Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നരെയ്ന്‍ ഷോ! ബാറ്റ് ചെയ്യും മുമ്പ് കളി തോറ്റ് ഡിസി, കെകെആറിന് ഹാട്രിക് ജയം

വിശാഖപട്ടണം: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഹാട്രിക് വിജയത്തില്‍ നിന്നും തടയാന്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനുമായില്ല. ഐപിഎല്ലില്‍ വീണ്ടുമൊരു റണ്‍മഴ കണ്ട മല്‍സരത്തില്‍ ശ്രേയസ് അയ്യരും സംഘവും 106 റണ്‍സിനാണ് ഡിസിയെ മുക്കിയത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിനു ശേഷം ഈ സീസണില്‍ കളിച്ച മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ച ടീമായി കെകെആര്‍ മാറിയിരിക്കുകയാണ്. മാത്രമല്ല പോയിന്റ് പട്ടികയില്‍ റോയല്‍സിനെ പിന്തള്ളി കെകെആര്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

273 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഡിസിക്കു കെകെആര്‍ നല്‍കിയത്. റണ്‍ചേസ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഡിസി കളി കൈവിട്ടിരുന്നുവെന്നു പറയേണ്ടി വരും. കാരണം ഇതിനു മുമ്പ് ടി20യുടെ ചരിത്രത്തില്‍ മറ്റൊരു ടീമും ഇത്ര വലിയൊരു ടോട്ടല്‍ വിജയകരമായി ചേസ് ചെയ്തിട്ടില്ല. റിഷഭും (55) ട്രിസ്റ്റണ്‍ സ്റ്റബ്സും (54) ഫിഫ്റ്റികള്‍ നേടിയെങ്കിലും ഡിസി 17.2 ഓവറില്‍ 166 റണ്‍സിനു ഓള്‍ഔട്ടായി.

NARINE

ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് റിഷഭ് ഈ മല്‍സരത്തില്‍ കുറിച്ചത്. വളരെ അഗ്രസീവ് ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. വെറും 25 ബോളിലാണ് അഞ്ചു ഫോറും നാലു സിക്‌സറുമടക്കം റിഷഭ് 55 റണ്‍സ് അടിച്ചെടുത്തത്. സ്റ്റബ്‌സ് 32 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിച്ചു. ഡിസി ബാറ്റിങ് ലൈനപ്പില്‍ മറ്റാരും പൊരുതി നോക്കിയില്ല.

ഡേവിഡ് വാര്‍ണര്‍ (18), പൃഥ്വി ഷാ (10), മിച്ചെല്‍ മാര്‍ഷ് (0), അഭിഷേക് പൊറേല്‍ (0), അക്ഷര്‍ പട്ടേല്‍ (0) തുടങ്ങിവരെല്ലാം ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

KKR

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കെകെആര്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 272 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. കെകെആറിന്റെ ഹീറോ ഓപ്പണര്‍ സുനില്‍ നരെയ്‌നായിരുന്നു. തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന തീപ്പൊരി ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. വെറും 39 ബോളില്‍ നരെയ്ന്‍ വാരിക്കൂട്ടിയത് 85 റണ്‍സാണ്. ഏഴു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണിത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ അന്‍ക്രിഷ് രഘുവംശിയാണ് (54) കെകെആര്‍ ബാറ്റിങ് നിരയില്‍ മിന്നിച്ച മറ്റൊരു താരം. 27 ബോളില്‍ അഞ്ചു ഫോറും മുന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ആന്ദ്രെ റസ്സല്‍ (41), റിങ്കു സിങ് (26) എന്നിവരുടെ വെടിക്കെട്ടും കെകെആര്‍ ടോട്ടല്‍ 270 കടത്തുന്നതില്‍ നിര്‍ണായകമായി മാറി. റസ്സല്‍ 19 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറും പറത്തിയപ്പോള്‍ വെറും എട്ടു ബോളിലാണ് റിങ്കു 26 റണ്‍സെടുത്തത്. മൂന്നു സിക്‌സറും ഒരു ഫോറുമടക്കമാണിത്.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി, രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, സുമിത് കുമാര്‍, റാസിഖ്ദര്‍ സലാം, ആന്‍ട്രിച്ച് നോര്‍ക്കിയ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Story first published: Wednesday, April 3, 2024, 17:54 [IST]
Other articles published on Apr 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+