For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഒറ്റ സീസണിലെ ശമ്പളം, ഇവര്‍ക്ക് മറ്റൊരു ലീഗില്‍ ഒരു ടീമിനെ വാങ്ങാം! ഇതാ 6 പേര്‍

ഗ്ലാമര്‍ കൊണ്ടും സാമ്പത്തികനേട്ടം കൊണ്ടും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഫ്രാഞ്ചൈസി ലീഗുകളെയെല്ലാം നിഷ്പ്രഭമാക്കുകയാണ് ഐപിഎല്‍. ഈ കാരണത്താല്‍ തന്നെയാണ് പല വിദേശ താരങ്ങളും ദേശീയ ടീമിനേക്കാള്‍ പ്രാധാന്യം ഐപിഎല്ലിനു നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗ്, പാകിസ്താനിലെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് എന്നിവയുമായെല്ലാം താരതമ്യം ചെയ്യുമ്പോള്‍ ഫ്രാഞ്ചൈസികളുടെ മൂല്യത്തിന്റെയും കളിക്കാരുടെ പ്രതിഫലത്തിന്റെയും കാര്യത്തില്‍ ഐപിഎല്‍ ബഹുദൂരം മുന്നിലാണ്.

താരങ്ങള്‍ക്കു സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത പ്രതിഫലമാണ് ഒരൊറ്റ സീസണില്‍ കൊണ്ട് ഐപിഎല്ലില്‍ നിന്നും ലഭിക്കുന്നത്. മറ്റു ടി20 ഫ്രാഞ്ചൈസി ലീഗുകളുടെ കാര്യമെടുത്താല്‍ അവിടെ ഒരു ടീം നടത്തിക്കൊണ്ടു പോവാന്‍ ഒരു വര്‍ഷം ഏകദേശം 12.41 കോടി രൂപ മുതല്‍ 16.55 കോടി രൂപ വരെ മതി. ടീമിലെ മുഴുവന്‍ കളിക്കാരുടെയും ശമ്പളമുള്‍പ്പെടെയാണിത്. പക്ഷെ ഐപിഎല്ലില്‍ ഒരൊറ്റ സീസണില്‍ ഇതിലുമധികം പ്രതിഫലമാണ് ചില താരങ്ങള്‍ പ്രതിവര്‍ഷം വാങ്ങുന്നത്.

KL RAHUL

അടുത്ത ഐപിഎല്‍ സീസണിലെ മാത്രം ശമ്പളം കൊണ്ടു മറ്റു ടി20 ലീഗുകളില്‍ സ്വന്തമായി ഫ്രാഞ്ചൈസിയെ വാങ്ങാന്‍ കെല്‍പ്പുള്ള ചില വമ്പന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്. ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്.

ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു സൂപ്പര്‍ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സാണ് ലിസ്റ്റിലെ രണ്ടാമന്‍. ഇത്തവണത്തെ ലേലത്തില്‍ 20.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 20 കോടി പ്രതിഫലത്തിലെത്തിയ രണ്ടാമത്തെ മാത്രം താരമാണ് അദ്ദേഹം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. 17 കോടി രൂപയാണ് ലഖ്‌നൗ ടീമില്‍ അദ്ദേഹത്തിന്റെ ശമ്പളം. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലമുള്ളതും അദ്ദേഹത്തിനു തന്നെയാണ്. 2022ലെ മെഗാ ലേലത്തിനു മുമ്പാണ് ഈ തുകയ്ക്കു രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പ്രതിഫലം കൊണ്ട് ഫ്രാഞ്ചൈസിയെ വാങ്ങിക്കാന്‍ ശേഷിയുള്ള അടുത്തയാള്‍. 16 കോടി രൂപയാണ് സിഎസ്‌കെയില്‍ അദ്ദേഹത്തിനു ലഭിക്കുന്ന പ്രതിഫലം. നിലവില്‍ സിഎസ്‌കെ ടീമില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നതും ജഡ്ഡു തന്നെയാണ്.

ROHIT SHARMA

മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍യ്ക്കും ഐപിഎല്ലിലെ ശമ്പളം കൊണ്ട് ഒരു ടീമിനെ വാങ്ങിക്കാന്‍ കഴിയും. 16 കോടി രൂപയാണ് ഹിറ്റ്മാനു മുംബൈ ടീമിലെ പ്രതിഫലം. 2013 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം മുംബൈയെ നയിച്ച രോഹിത്തിനെ അടുത്തിടെയാണ് നായകസ്ഥാനത്തു നിന്നും മാറ്റിയത്. പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയുമായിരുന്നു.

ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. നിലവില്‍ പഞ്ചാബ് കിങ്‌സിനൊപ്പമുളള്ള താരത്തിന്റെ പ്രതിഫലം 18.5 കോടി രൂപയാണ്. 2022ലെ ലേലത്തിലായിരുന്നു അതുവരെയുള്ള റെക്കോര്‍ഡ് തുകയ്ക്കു കറെനെ പഞ്ചാബ് വാങ്ങിയത്. എന്നാല്‍ ഇത്തവണ സ്റ്റാര്‍ക്കും കമ്മിന്‍സും ചേര്‍ന്ന് ഈ റെക്കോര്‍ഡ് പഴങ്കഥയാക്കുകയായിരുന്നു.

Story first published: Wednesday, December 20, 2023, 13:58 [IST]
Other articles published on Dec 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+