For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ടീമുടമയ്ക്കു എന്തുമാവാമോ? ശകാരമൊക്കെ ഡ്രസിങ് റൂമില്‍! രാഹുലിനൊപ്പം മുന്‍ താരങ്ങള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സശേഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച ടീമുടമ സഞ്ജീവ് ഗോയെങ്കയ്ക്കു രൂക്ഷവിമര്‍ശനം. എല്‍എസ്ജി പത്തു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയതിനു പിന്നാലെയായിരുന്നു ഗ്രൗണ്ടില്‍ രാഹുലിനു പരസ്യ ശകാരം നേരിട്ടത്. ഇതു ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെ മുന്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തും മറ്റൊരു മുന്‍ സൗത്താഫ്രിക്കന്‍ താരം മൈക്ക് ഹെസ്സനും ഗോയെങ്കയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചിരിക്കുകയാണ്.

KL RAHUL

സ്വന്തം ടീമിനെക്കുറിച്ച് ഉടമയ്ക്കു എത്രത്തോളം പാഷനുണ്ടായിരിക്കുമെന്നതു മനസ്സിലാക്കാന്‍ സാധിക്കുമെന്നും പക്ഷെ ഈ തരത്തില്‍ പരസ്യമായി സ്വന്തം ക്യാപ്റ്റനോടു കയര്‍ക്കുന്നത് ശരിയല്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. ടീമിനെക്കുറിച്ചു വളരെയധികം പാഷനുള്ള ഉടമയാണ് സഞ്ജീവ് ഗോയെങ്ക. അദ്ദേഹത്തിന്റെ ടീം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അതാണ് വികാരങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും സ്മിത്ത് പറയുന്നു.

പക്ഷെ ആ തരത്തിലുള്ള സംവാദങ്ങള്‍ ഗ്രൗണ്ടലില്ല, മറിച്ച് ഡ്രസിങ് റൂമിനുള്ളില്‍ നടക്കേണ്ടതാണ്. ഒരുപാട് ക്യാമറകളാണ് നിങ്ങള്‍ക്കു ചുറ്റിലുമുള്ളത്. അവയൊന്നും തന്നെ മിസ് ചെയ്യാനും പോവുന്നില്ല. കെഎല്‍ രാഹുല്‍ ഇനി ഇനി വാര്‍ത്താസമ്മേളനം വിളിക്കുകയും ടീമുടമയുമായി താന്‍ എന്താണ് ചര്‍ച്ച ചെയ്തതെന്നും പരസ്യമാക്കുകയും ചെയ്യുമെന്നും സ്മിത്ത് ആവശ്യപ്പെട്ടു.

എല്‍എസ്ജി ടീമിന്റെ ഉടമയെന്ന നിലയില്‍ സഞ്ജീവ് ഗോയെങ്ക തന്റെ ആശങ്കകളാണ് മല്‍സരശേഷം പ്രകടിപ്പിച്ചതെന്നാണ് മൈക്ക് ഹെസ്സന്റെ അഭിപ്രായം. ഗോയെങ്ക വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടത്. ഈ മല്‍സരത്തില്‍ ആദ്യത്തെ ബോള്‍ മുതല്‍ എസ്ആര്‍എച്ചായിരുന്നു മികച്ച ടീം.

പക്ഷെ എല്‍എസ്ജി വളരെ യാഥാസ്ഥിതിക സമീപനമാണ് സ്വീകരിച്ചത്. സ്ണ്‍റൈസേഴ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍എസ്ജിയുടെ ഗെയിമില്‍ വളരെയധികം അന്തരമുണ്ടായിരുന്നു. ഗോയെങ്ക തന്റെ അതൃപ്തിയാണ് പരസ്യമായി പ്രകടിപ്പിച്ചതെന്നും ഹെസ്സന്‍ നിരീക്ഷിച്ചു.

അതേസമയം, ഹൈദരാബാദിനെതിരേ ടോസിനു ശേഷം രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കായില്ല. നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ ലഖ്‌നൗവിനായുള്ളൂ. രാഹുല്‍ ഒരിക്കല്‍ക്കൂടി സ്ലോ ബാറ്റിങിലൂടെ നിരാശപ്പെടുത്തി. 33 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 29 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

GOENKA

ക്വിന്‍റണ്‍ ഡികോക്ക് (2), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (3) എന്നിവര്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി. ആയുഷ് ബദോനി (55*), നിക്കോളാസ് പൂരന്‍ (48*) എന്നിവരുടെ ഇന്നിങ്‌സുകളാണ് എല്‍എസ്ജിയെ 166ലെത്തിച്ചത്. 30 ബോളില്‍ ഒമ്പതു ഫോറുള്‍പ്പെട്ടതാണ് ബദോനിയുടെ ഇന്നിങ്‌സ്. പൂരന്‍ 26 ബോളിലാണ് 48 റണ്‍സ് അടിച്ചെടുത്തത്. ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെയാണിത്.

റണ്‍ചേസില്‍ എല്‍എസ്ജിയെ ഹൈദരാബാദ് വാരിക്കളയുകയായിരുന്നു. വെറും 9.4 ഓവറിലാണ് വിക്കറ്റ് നഷ്ടമില്ലാതെ 167 റണ്‍സ് അവര്‍ ചേസ് ചെയ്തത്. 30 ബോളില്‍ എട്ടു വീതം ഫോറും സിക്‌സറുമടക്കം ട്രാവിസ് ഹെഡ് 88 റണ്‍സ് അടിച്ചെടുത്തു. അഭിഷേക് ശര്‍മയും മോശമാക്കിയില്ല. 28 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറുമടക്കം 75 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. ഹെഡാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Thursday, May 9, 2024, 14:08 [IST]
Other articles published on May 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+