Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത് തെറിച്ചു, അടുത്തത് സഞ്ജു? ബട്‌ലറെ ക്യാപ്റ്റനാക്കണം! കാരണം പറഞ്ഞ് ശ്രീ

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സംഭവിച്ചത്. അഞ്ചു തവണ കപ്പുയര്‍ത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയപ്പോള്‍ അതു എല്ലവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ നീക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്.

സ്‌പോര്‍ട്‌സ്‌കീഡയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിനെതിരേ ശ്രീശാാന്ത് ആഞ്ഞടിച്ചത്. എന്റെ അഭിപ്രായത്തില്‍ റോയല്‍സ് അവരുടെ ടീം ഘടനയില്‍ മാറ്റം വരുത്തിയേ തീരൂ. പ്രത്യേകിച്ചും ചില കളിക്കാരെയും മാറ്റണം. ഞാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ചിരുന്ന കാലത്തു അവരുടെ മാനേജ്‌മെന്റ് വളരെ മികച്ചതായിരുന്നു. രാഹുല്‍ ഭായി (ദ്രാവിഡ്) ആയിരുന്നു അവരുടെ ക്യാപ്റ്റനെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

SANJU SAMSON

രാഹുല്‍ ഭായിക്ക് എല്ലാ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. തന്ത്രങ്ങളുടെ കാര്യത്തിലും അദ്ദേഹത്തിനു വ്യക്തതയുണ്ടായിരുന്നു. ഞാന്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു രാഹുല്‍ ഭായ്. ഇപ്പോള്‍ ടീമിനെ നയിക്കുന്നത് സഞ്ജുവാണ്.

അവന്‍ ക്യാപ്റ്റന്‍സിയെ കുറേക്കൂടി ഗൗരവത്തോടെ കാണേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ ജോസ് ബട്‌ലറെ റോയല്‍സിന്റെ നായകനായി നിയമിക്കണം. ഒരു ലോകകപ്പെങ്കിലും നേടിയിട്ടുള്ള ക്യാപ്റ്റനാണ് ബട്‌ലറെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

സമാപിച്ച ഏകദിന ലോകകപ്പില്‍ ജോസ് ബട്‌ലര്‍ക്കു നന്നായി പെര്‍ഫോം ചെയ്യാനായില്ലെന്നതു ശരിയാണ്. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഒരു ക്യാപ്റ്റനെയാണ് രാജസ്ഥാന്‍ റോയല്‍സിനു ആവശ്യമെന്നു ഞാന്‍ കരുതുന്നു. രോഹിത് ശര്‍മയെപ്പോലെയൊരു ക്യാപ്റ്റനെയാണ് നിങ്ങള്‍ക്കു ആവശ്യം.

രോഹിത്തിന്റെ തീവ്രതയും സ്ഥിരതയുമെല്ലാം നമുക്ക് അറിയാവുന്നതാണ്. അതുമല്ലെങ്കില്‍ സ്ഥിരമായി മല്‍സരങ്ങള്‍ ജയിച്ചു കൊണ്ടിരിക്കുന്ന ഒരു ക്യാപ്റ്റനെയാണ് റോയല്‍സ് തിരയേണ്ടതെന്നും ശ്രീ വിശദമാക്കി. മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള ക്യാപ്റ്റനെയാണ് രാജസ്ഥാന്‍ റോയല്‍സിനു ആവശ്യം. എല്ലാ മല്‍സരങ്ങളിലുമില്ലെങ്കിലും മൂന്നോ, നാലോ കളികളിലെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്ന ക്യാപ്റ്റനാണ് വേണ്ടത്.

കാരണം ഐപിഎല്ലെന്നതു ഒരുപാട് മല്‍സരങ്ങളുള്ള വലിയ ടൂര്‍ണമെന്റാണ്. വല്ലപ്പോഴും മാത്രം റണ്‍സ് നേടുന്ന ഒരാളെ നിങ്ങള്‍ക്കു ആശ്രയിക്കാന്‍ കളിയില്ലെന്നും സഞ്ജു സാംസണിന്റെ പേരെടുത്തു പരാമര്‍ശിക്കാതെ ശ്രീശാന്ത് ആഞ്ഞടിക്കുകയും ചെയ്തു.

അതേസമയം, റോയല്‍സിലൂടെ ഐപിഎല്‍ കരിയറിനു തുടക്കമിട്ട താരമാണ് സഞ്ജു. മാത്രമല്ല അദ്ദേഹത്തിനു റോയല്‍സ് ടീമിലേക്കു വഴിയൊരുക്കിക്കൊടുത്തതും അന്നു ടീമിനൊപ്പമുണ്ടായിരുന്ന ശ്രീശാന്താണ്. ഇതാദ്യമായല്ല സഞ്ജുവിനെ അദ്ദേഹം വിമര്‍ശിക്കുന്നത്.

JOS BUTTLER

ബാറ്റിങിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളുടെ പേരില്‍ നേരത്തേയും ശ്രീശാന്ത് വിമര്‍ശിച്ചിട്ടുണ്ട്. ക്രീസിലെത്തിയ ശേഷം സമയമെടുത്തു കളിക്കാന്‍ പലരും ഉപദേശിച്ചിട്ടും സഞ്ജു ഇതിനു തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

2020ലെ സീസണിനു ശേഷം റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സ്ഥാനമേറ്റെടുത്തത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയതോടെ അദ്ദേഹത്തിനു നായകനായി നറുക്കുവീഴുകയായിരുന്നു. ഈ സീസണില്‍ ടീം പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും 2022ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് ഫൈനല്‍ വരെയെത്തിയിരുന്നു.

2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായ ശേഷം അവരുടെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. പക്ഷെ കഴിഞ്ഞ സീസണില്‍ റോയല്‍സിനു നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് നഷ്ടമായി. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്.

Story first published: Sunday, December 17, 2023, 13:22 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+