Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അരങ്ങേറ്റ സീസണില്‍ കപ്പടിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാവുകയും ചെയ്ത ഗുജറാത്തിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. ഏഴ് മത്സരത്തില്‍ നിന്ന് നാല് തോല്‍വികള്‍ നേരിട്ട് ഗുജറാത്ത് ഏഴാം സ്ഥാനത്താണ്. ഇത്തവണ ഗുജറാത്തിന്റെ പ്ലേ ഓഫ് സാധ്യത പരുങ്ങളിലാണെന്ന് പറയാം.

ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതോടെ ശുബ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഗുജറാത്ത് കളിക്കുന്നത്. യുവതാരമായ ശുബ്മാന് നായകനെന്ന നിലയില്‍ ശോഭിക്കാനാവാത്തത് ടീമിനെ കാര്യമായിട്ട് ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ജിടി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ് ആരാധകര്‍. ശുബ്മാനെക്കൊണ്ട് ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് ആരാധക പക്ഷം.

ശുബ്മാന് സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങാനാവുന്നില്ല. ഫ്‌ളാറ്റ് പിച്ചില്‍ മാത്രം ബാറ്റ് ചെയ്ത് മികവ് കാട്ടുന്നവനാണ് ഗില്‍. ഹാര്‍ദിക്കിനെപ്പോലൊരു മികച്ച നായകന്റെ അഭാവം ഗുജറാത്തിനെ വേട്ടയാടുന്നുണ്ട്. ഹാര്‍ദിക് നയിച്ചിരുന്നപ്പോള്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചിരുന്നു. എന്നാല്‍ ഗില്ലിന് ബാറ്റിങ്ങിലും നായകനെന്ന നിലയിലും തിളങ്ങാനാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് ഗുജറാത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഹാര്‍ദിക് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. മുംബൈ ടീമില്‍ ഹാര്‍ദിക്കിന് വലിയ പിന്തുണ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുകയാണ്. മുംബൈയിലെ സഹതാരങ്ങള്‍ക്ക് ഹാര്‍ദിക് ക്യാപ്റ്റനാവുന്നത് ബാധ്യതയായി മാറിയിരിക്കുകയാണ്. മുംബൈ വിട്ട് വീണ്ടും ഹാര്‍ദിക് ഗുജറാത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

shubman gill

ഗുജറാത്ത് അവസാന രണ്ട് സീസണുകളിലൂടെ സമ്പാദിച്ച സല്‍പ്പേരിന് കോട്ടം തട്ടുന്ന പ്രകടനമാണ് ഇപ്പോള്‍ ടീം കാഴ്ചവെക്കുന്നതെന്ന് പറയാം. നിലവിലെ ടീമിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റും ഹാപ്പിയല്ല. പരിശീലകന്‍ ആശിഷ് നെഹ്‌റക്കും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന ഫോമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. വൃദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍ എന്നിവരെ പരിക്ക് ബാധിച്ചിരുന്നു. ഇത് ഇവരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.

കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് ഫോമില്ല. സായ് സുദര്‍ശന്‍ ഭേദപ്പെട്ട പ്രകടനം നടത്തുമെങ്കിലും സ്‌ട്രൈക്ക് റേറ്റ് മോശം. രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരെന്ന നിലയില്‍ തങ്ങളുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. ഹാര്‍ദിക്കിന് പകരം ജിടി കൊണ്ടുവന്ന അസ്മത്തുല്ല ഒമര്‍സായി ദുരന്തമായി. സൂപ്പര്‍ ഫിനിഷര്‍ ഷാരൂഖ് ഖാനും നനഞ്ഞ പടക്കം. ഗില്ലിന് കീഴില്‍ ജിടിക്ക് ആത്മവിശ്വാസത്തോടെ കളിക്കാനാവുന്നില്ലെന്നതാണ് സത്യം.

ഡല്‍ഹിക്കെതിരായ തോല്‍വി ഗുജറാത്തിനെ വലിയ നാണക്കേടിലേക്ക് തള്ളിവിടുന്നതാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 89 റണ്‍സിനാണ് ഓള്‍ഔട്ടായത്. 31 റണ്‍സെടുത്ത റാഷിദ് ഖാന്റെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ ഗുജറാത്ത് ഇതിലും നാണംകെട്ട സ്‌കോറില്‍ ഒതുങ്ങിയേനെ. ചരിത്രത്തിലാദ്യമായാണ് 100ല്‍ താഴെ സ്‌കോറില്‍ ഗുജറാത്ത് ഓള്‍ഔട്ടാവുന്നത്. അതുകൊണ്ടുതന്നെ ഈ തോല്‍വി ജിടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

67 പന്തുകള്‍ ബാക്കിനിര്‍ത്തി ഡല്‍ഹി ജയിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഗുജറാത്ത് ബൗളിങ് നിരയും ദുര്‍ബലം. ഡല്‍ഹിക്കെതിരായ വമ്പന്‍ തോല്‍വി നെറ്റ് റണ്‍റേറ്റിലും ഗുജറാത്തിനെ ബാധിക്കും. എന്തായാലും വരുന്ന മത്സരങ്ങള്‍ ജിടിക്ക് എളുപ്പമാവില്ലെന്നുറപ്പ്. നായകനെന്ന നിലയില്‍ സമ്മര്‍ദ്ദം ഇരട്ടിച്ചതോടെ എങ്ങനെ ശുബ്മാന്‍ ഇതിനെ അതിജീവിക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Wednesday, April 17, 2024, 23:22 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+