Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഐപിഎല്ലില്‍ കസറിയാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക്! ആര്‍ക്കാവും ആദ്യം നറുക്കുവീഴുക?

ഐപിഎല്ലിന്റെ 17ാം സീസണിനെ വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. കാരണം ഇത്രയുമധികം ഇന്ത്യന്‍ താരങ്ങളുടെയും വിദേശ താരങ്ങളുടെയും പ്രകടനം ഒരുമിച്ച് കാണാന്‍ ഐപിഎല്ലിനേക്കാള്‍ വലിയൊരു വേദി ലോക ക്രിക്കറ്റില്‍ ഇല്ലെന്നു തന്നെ പറയാം. ഇതിഹാസ താരങ്ങള്‍ മുതല്‍ ഭാവി സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ളവരെ വരെ നമുക്കു ഈ ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കും.

ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഇപ്പോള്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ഐപിഎല്ലാണ്. ഒന്നോ, രണ്ടോ സീസണുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാല്‍ ആ താരത്തിനു ദേശീയ ടീമിലേക്കു എപ്പോള്‍ വേണമെങ്കിലും വിളി പ്രതീക്ഷിക്കാം. ചില താരങ്ങള്‍ക്കു ഒരൊറ്റ സീസണിലെ ഹീറോയിസം കൊണ്ടു തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന സീസണിലും ഇത്തരം ചില ശ്രദ്ധിക്കേണ്ട താരങ്ങളുണ്ട്.

SHAHRUKH KHAN

വിവിധ ടീമുകള്‍ക്കൊപ്പെം ഐപിഎല്ലിന്റെ പുതിയ സീസണില്‍ മിന്നിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള പുതുമുഖ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. കരിയറിലാദ്യമായി ഇത്തവണ ഐപിഎല്ലിന്റെ ഭാഗമായ സമീര്‍ റിസ്വിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍.

കഴിഞ്ഞ ലേലത്തില്‍ ഏറ്റവുമധികം തുക ലഭിച്ച അണ്‍ ക്യാപ്ഡ് താരമായിരുന്നു അദ്ദേഹം. വമ്പനടിക്കാരനായ ബാറ്ററെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 8.4 കോടി രൂപയ്ക്കു സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ യുപി ടീമിനോടൊപ്പം ഉജ്ജ്വല റെക്കോര്‍ഡാണ് റിസ്വിക്കുള്ളത്.

തമിഴ്‌നാട്ടുകാരനായ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് അദ്ദേഹം. കഴിഞ്ഞ ലേലത്തില്‍ 7.4 കോടി രൂപയ്ക്കാണ് ഷാരൂഖിനെ ജിടി വാങ്ങിയത്. മികച്ച ഫിനിഷറായ അദ്ദേഹത്തിനു തനിച്ചു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ കഴിയും. ജിടിക്കൊപ്പം കസറിയാല്‍ ഷാരൂഖിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്താന്‍ സാധ്യതയേറെയാണ്.

അതീത് സേത്താണ് ലിസ്റ്റിലെ മൂന്നാമത്തെ താരം. വലംകൈയന്‍ മീഡിയം പേസറായ അദ്ദേഹം ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനോടൊപ്പമാണ്. കഴിഞ്ഞ ലേലത്തിലാണ് അതീതിനെ ആര്‍സിബി സ്വന്തമാക്കിയത്.

ARSHIN KULKARNI

ആഭ്യന്തര ടി20യില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 54 മല്‍സരങ്ങളില്‍ നിന്നും 203 വിക്കറ്റുകള്‍ അതീത് വീഴ്ത്തിയിട്ടുണ്ട്. ആര്‍സിബിക്കൊപ്പവും അദ്ദേഹത്തിനു ഇതാവര്‍ത്തിക്കാനായാല്‍ തീര്‍ച്ചയായും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കും.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായി മാറാന്‍ സാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ സീം ബൗളിങ് ഓള്‍റൗണ്ടറാണ് അര്‍ഷിന്‍ കുല്‍ക്കര്‍ണി. ഓപ്പണറായി ബാറ്റ് ചെയ്യുന്നതിനോടൊപ്പം ന്യൂബോളും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതാണ് അര്‍ഷിനെ സ്‌പെഷ്യലാക്കുന്നത്.

ഇപ്പോള്‍ സൗത്താഫ്രിക്കയില്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അര്‍ഷിന്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമാണ് താരം. അര്‍ഷിന്‍ ഐപിഎല്ലിന്റെ ഭാഗമാവുന്നതും ഇതാദ്യമായിട്ടാണ്.

Story first published: Monday, January 29, 2024, 21:07 [IST]
Other articles published on Jan 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+