For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കാവ്യക്കു കരയാന്‍ തന്നെ വിധി? 4 ബോളില്‍ ആഹ്ലാദം ഷോക്കിലേക്ക്! ഫാന്‍സിന് നിരാശ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമുടമകളിലൊരാളാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ സുന്ദരിയായ സിഇഒ കാവ്യാ മാരന്‍. ഹൈദരാബാദ് ടീമിന്റെ മല്‍സരങ്ങളില്‍ ക്യാമറാക്കണ്ണുകള്‍ പലപ്പോഴും കാവ്യയില്‍ തന്നെയായിരിക്കും. ഇവരുടെ ചിരിയും നിരാശയുമെല്ലാം ഐപിഎല്ലിന്റെ വിവിധ സീസണുകളില്‍ ആരാധകര്‍ കാണുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ സൗത്താഫ്രിക്ക 20 ലീഗില്‍ കാവ്യയുടെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനായിരുന്നു കിരീടം. അന്നു കാവ്യയുടെ ആഹ്ലാദപ്രകടനവും ആവേശവുമെല്ലാം ഏറെ വൈറലാവുകയും ചെയ്തിരുന്നു.

പക്ഷെ ഐപിഎല്ലില്‍ കാവ്യക്കു നിരാശ തന്നെയാണോ പറഞ്ഞിരിക്കുന്നതെന്നാണ് ആരാധകരുടെ സംശയം. സീസണിലെ ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഓറഞ്ച് ആര്‍മി പൊരുതി വീണിരിക്കുകയാണ്. അവസാന ബോളിലേക്കു നീണ്ട ത്രില്ലിങ് മാച്ചില്‍ നാലു റണ്‍സിന്റെ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. ഈ കളിക്കിടെ കാവ്യയുടെ വ്യത്യസ്ത ഭാവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

KAVYA MARAN

പരാജയമുറപ്പിച്ചയിടത്തു നിന്ന് കളിയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ ഹൈദരാബാദ് ജയത്തിനു കൈയെത്തുംദൂരത്ത് വരെയെത്തി അവസാന ഓവറില്‍ തോല്‍വിയിലേക്കു വീഴുകയായിരുന്നു. കളിയില്‍ വെറും നാലു ബോളുകള്‍ക്കിടെയാണ് കാവ്യയുടെ ചിരിയും ആഹ്ലാദ പ്രകടനവുമെല്ലാം ഷോക്കില്‍ കലാശിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇവര്‍ക്കു പിന്തുണയുമായി ആരാധകര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

അച്ഛനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിതി മാരനോടൊപ്പമാണ് കാവ്യ ഗ്യാലറിയിലിരുന്നു കളി കണ്ടത്. മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ 19ാം ഓവറില്‍ ഹെന്‍ട്രിച്ച് ക്ലാസെനും ഷഹബാസ് അഹമ്മദും ചേര്‍ന്ന് 26 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഹൈദരാബാദ് വിജയം സ്വപ്‌നം കണ്ടിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍സ് മാത്രം. ഹര്‍ഷിത് റാണയെറിഞ്ഞ ആദ്യ ബോളില്‍ ക്ലാസെന്‍ സിക്‌സറും പറത്തി.

ഇതു കണ്ടതോടെയാണ് കാവ്യ ഗാലറിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തുള്ളിച്ചാടിയത്. ഹൈദരാബാദ് വിജയം ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു അവര്‍. പക്ഷെ വളരെ പെട്ടെന്നാണ് കളി മാറി മാറിഞ്ഞത്. ജയിക്കാന്‍ അടുത്ത ബോളില്‍ ആറ് റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും ഹൈദരാബാദിനു നേടാനായത് രണ്ടു റണ്‍സ് മാത്രം. രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതോടെ ടീം നാലു റണ്‍സിന്റെ തോല്‍വിയിലേക്കും വീണു.

CUMMINS- SHREYAS

മിനിറ്റുകള്‍ മുമ്പ് ഹൈദരാബാദിന്റെ വിജയം പ്രതീക്ഷിച്ച് ആഹ്ലാദം പ്രകടപ്പിച്ച കാവ്യ ഇതോട സ്തബ്ധയാവുകയായിരുന്നു. തീര്‍ത്തും നിരാശയായി ഞെട്ടലോടെയാണ് അവര്‍ കാണപ്പെട്ടത്. വെറും നാലു ബോളുകള്‍ക്കിടെയാണ് കാവ്യയുടെ സന്തോഷം ദുഖത്തിലും നിരാശയിലും കലാശിച്ചത്. കാവ്യയുടെ ആരാധകരെയും ഇതു നിരാശപ്പെടുത്തിയിരിക്കുകയാണ്. അവര്‍ പിന്തുണയുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

വലിയ വിജയലക്ഷ്യമാണ് ഹൈദരാബാദിനു ശ്രേയസ് അയ്യരുടെ കെകെആര്‍ നല്‍കിയത്. 209 റണ്‍സാണ് എസ്ആര്‍എച്ചിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ 208 റണ്‍സെടുക്കുകയായിരുന്നു. ആന്ദ്രെ റസ്സലിന്റെ (64*) തീപ്പൊരി ഫിഫ്റ്റിയും ഫില്‍ സാള്‍ട്ടിന്റെ (54) ഫിഫ്റ്റിയുമാണ് അവരെ ഇതിനു സഹായിച്ചത്. വെറും 25 ബോളിലാണ് ഏഴു സിക്‌സറും മൂന്നു ഫോറുമടക്കം റസ്സല്‍ 64 റണ്‍സ് വാരിക്കൂട്ടിയത്.

മറുപടിയില്‍ റസ്സലിന്റെ ഇന്നിങ്‌സിനു സമാനമായ വെടിക്കെട്ടാണ് ക്ലാസെന്‍ ഹൈദരാബാദിനു വേണ്ടി കാഴ്ചവച്ചത്. വെറും 29 ബോളില്‍ എട്ടു സിക്‌സറടക്കം അദ്ദേഹം 63 റണ്‍സ് അടിച്ചെടുത്തു. മായങ്ക് അഗര്‍വാളും അഭിഷേക് ശര്‍മയും 32 റണ്‍സ് വീതവും നേടി. പക്ഷെ ഏഴു വിക്കറ്റിനു 204 റണ്‍സെടുക്കാനേ ഹൈദരാബാദിനായുള്ളൂ.

Story first published: Sunday, March 24, 2024, 9:09 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+