Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സങ്ക- സഞ്ജു കോംബോ ഇനി കാണില്ല? പുതിയ കോച്ചായി ഇവരില്‍ ഒരാള്‍ മതി, കളി മാറും

ഐപിഎല്ലിന്റെ 17ാം സീസണില്‍ ചില വമ്പന്‍ മാറ്റങ്ങളുമായിട്ടായിരിക്കും മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയേക്കുകയെന്നു റിപ്പോര്‍ട്ടുകള്‍. ഏറ്റവും പ്രധാനപ്പെട്ട കാര്യം കോച്ച് സ്ഥാനത്തു ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സങ്കക്കാര ഉണ്ടായേക്കില്ലന്നതാണ്. ശക്തമായ സംഘത്തെ ലഭിച്ചിട്ടും കഴിഞ്ഞ സീസണില്‍ റോയല്‍സിനു പ്ലേഓഫില്‍ പോലുമെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ടീം മാനേജ്‌മെന്റ് സങ്കക്കാരയെ പരിശീലക സ്ഥാനത്തു നിന്നും മാറ്റാന്‍ ആലോചിക്കുന്നത്.

കോച്ച് സ്ഥാനത്തു നിന്നും മാറുമെങ്കിലും റോയല്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ റോളില്‍ സങ്കക്കാര തുടര്‍ന്നുമുണ്ടാവുമെന്നാണ് വിവരം. മുന്‍ സീസണുകളില്‍ ഈ റോളിനൊപ്പം പരിശീലകന്റെ ചുമതലയും അദ്ദേഹം നിര്‍വഹിക്കുകയായിരുന്നു. എന്നാല്‍ കോച്ചായി മറ്റൊരാളെ കൊണ്ടുവരാനാണ് ഇപ്പോള്‍ റോയല്‍സിന്റെ നീക്കം. ഇതിനകം വിരമിച്ചു കഴിഞ്ഞ റോയല്‍സിന്റെ തന്നെ ചില മുന്‍ താരങ്ങളെ കോച്ച് സ്ഥാനത്തേക്കു പരിഗണിക്കാവുന്നതാണ്. ആരൊക്കെയാണ് ഇവരെന്നു നോക്കാം.

SANJU SANGAKKARA

റോയല്‍സിന്റെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളും ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സനാണ് ആദ്യത്തെയാള്‍. ദീര്‍ഘകാലം റോയല്‍സ് ടീമിലെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ റോയല്‍സ് ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ട് വാട്‌സനായിരുന്നു. 2015ല്‍ റോയല്‍സിനു രണ്ടു വര്‍ഷത്തെ വിലക്ക് ലഭിക്കുന്നതു വരെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ അദ്ദേഹമായിരുന്നു.

വിരമിച്ച ശേഷം വാട്‌സന്‍ പരിശീലക രംഗത്തേക്കു മാറിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചിങ് സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ വാട്‌സന്‍ ഈ റോള്‍ രാജിവച്ചിരുന്നു. അതുകൊണ്ടു തന്നെ റോയല്‍സിനു തീര്‍ച്ചയായും അദ്ദേഹത്തെ കോച്ച് സ്ഥാനത്തേക്കു പരിഗണിക്കാവുന്നതാണ്.

ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫാണ് റോയല്‍സിനു പരിശീലകനായി കൊണ്ടുവരാവുന്ന അടുത്തയാള്‍. 2008ലെ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ റോയല്‍സ് ടീമില്‍ കൈഫുമുണ്ടായിരുന്നു. ടീമിനു വേണ്ടി 17 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം നേടിയത് 217 റണ്‍സാണ്.

വിരമിച്ചതിനു ശേഷം കൈഫ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ കോച്ചായി ചുമതലയേറ്റിരുന്നു. എന്നാല്‍ 2020ലെ സീസണിനു ശേഷം അദ്ദേഹം ഈ റോള്‍ രാജിവച്ചു. തുടര്‍ന്നു കമന്ററിയിലേക്കു തിരികെയെത്തുകയായിരുന്നു. 2022ലെ ഐപിഎല്‍ ഫൈനല്‍ കാണാന്‍ കൈഫിനെ റോയല്‍സ് ക്ഷണിച്ചിരുന്നു. അദ്ദേഹം ടീം ജഴ്‌സിയില്‍ മല്‍സരം കാണാനെത്തുകയും ചെയ്തിരുന്നു. ഫ്രാഞ്ചൈസിയുമായി ഇപ്പോഴും വളരെ നല്ല അടുപ്പം പുലര്‍ത്തുന്ന കൈഫിനെ പരിശീലകനായി കൊണ്ടു വരിക റോയല്‍സിനു എളുപ്പമാവും.

KUMAR SANGAKKARA

മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ബ്രാഡ് ഹോഡ്ജാണ് റോയല്‍സ് പരിശീലകന്റെ റോളിലേക്കു മൂന്നാമത്തെ ഓപ്ഷന്‍. ഫ്രാഞ്ചൈസിക്കായി 33 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 35.50 ശരാശരിയില്‍ 639 റണ്‍സെടുത്തിട്ടുണ്ട്. 2013ലെ ഐപിഎല്‍ പ്ലേഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ശേഷം അവരുടെ ടീമിലുണ്ടായിരുന്ന ഡാരന്‍ സമിയെ കളിയാക്കിയ ഹോഡ്‌സിനെ ആരാധകര്‍ ഇപ്പോഴും മറന്നുകാണില്ല.

കോച്ചെന്ന നിലയില്‍ ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ളയാള്‍ കൂടിയാണ് ഹോഡ്ജ്. 2016ലെ ഐപിഎല്ലില്‍ മുന്‍ ടീമായിരുന്ന ഗുജറാത്ത് ലയണ്‍സിനെ പരിശീലിപ്പിച്ചത് ഹോഡ്ജായിരുന്നു. അന്നു പോയിന്റ് പട്ടികയില്‍ ഗുജറാത്ത് ഒന്നാമതുമെത്തിയിരുന്നു. 2018ല്‍ പഞ്ചാബ് കിങ്‌സ് അവരുടെ ഏറ്റവും ശക്തമായ ടീമുകളിലൊന്നിനെ ഇറക്കിയപ്പോഴും പരിശീലക സ്ഥാനത്ത് ഹോഡ്ജായിരുന്നു. ഇവയെല്ലാം റോയല്‍സിന്റെ കോച്ച് സ്ഥാനത്തേക്കു അദ്ദേഹത്തെ ഫേവറിറ്റാക്കുന്ന കാര്യങ്ങളാണ്.

ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ സ്പീഡ് സ്റ്റാര്‍ ഷോണ്‍ ടെയ്റ്റാണ് റോയല്‍സ് കോച്ച് സ്ഥാനത്തേക്കു നാലാമത്തെ ഓപ്ഷന്‍. ഐപിഎല്ലില്‍ അദ്ദേഹം ഇതുവരെ കോച്ചായി പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താന്‍, അഫ്ഗാന്‍ ടീമുകളുടെ പരിശീലകസംഘത്തിലുണ്ടായിരുന്നു. തന്റെ സമയത്തു ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ടെയ്റ്റ്. പേസര്‍മാര്‍ക്കു മികച്ച കോച്ചുമാരുമാവാന്‍ സാധിക്കുമെന്ന് ആശിഷ് നെഹ്‌റയും ക്രിസ് സില്‍വര്‍വുഡുമെല്ലാം തെളിയിച്ചതിനാല്‍ ടെയ്റ്റിലും റോയല്‍സിനു വിശ്വാസമര്‍പ്പിക്കാം.

Story first published: Thursday, July 20, 2023, 15:47 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+