Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഒരോവറില്‍ 17, എന്നിട്ടും 19ാം ഓവര്‍ ആ ബൗളര്‍ക്ക്! ഗില്‍ കിടു, ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം വിജയത്തോടെ ഗംഭീരമാക്കിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഗില്ലിനു കീഴില്‍ കന്നിയങ്കം കളിച്ച ജിടി ആറു റണ്‍സിന്റെ വിജയമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വന്തമാക്കിയത്. മുന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ ഈ വിജയം ഗില്ലിനെ സംബന്ധിച്ച് ഏറെ അഭിമാനിക്കാനും വക നല്‍കുന്നതാണ്.

ഈ സീസണിനു മുമ്പ് ഹാര്‍ദിക് തികച്ചു അപ്രതീക്ഷിതമായി മുംബൈയിലേക്കു ചേക്കേറിയതോടെയാണ് 24 കാരനായ ഗില്ലിനു നായകസ്ഥാനത്തേക്കു നറുക്കുവീണത്. ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ പഞ്ചാബിനെ നയിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഗില്‍ ക്യാപ്റ്റനായത് ഇതാദ്യമായിട്ടാണ്.

GILL - UMESH

ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ക്കു മുന്നില്‍, അതും താരനിബിഢമായ മുംബൈയ്ക്കെതിരേ ക്യാപ്റ്റനായി അരങ്ങേറുകയെന്നത് ഏതൊരു താരത്തെയും സമ്മര്‍ദ്ദത്തിലാക്കും. പക്ഷെ വളരെ കൂളായാണ് ഗില്‍ കളിക്കളത്തില്‍ കാണപ്പെട്ടത്. കളി വഴുതിപ്പോവുമെന്ന ഘട്ടത്തില്‍ പോലും വളരെ അനുഭസമ്പത്തുള്ള ക്യാപ്റ്റനെപ്പോലെ തീരുമാനങ്ങളെടുക്കാനും മുംബൈയെ വരിഞ്ഞുകെട്ടാനും ഗില്ലിനു സാധിച്ചു.

ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലും ഫീല്‍ഡ് ക്രമീകരണത്തിലുമെല്ലാം മികവ് പുലര്‍ത്താവും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 15 ഓവറുകള്‍ കഴിയുമ്പോള്‍ മുംബൈ ഏറെക്കുറെ വിജയമുറപ്പിച്ച മട്ടായിരുന്നു. കാരണം ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ മുംബൈയ്ക്കു ജയിക്കാന്‍ 43 റണ്‍സ് മാത്രം മതിയായിരുന്നു.

പക്ഷെ 36 റണ്‍സ് നേടാനെ മുംബൈയ്ക്കു സാധിച്ചുള്ളൂ. മാത്രമല്ല ഇതിനിടെ ആറു വിക്കറ്റുകള്‍ ജിടി കട പുഴക്കുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ തന്റെ ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഗില്ലിനു സാധിച്ചു. സ്‌പെന്‍സര്‍ ജോണ്‍സന്‍ തന്റെ ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയിരുന്നു. എന്നിട്ടും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ച ഗില്‍ 19ാം ഓവര്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ ഓവറില്‍ വെറും എട്ടു റണ്‍സ് മാത്രം വഴങ്ങിയ സ്‌പെന്‍സര്‍ രണ്ടു വിക്കറ്റുകളും പിഴുതു.

അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച തിലക് വര്‍മയെ (25) രണ്ടാമത്തെ ബോളില്‍ മടക്കിയ സ്‌പെന്‍സര്‍ അനവസാന ബോളില്‍ ജെറാള്‍ഡ് കോട്‌സിയെയും പുറത്താക്കുകയായിരുന്നു. 17ാം ഓവറില്‍ വമ്പനടിക്കാരനായ ടിം ഡേവിഡിനെ കുരുക്കാന്‍ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡറെ നിര്‍ത്തിയ ഗില്‍ 18ാമത്തെ ഓവറില്‍ മോഹിത് ശര്‍മയെ കൊണ്ട് വന്ന് മുംബൈയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു.

GT

ഗില്ലിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയെ സോഷ്യല്‍ മീഡിയയില്‍ പ്രശംസ കൊണ്ടു മൂടുകയാണ് ആരാധകര്‍. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി മാറാന്‍ തനിക്കാവുമെന്ന സൂചനയാണ് ഗില്‍ ആദ്യ കളിയില്‍ തന്നെ നല്‍കിയിരിക്കുന്നതെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതാ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ഇന്ത്യയുടെ ഭാവി നായകന്‍. എത്ര ഗംഭീരമായിട്ടാണ് 24ാം വയസ്സില്‍ അദ്ദേഹം ടീമിനെ നയിച്ചിരിക്കുന്നത്. കന്നി ഐപിഎല്‍ മല്‍സരം നയിച്ചതിന്റെ സമ്മര്‍ദ്ദമൊന്നും ഗില്ലില്‍ കണ്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇതു ശുഭസൂചനയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിന്റെ ആദ്യ മല്‍സരമാണ് ഇതെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ ആദ്യമായാണ് അദ്ദേഹം ടീമിനെ നയിക്കുന്നതെന്നു നമുക്കു തോന്നില്ല. അത്ര മാത്രം ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി. ഫീല്‍ഡിങ് ക്രമീകരണം, ബൗളിങിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം എടുത്തു പറയേണ്ടതാണ്. മുംബൈയെ ജയത്തിന്റെ വക്കില്‍ നിന്നാണ് ഗില്‍ സമര്‍ഥമായി പിടിച്ചുകെട്ടിയത്. ശുഭ്മന്‍ ഗില്‍ യുഗം ആരംഭിച്ചിരിക്കുകയാണെന്നും ആരാധകര്‍ പുകഴ്ത്തുന്നു.

Story first published: Monday, March 25, 2024, 9:45 [IST]
Other articles published on Mar 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+