Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വാംഖഡെയില്‍ 'സൂര്യനുദിച്ചു! ചാരമായി ഹൈദരാബാദ്, ഇതാ കാത്തിരുന്ന മുംബൈ

മുംബൈ: ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് സെഞ്ച്വറിയുമായി വാംഖഡെയില്‍ ഉദിച്ചുയര്‍ന്നപ്പോള്‍ സണ്‍റൈസേഴേസ് ഹൈദരാബാദ് ചാരമായി. ഐപിഎല്ലില്‍ കരുത്തരുടെ പോരില്‍ ഓറഞ്ച് ആര്‍മിയെ ഏഴു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് കെട്ടുകെട്ടിച്ചത്. നാലു തുടര്‍ പരാജയങ്ങളക്കു ശേഷമാണ് മുംബൈ വിജയവഴിയില്‍ മടങ്ങിയെത്തിയിരിക്കുന്നത്. പ്ലേഓഫ് പ്രതീക്ഷകള്‍ ഇതിനകം അസ്തമിച്ചു കഴിഞ്ഞെങ്കിലും ഈ ജയം മുംബൈയ്ക്കു ഏറെ ആഹ്ലാദിക്കാനും അഭിമാനിക്കാനും വക നല്‍കുന്നതാണ്.

174 റണ്‍സിന്റെ ലക്ഷ്യമാണ് മുംബൈയ്ക്കു ഓറഞ്ച് ആര്‍മി നല്‍കിയത്. റണ്‍ചേസില്‍ തുടക്കമൊന്നു പാളിയെങ്കിലും സൂര്യയുടെ (102*) തീപ്പൊരി സെഞ്ച്വറി ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. 17.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് മുംബൈ വിജയത്തിലെത്തിയത്. 51 ബോളുകള്‍ നേരിട്ട സ്‌കൈയുടെ ഇന്നിങ്‌സില്‍ 12 ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 37 റണ്‍സുമായി പുറത്താവാതെ നിന്ന തിലക് വര്‍മ മികച്ച പിന്തുണയേകി.

SURYAKUMAR YADAV

ഇഷാന്‍ കിഷന്‍ (9), രോഹിത് ശര്‍മ (4), നമാന്‍ ധിര്‍ (0) എന്നിവരെ നാലോവറിനുള്ളില്‍ നഷ്ടമായതോടെ മുംബൈ മൂന്നിനു 31ലേക്കു വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ സൂര്യ- തിലക് വര്‍മ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി മുംബൈയെ വിജത്തിലേക്കു കൈപിടിച്ചുയര്‍ത്തി. അപരാജിതമായ നാലാം വിക്കറ്റില്‍ 143 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്.

നേരത്തേ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 173 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലിലെത്തിയത്. ആര്‍ക്കും തന്നെ ടീമില്‍ ഫിഫ്റ്റി കുറിക്കാനായില്ല. 48 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓറഞ്ച് ആര്‍മിയുടെ ടോപ്‌സ്‌കോറര്‍. രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട താരം 30 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു. എന്നാല്‍ ടീമിനെ 170 വരെയെത്തിച്ചത് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ (36*) മികച്ച ഫിനിഷിങായിരുന്നു. 17 ബോളുകള്‍ നേരിട്ട താരം രണ്ടു വീതം ഫോറും സിക്‌സറുമടിച്ചു. 20 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ ഹെഡ്- അഭിഷേക് ശര്‍മ 56 റണ്‍സിന്റെ മോശമല്ലാത്ത കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ അഭിഷേക് പുറത്തായ ശേഷം ഹൈദരാബാദിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 13 ഓവര്‍ ആവുമ്പോഴേക്കും ഹൈദരാബാദ് അഞ്ചിനു 96 റണ്‍സിലേക്കു കൂപ്പുകുത്തി. തുടര്‍ന്നായിരുന്നു കമ്മിന്‍സിന്റെ മികച്ച ഫിനിഷിങ് ടീമിനെ 170 കടത്തിയത്. മുംബ ബൗളര്‍മാരില്‍ മികച്ചു നിന്നത് രണ്ടു പേരായിരുന്നു. നായകന്‍ ഹാര്‍ദിക്കും വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയും മൂന്നു വീതം വിക്കറ്റുകള്‍ പിഴുതു.

MI

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്-ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ടിം ഡേവിഡ്, അന്‍ഷുല്‍ കാംബോജ്, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ യാന്‍സണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍.

Story first published: Monday, May 6, 2024, 16:46 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+