മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ടീമാണ് ഹൈദരാബാദെന്നും പഴയ ദുര്‍ഭൂതം അവരെ വീണ്ടും വേട്ടയാടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു കീഴിലാണ് ഓറഞ്ച് ആര്‍മി ഈ സീസണില്‍ കളിക്കുക.
കഴിഞ്ഞ തവണ സൗത്താഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമായിരുന്നു എസ്ആര്‍എച്ചിനെ നയിച്ചത്. പക്ഷെ ടീം വന്‍ ദുരന്തമായി തീര്‍ന്നു. പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് ഹൈദരാബാദിനു ജയിക്കാനായത്. ശേഷിച്ച 10 എണ്ണത്തിലും അവര്‍ പരാജയമേറ്റു വാങ്ങുകയും ചെയ്തു.

ഹൈദാരാബാദിന്റെ വീക്ക്‌നെസിലേക്കു ഞാന്‍ നോക്കുമ്പോള്‍ അവര്‍ക്കു പല ആശയക്കുഴപ്പങ്ങളുമുള്ളതായി എനിക്കു തോന്നുന്നു. കഴിഞ്ഞ സീസണിലും അവരുടേത് നല്ല ടീമായിരുന്നു. പക്ഷെ എന്നിട്ടും ഹൈദരാബാദിന് എന്തുകൊണ്ടാണ് നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാതെ പോയത്?
ഇതിന്റെ പ്രധാനപ്പെട്ട കാരണം ഓരോ മൂന്നു മല്‍സരങ്ങള്‍ കഴിയുമ്പോഴും അവര്‍ ടീമില്‍ മാറ്റം വരുത്തിക്കൊണ്ടിരുന്നതാണ്. ഹാരി ബ്രൂക്കിനെ ടീമില്‍ സെറ്റാക്കുന്നതിനായി മായങ്ക് അഗവാളിനെ നശിപ്പിച്ചുവെന്നും ചോപ്ര തുറന്നടിച്ചു.
ഉമ്രാന്‍ മാലിക്കിനെ ഹൈദരാബാദ് ശരിയായ രീതിയില്‍ കഴിഞ്ഞ തവണ ഉപയോഗിച്ചില്ല. കളിപ്പിച്ചപ്പോഴാവട്ടെ, വേണ്ട രീതിയില്‍ അവനെ പ്രയോജനപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. പവര്‍പ്ലേയില്‍ ഉമ്രാന്‍ ബൗള്‍ ചെയ്യാറില്ല, പക്ഷെ കഴിഞ്ഞ സീസണില്‍ അവനെക്കൊണ്ട് ടീം മാനേജ്‌മെന്റ് അതു ചെയ്യിക്കുകയും ചെയ്തു. അതിനു ശേഷം ഉമ്രാനെ കളിപ്പിക്കാതെ പുറത്തിരുത്തുകയായിരുന്നു.
നിങ്ങള്‍ കളിക്കാരെ സൃഷ്ടിച്ചെടുക്കേണ്ടത് ആവശ്യമാണ്. ഹൈദരാബാദ് കളിക്കാരെ സൃഷ്ടിച്ചെടുക്കുകയല്ല, മറിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ചോപ്ര വിമര്‍ശിച്ചു. യാതൊരു ക്ലൂയുമില്ലാത്ത ടീമായാണ് കഴിഞ്ഞ തവണ ഹൈദരാബാദ് കാണപ്പെട്ടത്. മാര്‍ക്രമിന്റെ ക്യാപ്റ്റന്‍സി ശരാശരി മാത്രമായിരുന്നു. ചുക്കാന്‍ ഇല്ലാത്ത ഒരു കപ്പല്‍ പോലെയാണ് ടീം പോയ്‌ക്കൊണ്ടിരുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.
പഴയ കാര്യങ്ങള്‍ ഹൈദരാബാദിനെ ചെറുതായി വേട്ടയാടിയേക്കും. ഇതൊരു ചെറിയ വീക്ക്‌നെസായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം നിങ്ങള്‍ക്കു ഒരുപാട് ഓപ്ഷനുകളുണ്ടെങ്കില്‍ വളരെ പെട്ടെന്നു മാറ്റങ്ങള്‍ വരുത്താനുള്ള പ്രലോഭനമുണ്ടാവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
പുതിയ സീസണില്‍ ഹൈദരാബാദ് ടീമിന്റെ ആദ്യ പോരാട്ടം ഈ മാസം 23ന് രാത്രി 7.30ന് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടാണ്. 27ന് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്ന എസ്ആര്‍എച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെയും ഏപ്രില്‍ അഞ്ചിനു ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നേരിടും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫുള്‍ സ്‌ക്വാഡ്
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഗ്ലെന്‍ ഫിലിപ്‌സ്, സന്‍വീര്‍ സിംഗ്, ഹെന്‍ട്രിച്ച് ക്ലാസെന്‍, രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍, ടി ടരാജന്‍, അബ്ദുള്‍ സമദ്, മാര്‍ക്കോ യാന്‍സണ്‍, അന്‍മോല്‍പ്രീത് സിങ്, മായങ്ക് മാര്‍ക്കാണ്ഡെ, ഉപേന്ദ്ര സിങ് യാദവ്, ഉമ്രാന്‍ മാലിക്, നിതീഷ് കുമാര്‍ റെഡ്ഡി, ഫസല്‍ ഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനാദ്കട്ട്, ആകാശ് സിംഗ്, ജാതവേദ് സുബ്രഹ്മണ്യന്‍.