Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സ് തോറ്റതെവിടെ? സഞ്ജുവിന്‍റെ സര്‍പ്രൈസ് മറുപടി! പറഞ്ഞത് ഇങ്ങനെ

ജയ്പൂര്‍: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ കൈയെത്തുംദൂരത്തു വിജയം നഷ്ടമായതിന്റെ ഞെട്ടലിലും നിരാശയിലുമാണ് രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം ഉറപ്പിച്ചയിടത്തു നിന്നാണ് റോയല്‍സ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. അവസാനത്തെ ബോളിലേക്കു നീണ്ട ത്രില്ലറില്‍ മൂന്നു വിക്കറ്റിനാണ് റോയല്‍സിനെ ജിടി ഞെട്ടിച്ചത്. ജയിക്കാമായിരുന്ന കളി നഷ്ടപ്പെടുത്തിയതില്‍ കടുത്ത രോഷമാണ് നായകന്‍ സഞ്ജു സാംസണ്‍ പ്രകടിപ്പിച്ചത്. എവിടെയാണ് യഥാര്‍ഥത്തില്‍ റോയല്‍സിനു കളി കൈവിട്ടു പോയത് എന്ന ചോദ്യത്തിനു വിചിത്രമായ മറുപടിയാണ് അദ്ദേഹം നല്‍കുകയും ചെയ്തത്.

സഞ്ജുവിന്റെ മറുപടി അവതാരകന്‍ പോമി എംബാഗ്വയടക്കം എല്ലാവരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. എവിടെയാണ് റോയല്‍സ് കളി തോറ്റത് എന്നുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിനു അവസാനത്തെ ബോളിലെന്നായിരുന്നു സഞ്ജുവിന്‍റെ സര്‍പ്രൈസ് മറുപടി. ഗെയിമിലെ അവസാനത്തെ ഓവറിലാണ് ഞങ്ങള്‍ തോറ്റത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈയൊരു നിമിഷത്തില്‍ സംസാരിക്കുകയെന്നത് വളരെയധികം കടുപ്പമാണ്.

RR-GT

മല്‍സരത്തില്‍ തോറ്റ ശേഷം സംസാരിക്കുകയെന്ന കടുപ്പമേറിയ ജോലിയാണ് ഒരു ക്യാപ്റ്റനുള്ളത്. എവിടെയാണ് മല്‍സരം തോറ്റതെന്നു പറയുക ദുഷ്കരം തന്നെയാണ്. വികാരങ്ങളൊക്കെ അടങ്ങിയതിനു ശേഷം കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എവിടെയാണ് ടീം തോറ്റതെന്നു ചിലപ്പോള്‍ എനിക്കു പറയാന്‍ സാധിച്ചേക്കും. ഇതിന്റെ ക്രെഡിറ്റ് ഗുജറാത്ത് ടൈറ്റന്‍സിനു നല്‍കിയേ തീരൂ. ഇതാണ് ഈ ടൂര്‍ണമെന്റിന്റെ വിജയമെന്നും സഞ്ജു വ്യക്തമാക്കി.

ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോവേണ്ടതുണ്ട്. ഞാന്‍ ബാ്റ്റ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ 180 റണ്‍സെന്നതു പൊരുതാവുന്ന ടോട്ടലാണെന്നാണ് കരുതിയത്. 196 റണ്‍സെന്നത് ജയിക്കാവുന്ന സ്‌കോറാണെന്നും ഞാന്‍ കരുതി. മഞ്ഞുവീഴ്ചയില്ലാത്തതിനാല്‍ ഞങ്ങളുടെ ബൗളിങ് ലൈനപ്പിനു അതു ചെയ്യാന്‍ സാധിക്കേണ്ടതുമായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ആഞ്ഞടിക്കുയെന്നത് എളുപ്പമുള്ള കാര്യമല്ല. മഞ്ഞുവീഴ്ചയില്ലെങ്കില്‍ 196 റണ്‍സെന്നത് ജയ്പൂരില്‍ മികച്ച ടോട്ടല്‍ തന്നെയാണെന്നു സഞ്ജു കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

197 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ജിടിക്കു റോയല്‍സ് നല്‍കിയത്. ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവസാനത്തെ ബോളില്‍ അവര്‍ വിജയറണ്‍സ് കണ്ടെത്തുകയും ചെയ്തു. 72 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്ലാണ് ജിടിയുടെ ടോപ്‌സ്‌കോററായത്. 44 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍രപ്പെട്ടിരുന്നു. സായ് സുദര്‍ശന്‍ 35 റണ്‍സ് നേടി. എന്നാല്‍ യഥാര്‍ഥത്തില്‍ മല്‍സരഗതി മാറ്റിയത് വാലറ്റത്ത് റാഷിദ് ഖാന്‍, രാഹുല്‍ തെവാത്തിയ സഖ്യമായിരുന്നു.

38 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം മല്‍സരം റോയല്‍സിന്റെ വരുതിയില്‍ നിന്നു തട്ടിയെടുക്കുകയായിരുന്നു. റാഷിദ് 11 ബോളില്‍ നാലു ഫോറുള്‍പ്പെടെ പുറത്താവാതെ 24 റണ്‍സെടുത്തപ്പോള്‍ തെവാത്തിയ 11 ബോളില്‍ മൂന്നു ഫോറടക്കം 22 റണ്‍സെടുത്തു പുറത്തായി. അവസാനത്തെ ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ ആവേശ് ഖാനെതിരേ ബൗണ്ടറി പായിച്ചാണ് റാഷിദ് ടീമിന്റെ വിജയറണ്‍സ് പൂര്‍ത്തിയാക്കിയത്.

അവസാനത്തെ മൂന്നോവറുകളിലെ മോശം ബൗളിങാണ് മല്‍സരം റോയല്‍സില്‍ നിന്നു കൈവിട്ടു പോയതിന്റെ പ്രധാന കാരണം. നിര്‍ണായകമായ 17ാമത്തെ ഓവര്‍ ആര്‍ അശ്വിന നല്‍കിയ സഞ്ജുവിന്റ തീരുമാനം കളിയിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. 17 റണ്‍സാണ് ജിടി ഈ ഓവറില്‍ അടിച്ചെടുത്തത്.

Story first published: Thursday, April 11, 2024, 6:50 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+