For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈയുടെ പേടിസ്വപ്നം ഈ ക്യാപ്റ്റന്‍മാര്‍, തലപ്പത്ത് ധോണിയല്ല! സര്‍പ്രൈസ് താരം

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണ കിരീടമുയര്‍ത്തി റെക്കോര്‍ഡിട്ട അവര്‍ നിരവധി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ പിറവിക്കു വഴിയൊരുക്കുകയും ചെയ്തു. 2012 വരെ ഒരു ട്രോഫി പോലുമില്ലാതെ വലഞ്ഞ മുംബൈയുടെ തലവര മാറിയത് രോഹിത് ശര്‍മയുടെ വരവോടെയാണ്. 2013ല്‍ ഹിറ്റ്മാന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നതിനു ശേഷമാണ് അഞ്ചു ട്രോഫികളും മുംബൈയെ തേടിയെത്തിയത്.

കൂടാതെ രോഹിത്ത് നായകനായതോടെയാണ് ഏതു ടീമും ഭയക്കുന്ന പവര്‍ഹൗസുകളായി മുംബൈ മാറുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം ഏറ്റവുമധികം ഐപിഎല്‍ കിരീടങ്ങള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് പങ്കിടുകയാണ് മുംബൈ. മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ മുംബൈ ടീമില്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. അവരെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുന്നതും ഇതു തന്നെയാണ്.

STEVE SMITH

പരാജയപ്പെടുത്താന്‍ വളരെയധികം ദുഷ്‌കരമായ ടീമാണെങ്കിലും ഐപിഎല്ലില്‍ ചില ക്യാപ്റ്റന്‍മാര്‍ക്കു മികച്ച വിജയ റെക്കോര്‍ഡാണ് മുംബൈക്കെതിരേയുള്ളത്. അവര്‍ക്കെതിരേ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള ഈ ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് ഇപ്പോള്‍ ഐപിഎല്ലില്‍ ഒരു ടീമിന്റെയും ഭാഗമല്ലാത്ത ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്താണ്.

രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളെയാണ് അദ്ദേഹം നേരത്തേ നയിച്ചിട്ടുള്ളത്. മുംബൈയ്‌ക്കെതിരേ സ്മിത്തിന്റെ വിജയ ശതമാനം 75 ആണ്. എട്ടു മല്‍സരങ്ങളിലാണ് ഐപിഎല്ലില്‍ അദ്ദേഹം മുംബൈയ്ക്കെതിരേ രണ്ടു വ്യത്യസ്ത ടീമുകളെ നയിച്ചത്. ഇതില്‍ ആറിലും വിജയം കൊയ്യുകയും ചെയ്തു.

2017ലെ ഐപിഎല്ലില്‍ സ്മിത്ത് നയിച്ച പൂനെ സൂപ്പര്‍ ജയന്റ്‌സ് ഫൈനല്‍ വരെയെത്തിയിരുന്നു. സീസണില്‍ നാലു തവണയാണ് പൂനെയും മുംബൈയും കൊമ്പുകോര്‍ത്തത്. ഇതില്‍ മൂന്നിലും ജയിച്ചത് സ്മിത്തിന്റെ ടീമാണ്. റോയല്‍സ് ക്യാപ്റ്റനായി മൂന്നു മല്‍സരങ്ങളാണ് അദ്ദേഹം മുംബൈയ്‌ക്കെതിരേ കളിച്ചത്. എല്ലാത്തിലും റോയല്‍സ് വെന്നിക്കൊടി നാട്ടുകയും ചെയ്തു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ നായകന്‍. 2013 മുതല്‍ 2021 വരെയാണ് അദ്ദേഹം ആര്‍സിബിയെ നയിച്ചത്. ക്യാപ്റ്റനായുള്ള എട്ടു വര്‍ഷത്തെ കരിയറില്‍ മുംബൈയുമായി 16 തവണയാണ് കോലി കൊമ്പുകോര്‍ത്തത്. ഇതില്‍ ഏഴു മല്‍സരങ്ങളില്‍ ആര്‍സിബി വിജയം കൊയ്തു. ശേഷിച്ച ഒമ്പതു മല്‍സരങ്ങളില്‍ പരാജയമായിരുന്നു ഫലം.

2018ലെ ഐപിഎല്ലിലാണ് മുംബൈ ഇന്ത്യന്‍സിനെതിരേ കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ അദ്ദേഹം ക്യാപ്റ്റന്റെ കളി കെട്ടഴിട്ടിരുന്നു. 62 ബോളില്‍ 92 റണ്‍സാണ് കോലി അടിച്ചെടുത്തത്. പക്ഷെ മല്‍സരത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ കോലിക്കായില്ല. കളിയില്‍ 46 റണ്‍സിന് ആര്‍സിബിയെ മുംബൈ പരാജയപ്പെടുത്തുകയായിരുന്നു.

DHONI- ROHIT

മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച വിജയ റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍മാരില്‍ മൂന്നാംസ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. മുബൈയ്‌ക്കെതിരേ ഐപിഎല്‍ ചരിത്രത്തില്‍ 36 തവണയാണ് സിഎസ്‌കെ കൊമ്പുകോര്‍ത്തത്. ഇതില്‍ 16 മല്‍സരങ്ങളിലാണ് ധോണിപ്പടയ്ക്കു ജയിക്കാനായത്. 20 മല്‍സരങ്ങളില്‍ മുംബൈയും വെന്നിക്കൊടി പാറിക്കുകയായിരുന്നു.

2012ലെ ഐപിഎല്ലിന്റെ എലിമിനേറ്ററിലാണ് മുംബൈക്കെതിരേ ധോണിയുടെ കരിയര്‍ ബെസ്റ്റ് ബാറ്റിങ് പ്രകടനം. ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ അദ്ദേഹം 20 ബോളില്‍ പുറത്താവാതെ 51 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. ആറു ഫോറുകളും രണ്ടു സിക്‌സറും ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഈ തീപ്പൊരി ഇന്നിങ്‌സിന്റെ മികവില്‍ മുംബൈയെ 39 റണ്‍സിനു തോല്‍പ്പിച്ച് സിഎസ്‌കെ നാലാം തവണയും ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. അന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു.

Story first published: Wednesday, March 6, 2024, 12:11 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+