For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധവാനും വാര്‍ണറും ഒപ്പത്തിനൊപ്പം! ലിസ്റ്റില്‍ സഞ്ജുവും, ഓരോ ടീമിന്റെയും പേടിസ്വപ്‌നങ്ങള്‍

ഐപിഎല്ലിന്റെ 17ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. പതിവു പോലെ പത്തു ഫ്രാഞ്ചൈസികളാണ് ഐപിഎല്‍ ട്രോഫിക്കായി ഇത്തവണ പോര്‍ക്കളത്തിലിറങ്ങുക. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ഫ്രാഞ്ചൈസി ലീഗിലെ കിരീട ഫേവറിറ്റുകളെ പ്രവചിക്കുക കടുപ്പമാണെങ്കിലും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് രണ്ടു പേര്‍ക്കാണ്. അഞ്ചു തവണ വീതം ഐപിഎല്‍ കിരീടം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ് ഈ ടീമുകള്‍.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരും കിരീടം നേടാന്‍ ശേഷിയുള്ള ടീമുകളാണ്. ഈ നാലു ടീമുകളല്ലാതെ മറ്റൊരു ഫ്രാഞ്ചൈസിയാണ് ഇത്തവണ കപ്പടിക്കുന്നതെങ്കില്‍ അതാവും ഏറ്റവും വലിയ സര്‍പ്രൈസ്. ഐപിഎല്ലിന്റെ ഭാഗമായ 10 ടീമുകളുടെയും പേടിസ്വപ്‌നമായി മാറിയ ചില ബാറ്റര്‍മാരുണ്ട്. തങ്ങള്‍ക്കെതിരേ എപ്പോള്‍ കളിക്കുമ്പോഴും ബാറ്റിങില്‍ ഉജ്ജ്വല പ്രകടനം നടത്തുന്നുവെന്നതാണ് ഇതിന്റെ കാരണം.

SHIKHAR DHAWAN

ഈ തരത്തില്‍ ഐപിഎല്ലില്‍ ഓരോ ടീമുകള്‍ക്കുമെതിരേ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. 10 ഫ്രാഞ്ചൈസികള്‍ക്കുമെതിരേയുള്ള ടോപ്‌സ്‌കോറര്‍മാരുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ രണ്ടു പേരുടെ ആധിപത്യമാണ് നമുക്കു കാണാന്‍ സാധിക്കുക.

ഒരാള്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാനാണെങ്കില്‍ മറ്റൊരാള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണറും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറുമാണ്. മൂന്നു വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ളത് ഈ രണ്ടു പേരാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കെതിരേയാണ് ധവാന്റെ റണ്‍വേട്ട. വാര്‍ണറാവട്ടെ കൂടുതല്‍ റണ്‍സെടുത്തത് പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയാണ്.

ധവാനും വാര്‍ണറും കഴിഞ്ഞാല്‍ എലൈറ്റ് ക്ലബ്ബിലുള്ള ബാറ്റര്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണുമുണ്ടെന്നതാണ് ശ്രദ്ധേയം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണിങ് ജോടികളായ മുന്‍ നായകന്‍ വിരാട് കോലി, നിലവിലെ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത മറ്റു ബാറ്റര്‍മാര്‍.

SANJU SAMSON

നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെയ്‌ക്കെതിരേ വിവിധ ടീമുകള്‍ക്കൊപ്പം ധവാന്‍ വാരിക്കൂട്ടിയത് 1057 റണ്‍സാണ്. മുംബൈയ്‌ക്കെതിരേ 901 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. റോയല്‍സിനെതിരേയാവട്ടെ 679 റണ്‍സാണ് ധവാന്റെ സമ്പാദ്യം. വാര്‍ണറുടെ കാര്യമെടുത്താല്‍ പഞ്ചാബിനെതിരേയാണ് അദ്ദേഹം ഏറ്റവും വലിയ റണ്‍മഴ പെയ്യിച്ചത്. 1105 റണ്‍സ് പഞ്ചാബിനെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഏതെങ്കിലുമൊരു ടീമിനെതിരേ ഒരു താരം നേടിയ ഏറ്റവും കൂടുതല്‍ റണ്‍സും ഇതു തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ വാര്‍ണര്‍ 1075 റണ്‍സ് വാരിക്കൂട്ടി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ അദ്ദേഹം സ്‌കോര്‍ ചെയ്തതാവട്ടെ 861 റണ്‍സുമാണ്.

സഞ്ജുവിന്റെ ഫേവറിറ്റ് ടീം 2016ലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. 791 റണ്‍സ് ഓറഞ്ച് ആര്‍മിക്കെതിരേ അദ്ദേഹം അടിച്ചെടുത്തു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് (1030 റണ്‍സ്) കോലി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

റുതുരാജ് മിന്നിക്കാറുള്ളത് ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ്. ജിടിക്കെതിരേ 304 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഡുപ്ലെസിയുടെ ഫേവറിറ്റ് ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. 219 റണ്‍സാണ് ലഖ്‌നൗവിനെതിരേ അദ്ദേഹത്തിന്റെ പേരിലുള്ളത്.

Story first published: Wednesday, March 6, 2024, 16:09 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+