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ ഇഷാന് സാധിക്കുന്നില്ല.

SURYAKUMAR YADAV

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു മല്‍സരരംഗത്തുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താനായാല്‍ മാത്രമേ ഇഷാനു പ്രതീക്ഷയ്ക്കു വകയുള്ളൂ. നിലവില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സെടുത്തവരില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത് സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരാണ്. ഇവരെ ഓവര്‍ടേക്ക് ചെയ്യണമെങ്കില്‍ അടുത്ത മല്‍സരങ്ങളില്‍ രണ്ട്- മൂന്ന് ഫിഫ്റ്റി പ്ലസ് സ്‌കോറുകളെങ്കിലും ഇഷാനു നേടിയേ തീരൂ.

ടി20യില്‍ ഒരു സമയത്തു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു ഇഷാന്‍. എന്നാല്‍ ഈ വര്‍ഷമാദ്യം ദേശീയ ടീമിനൊപ്പം ഇല്ലായിരുന്നപ്പോള്‍ രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറി നിന്നതു താരത്തിനു തിരിച്ചടിയായി. കോച്ച് രാഹുല്‍ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ ആവശ്യപ്പെട്ടിട്ടും രഞ്ജി കളിക്കാന്‍ ഇഷാന്‍ തയ്യാറായില്ല. ഇതോടെ ടീം മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി താരം മാറുകയും ചെയ്തു. വൈകാതെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാന്‍ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

Story first published: Wednesday, April 10, 2024, 17:48 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+