Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 16 വര്‍ഷത്തെ ചരിത്രത്തില്‍ സാധിച്ചത് വെറും 2 പേര്‍ക്ക്! ഇപ്പോള്‍ നരെയ്‌നും ഈ ലിസ്റ്റില്‍, അറിയാം

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ ത്രില്ലറില്‍ വിജയം കൈയെത്തുംദൂരത്ത് കൈവിട്ടെങ്കിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന് അഭിമാനിക്കാന്‍ വക നല്‍കുന്ന മല്‍സരമാണിത്. കാരണം ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും കെകെആറിനു വേണ്ടി മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റിങില്‍ കൊടുങ്കാറ്റായി മാറിയ നരെയ്ന്‍ കന്നി സെഞ്ച്വറി കുറിച്ചാണ് ക്രീസ് വിട്ടത്.

56 ബോളില്‍ 13 ഫോറും ആറു സിക്‌സറുമടക്കം 109 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം റോയല്‍സ് ബൗളിങ് ആക്രമണത്തെ കശാപ്പ് ചെയ്തത്. ബാറ്റിങില്‍ മിന്നിച്ച നരെയ്ന്‍ പിന്നീട് ബൗളിങിലും മോശമാക്കിയില്ല. കെകെആര്‍ ബൗളര്‍മാരില്‍ ബാക്കിയുള്ളവരെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ നരെയ്‌ന് മാത്രമാണ് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനായത്. നാലോവറില്‍ 7.5 ഇക്കോണമി റേറ്റില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു പേരെ അദ്ദേഹം പുറത്താക്കിയിരുന്നു.

NARINE

ഇതോടെയാണ് എലൈറ്റ് ക്ലബ്ബില്‍ നരെയ്‌നും അംഗമായത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു മല്‍സരത്തില്‍ സെഞ്ച്വറിയും ഒന്നിലേറെ വിക്കറ്റുകളുമെടുത്ത മൂന്നാമത്തെ താരമായി നരെയ്‌ന്‍ മാറിയിരിക്കുകയാണ്. നേരത്തേ വെറും രണ്ടു പേര്‍ക്കു മാത്രമേ ഈ അപൂര്‍വ്വ നേട്ടം കുറിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒരാള്‍ നരെയ്‌ന്റെ നാട്ടുകാരന്‍ കൂടിയായ മുന്‍ ഇതിഹാസ താരം ക്രിസ് ഗെയ്‌ലാണെങ്കില്‍ രണ്ടാമത്തെയാള്‍ ഓസ്‌ട്രേലിയയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനുമാണ്.

ഗെയ്ല്‍ ഒരു തവണയല്ല, മറിച്ച് രണ്ടു തവണ ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ സെഞ്ച്വറിയും ഒന്നിലധികം വിക്കറ്റുകളുമെടുത്തിട്ടുണ്ട്. 2013ലെ ഐപിഎല്ലിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നേട്ടം. അന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കവെ പഞ്ചാബ് കിങ്‌സിനു വേണ്ടിയിരുന്നു ഗെയ്‌ലിന്റെ മാജിക്കല്‍ പ്രകടനം. കളിയില്‍ 107 റണ്‍സെടുത്ത അദ്ദേഹം 21 റണ്‍സിനു മൂന്നു വിക്കറ്റുകളും പോക്കറ്റിലാക്കിയിരുന്നു. അതിനു ശേഷം ഒരിക്കല്‍ക്കൂടി ആര്‍സിബിക്കൊപ്പം ഗെയ്ല്‍ നേട്ടമാവര്‍ത്തിച്ചു.

NARINE

ഇത്തവണ പൂനെ വാരിയേഴ്‌സിനെതിരേയായിരുന്നു യൂനിവേഴ്‌സല്‍ ബോസ് മിന്നിച്ചത്. കളിയില്‍ പുറത്താവാതെ 175 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ഇതു ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. അതിനു ശേഷം ബൗളിങിലും ഗെയ്ല്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. രണ്ടു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2015ലായിരുന്നു വാട്‌സന്റെ ഓള്‍റൗണ്ട് പ്രകടനം.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയാണ് വാട്‌സന്‍ ബാറ്റിങിലും ബൗളിങിലും ഒരുപോല മികച്ചുനിന്നത്. പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിനെതിരേയാണ് താരം റോയല്‍സിന്റെ ഹീറോയായത്. ബാറ്റിങില്‍ 104 റണ്‍സോടെ റോയല്‍സ് ബാറ്റിങിന്റെ നെടുംതൂണായി മാറിയ വാട്‌സന്‍ 38 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും പോക്കറ്റിലാക്കി.

Story first published: Wednesday, April 17, 2024, 15:42 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+