For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വീണ്ടും ശശാങ്ക്- അശുതോഷ് കോംബോ, ഹൈദരാബാദ് വിറച്ചു! പൊരുതിവീണ് പഞ്ചാബ്

ചണ്ഡീഗഡ്: ഐപിഎല്‍ പോയിന്റ് പട്ടികില്‍ അടുത്തടുത്ത സ്ഥാനങ്ങളിലുള്ളവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ രണ്ടു റണ്‍സിനാണ് പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മി മറികടന്നത്. തൊട്ടുമുമ്പത്തെ കളിയിലേതു പോലെ ശശാങ്ക് സിങ് (25 ബോളില്‍ 46*), അശുതോഷ് ശര്‍മ (15 ബോളില്‍ 33*) ജോടി കിടിലന്‍ കൂട്ടുകെട്ടിലൂടെ പഞ്ചാബിനെ ജയത്തിനു തൊട്ടരികെ വരെയെത്തിച്ചു. പക്ഷെ കൈയെത്തുംദൂരത്ത് ജയം നഷ്ടമായി.

പഞ്ചാബ് ആറു വിക്കറ്റിനു 114 റണ്‍സില്‍ നില്‍ക്കെയാണ് ഈ ജോടി ക്രീസില്‍ ഒന്നിച്ചത്. 66 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടുമായി സഖ്യം അവരെ കളിയിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. ജയദേവ് ഉനാട്കട്ട് എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. പക്ഷെ 26 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 183 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ആറു വിക്കറ്റിനു 180 റണ്‍സെടുത്ത് കളി അടിയറവച്ചു.

SRH- PBKS

25 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടക്കമാണ് ശശാങ്ക് പഞ്ചാബിന്റെ ടോപ്‌സ്‌കോററായത്. അശുതോഷ് 15 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. 29 റണ്‍സെടുത്ത സാം കറെനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 22 ബോളുകള്‍ നേരിട്ട താരം രണ്ടു വീതം ഫോറും സിക്‌സറുകളുമടിച്ചു. സിക്കന്തര്‍ റസ്സ 28 റണ്‍സും നേടി. നായകന്‍ ശിഖര്‍ ധവാന്‍ (14), ജോണി ബെയര്‍‌സ്റ്റോ (0), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ പ്രഭ്‌സിമ്രന്‍ സിങ് (4), ജിതേഷ് ശര്‍മ (19) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.

നേരത്തേ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഹൈദരാബാദ് ഒമ്പതു വിക്കറ്റിനാണ് 182 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്തിച്ചത്. ഹെന്‍ട്രിച്ച് ക്ലാസെനുള്‍പ്പെടെ ബാറ്റിങിലെ വമ്പന്‍ താരങ്ങളെല്ലാം ഫ്‌ളോപ്പായപ്പോള്‍ എസ്ആര്‍എച്ചിനെ 180 കടക്കാന്‍ സഹായിച്ചത് നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഗംഭീര ഫിഫ്റ്റിയാണ്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 64 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. വെറും 37 ബോളുകളില്‍ നിന്നാണിത്. അഞ്ചു കൂറ്റന്‍ സിക്‌സറും നാലു ഫോറും നിതീഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

നിതീഷിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ഹൈദരാബാദ് ബാറ്റിങ് നിരയില്‍ 30 റണ്‍സ് തികച്ചില്ല. അബ്ദുള്‍ സമദ് (25), ട്രാവിസ് ഹെഡ് (21), അഭിഷേക് ശര്‍മ (16), ഷഹബാസ് അഹമ്മദ് (14*), രാഹുല്‍ ത്രിപാഠി (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. പതിഞ്ഞ താളത്തിലായിരുന്നു ഹൈദരാബാദ് തുടങ്ങിയത്. ടീം സ്‌കോര്‍ 27ല്‍ നില്‍ക്കെ ഒരേ ഓവറില്‍ ഹെഡും എയ്ഡന്‍ മാര്‍ക്രവും മടങ്ങിയതോടെ ഹൈദരാബാദ് സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് നിതീഷ് ക്രീസിലെത്തിയത്.

ARSHDEEP

ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും നിതീഷ് കുലുങ്ങിയില്ല. അഗ്രസീവ് ബാറ്റിങിലൂടെ അദ്ദേഹം പഞ്ചാബിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. മികച്ച ചില കൂട്ടുകെട്ടുകളില്‍ പങ്കാളിയായ നിതീഷ് 17ാം ഓവറില്‍ ടീം സ്‌കോര്‍ 151ല്‍ വച്ചാണ് പുറത്തായത്. ആറാം വിക്കറ്റില്‍ സമദിനോടൊപ്പം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എസ്ആര്‍എച്ച് ബാറ്റിങ് ലൈനപ്പിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

പഞ്ചാബ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. നാലു വിക്കറ്റുകളുമായി അദ്ദേഹം പഞ്ചാബ് ബൗളിങിലെ കുന്തമുനയായി മാറി. നാലോറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ഷ്ദീപ് നാലു പേരെ മടക്കിയത്. സാം കറെനും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, അശുതോഷ് ശര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, സിക്കന്തര്‍ റെസ്സ, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ജയദേവ് ഉനാട്കട്ട്.

Story first published: Tuesday, April 9, 2024, 15:34 [IST]
Other articles published on Apr 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+