Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 400 പ്ലസ് റണ്‍സ് വിട്ടൊരു കളിയില്ല, 2023ല്‍ 900നടുത്ത്! ഗില്‍ വേറെ ലെവല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ നായകന്‍ കൂടിയായ അദ്ദേഹം അല്‍പ്പം സ്ലോയായാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ബാറ്റിങിലും ട്രാക്കിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ നാലു സീസണുകള്‍ നോക്കിയാല്‍ ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

2020ലെ ഐപിഎല്‍ മുതലുള്ള മുഴുവന്‍ സീസണുകളിലും 400 പ്ലസ് റണ്‍സാണ് ഗില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2020, 21 സീസണുകളില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 440 റണ്‍സാണ് 2020ല്‍ താരം അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 70 റണ്‍സുമായിരുന്നു.

GILL

2021ലെ അടുത്ത സീസണില്‍ ഗില്‍ തന്റെ ഗ്രാഫ് വീണ്ടുമുയര്‍ത്തുന്നതാണ് കണ്ടത്. കെകെആറിനു വേണ്ടി 17 മല്‍സരങ്ങില്‍ നിന്നും താരം 478 റണ്‍സ് നേടി. ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആര്‍ ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ഗില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് താരം സീസണില്‍ നേടിയത്. 57 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. തുടരെ രണ്ടു സീസണുകളിലും 400 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും സീസണിനു ശേഷം ഗില്ലിനെ കെകെആര്‍ കൈവിടുകയായിരുന്നു.

തുടര്‍ന്നാണ് 2022ലെ സീസണിലൂടെ അരങ്ങേറിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് ലേലത്തിനു മുമ്പ് ഗില്ലിനെ സ്വന്തം കൂടാരത്തിലെത്തിച്ചത്. ജിടിയിലെത്തിയ ശേഷം ഗില്ലിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ അരങ്ങേറ്റ സീസണില്‍ തന്നെ ജിടി ചാംപ്യന്‍മാരായപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു ഗില്‍.

16 മല്‍സരങ്ങളില്‍ നിന്നും 483 റണ്‍സാണ് താരം അടിച്ചെടുത്തത്. നാലു ഫിഫ്റ്റുകളും ഇതിലുള്‍പ്പെടും. ഒരു ഫിഫ്റ്റി രാജസ്ഥാന്‍ റോയല്‍സുമായുള്ള ഫൈനലിലുമായിരുന്നു. 96 റണ്‍സായിരുന്നു സീസണില്‍ ഗില്ലിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

GILL

കഴിഞ്ഞ സീസണില്‍ ഗില്ലിന്റെ റണ്‍വേട്ടയ്ക്കായിരുന്നു ഐപിഎല്‍ സാക്ഷിയായത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തെ തേടിയെത്തി. 17 മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 890 റണ്‍സ് ഗില്‍ വാരിക്കൂട്ടി. 129 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. സീസണില്‍ ജിടിയെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കും വഹിച്ചു.

ഈ സീസണില്‍ ആറു മല്‍സരങ്ങളിലാണ് ഗില്‍ ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 51 എന്ന മികച്ച ശരാശരിയില്‍ 151.79 സ്‌ട്രൈക്ക് റേറ്റില്‍ 255 റണ്‍സ് താരം നേടിക്കഴിഞ്ഞു. രണ്ടു ഫിഫ്റ്റികളാണ് ഗില്ലിനു സ്വന്തം പേരില്‍ കുറിക്കാനായത്. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു മല്‍സരരംഗത്തുള്ള താരം കൂടിയാണ് ഗില്‍.

നേരത്തേ യശസ്വി ജയ്‌സ്വാളായിരുന്നു ലോകകപ്പില്‍ ഓപ്പണിങ് റോളിലേക്കു ഫേവറിറ്റ്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ തികഞ്ഞ പരാജയമായി മാറിയതോടെ ജയ്‌സ്വാളിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. ജയ്‌സ്വാളിനു പകരം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിക്കു ഗില്‍ വരാനുള്ള സാധ്യത ഇതോടെ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Wednesday, April 17, 2024, 14:53 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+