For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മരുമകനൊക്കെ വീട്ടില്‍! സുനില്‍ ഷെട്ടിയുടെ ഫേവറിറ്റ് ടീം രാഹുലിന്റെ എല്‍എസ്ജിയല്ല, അറിയാം

ഐപിഎല്‍ പൂരത്തിനു കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ ഫേവിറ്റ് ടീം ഏതാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ മുന്‍ ആക്ഷന്‍ ഹീറോ സുനില്‍ ഷെട്ടി. അദ്ദേഹത്തിന്റെ മരുമകനായ കെഎല്‍ രാഹുലിനു കീഴിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടര്‍ച്ചയായ രണ്ടാം സീസണിലും ഇറങ്ങുന്നത്. എല്‍എസ്ജിക്കു വേണ്ടി രാഹുല്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന് തന്നെയാണ് ഷെട്ടിയുടെ ആഗ്രഹമെങ്കിലും പിന്തുണയ്ക്കുന്ന ടീം എല്‍എസ്ജിയല്ല.

പരിക്കില്‍ നിന്നും മോചിതനായി രാഹുല്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഐപിഎല്ലിനുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ആദ്യ ടെസ്റ്റിനു ശേഷം രാഹുല്‍ പരമ്പരയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞ അദ്ദേഹം ഐപിഎല്ലില്‍ എല്‍എസ്ജിക്കു വേണ്ടി മിന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്.

RAHUL- SUNIEL SHETTY

പരിക്കുകള്‍ തുടര്‍ച്ചയായി രാഹുലിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ മധ്യത്തില്‍ വച്ചും അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്ന് സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. അതിനു ശേഷം ശസ്ത്രക്രിയക്കു വിധേയനായ രാഹുല്‍ ഏഷ്യാ കപ്പിലൂടെയാണ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.

ഇത്തവണ ലഖ്‌നൗ ടീമില്‍ പുതിയ റോളിലായിരിക്കും രാഹുലിനെ കാണാന്‍ സാധിക്കുക. കഴിഞ്ഞ സീസണ്‍ വരെ ഓപ്പണറായി ബാറ്റ് ചെയ്ത അദ്ദേഹം ഈ സീസണില്‍ മധ്യനിരയിിലാണ് കളിക്കുക. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇതിനകം ഓപ്പണറുടെ റോള്‍ രാഹുല്‍ ഉപേക്ഷിച്ചു കഴിഞ്ഞു. മധ്യനിരയില്‍ കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നുണ്ട്.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറിയതെന്നാണ് വിവരം. ഈ മാസം 24ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് പുതിയ സീസണില്‍ എല്‍എസ്ജിയുടെ ആദ്യ പോരാട്ടം. ഈ മല്‍സരത്തില്‍ രാഹുലിനു പിന്തുണയുമായി ഭാര്യയും സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയയെ നമുക്കു സ്റ്റേഡിയത്തില്‍ കാണാം. പക്ഷെ ഷെട്ടി ഈ മല്‍സരത്തിനുണ്ടായേക്കില്ല.

മരുമകന്‍ നയിക്കുന്ന ടീം എല്‍എസ്ജിയാണെങ്കിലും ഷെട്ടിയുടെ ഫേവറിറ്റ് ടീം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. മുംബൈ ടീമിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് അദ്ദേഹം. അടുത്തിടെ ഡ്രീം 11 പുറത്തിറക്കിയ ഐപിഎല്ലിന്റെ പുതിയ പരസ്യ വീഡിയോയിലും ഫേവറിറ്റ് ടീം മുംബൈയാണെന്നു ഷെട്ടി തുറന്നു പറഞ്ഞിരുന്നു.

MUMBAI INDIANS

ഈ സീസണില്‍ രാഹുലിന്റെ എല്‍എസ്ജിയും സ്വന്തം ഫേവറിറ്റായ മുംബൈയും കൊമ്പുകോര്‍ക്കുമ്പോള്‍ ഷെട്ടി ശരിക്കും ധര്‍മസങ്കടത്തിലാവുമെന്ന കാര്യത്തില്‍ സംശയമില്ല. മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ഈ പോരാട്ടത്തില്‍ ഏതു ടീമിന്റെ ജഴ്‌സി ധരിച്ചാവും അദ്ദേഹമെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണിനിടെയും ഫേവറ്റ് ടീമിനെക്കുറിച്ച് ഷെട്ടി വെളിപ്പെടുത്തിയിരുന്നു. എന്നോടു എന്തും ചോദിക്കാമെന്ന സോഷ്യല്‍ മീഡിയ സെഷനിലാണ് ഒരു ആരാധകന്‍ ഫേവറിറ്റ് ടീമിനെക്കുറിച്ച് ഷെട്ടിയോടു ചോദിച്ചത്. അന്നു വളരെ സുരക്ഷിതമായ ഒരു മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. എനിക്കു എംഐയോടും എല്‍എസ്ജിയോടും ഒരേ തരത്തിലുള്ള ഇഷ്ടമാണുള്ളതെന്നായിരുന്നു ഷെട്ടിയുടെ ബുദ്ധിപരമായ മറുപടി.

അതേസമയം, അച്ഛന്‍ ഫേവറിറ്റ് ടീമായ മുംബൈയെ തന്നെ വരാനിരിക്കുന്ന സീസണിലും പിന്തുണയ്ക്കുമെങ്കിലും രാഹുലിനും എല്‍എസ്ജിക്കും കട്ട സപ്പോര്‍ട്ടുമായി ഭാര്യ ആതിയ ഷെട്ടി കൂടെയുണ്ടാവും. കഴിഞ്ഞ വര്‍ഷം എല്‍എസ്ജിയുടെ മല്‍സരങ്ങളിലെല്ലാം ഭര്‍ത്താവിന് പിന്തുണയുമായി ആതിയ മല്‍സരവേദികളിലെത്തിയിരുന്നു.

Story first published: Saturday, March 16, 2024, 7:05 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+