Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 'ബെസ്റ്റ്' നിയമം, അംപയര്‍ രക്ഷപ്പെട്ടു! കുരുക്കിലായത് സഞ്ജു, വന്‍ പിഴ

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള വിവാദ പുറത്താവലില്‍ തേര്‍ഡ് അംപയറുടെ മോശം തീരുമാനത്തിനെതിരേ അതൃപ്തി പ്രകടിപ്പിച്ചതില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനു പണികിട്ടി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കളിക്കിടെയായിരുന്നു സംഭവം. വ്യക്തിഗത സ്‌കോര്‍ 86ല്‍ നില്‍ക്കവെ മുകേഷ് കുമാറിന്റെ ബൗളിങില്‍ സഞ്ജുവിനെ ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ ഷെയ് ഹോപ്പ് പിടികൂടുകയായിരുന്നു. ക്യാച്ചില്‍ സംശയം തോന്നിയതോടെ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു.

ക്യാച്ചെടുത്ത ശേഷം ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറിയില്‍ തട്ടുന്നത് റീപ്ലേയില്‍ വ്യക്തമായിരുന്നു. പക്ഷെ ഇതു കണ്ടില്ലെന്നു നടിച്ച തേര്‍ഡ് അംപയര്‍ അതു ക്ലീന്‍ ക്യാച്ചാണെന്നും സഞ്ജു ഔട്ട് തന്നെയാണെന്നും വിധിക്കുകയായിരുന്നു. ഇതോടെ ഗ്രൗണ്ടിലുണ്ടായിരുന്ന സഞ്ജു ക്ഷുഭിതനായി ഓണ്‍ഫീല്‍ഡ് അംപയറായ അനന്തപദ്മനാഭന്റെ അടുത്തേക്കു വരികയും തീരുമാനത്തിനെതിരേ വാദിക്കുകയും ചെയ്തു. അല്‍പ്പനേരം സംസാരിച്ച ശേഷമാണ് സഞ്ജു നിരാശനായി ഗ്രൗണ്ട് വിട്ടത്.

SANJU SAMSON

സഞ്ജു നടത്തിയത് നിയമലംഘനമാണെന്നാണ് ഐപിഎല്‍ ഭരണസമിതി കണ്ടെത്തിയത്. തുടര്‍ന്നു അദ്ദേഹത്തിനു ശിക്ഷയും വിധിക്കുകയും ചെയ്തിരിക്കുകയാണ്. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജുവിനു പിഴ ചുമത്തിയിരിക്കുന്നത്. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8ലെ ലംഘനമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ ഭാഗത്തു നിന്നും സംഭവിച്ചതെന്നാണ് ബിസിസഐയുടെ വിശദീകരണം. വാര്‍ത്താക്കുറിപ്പിലൂടെയാണ് സഞ്ജുവിനു പിഴ ചുമത്തിയ കാര്യം ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8ലെ ലെവല്‍ വണ്‍ പ്രകാരമാണുള്ള തെറ്റാണ് സഞ്ജു സാംസണ്‍ ചെയ്തിട്ടുള്ളത്. തെറ്റ് സമ്മതിച്ചു കഴിഞ്ഞ അദ്ദേഹം മാച്ച് റഫറിയുടെ അനുമതിയും അംഗീകരിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനങ്ങള്‍ക്കു മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, സഞ്ജുവിന്റെ വിവാദ പുറത്താവലിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല ചില മുന്‍ താരങ്ങളും അംപയറുടെ വിവാദ തീരുമാനത്തെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ ബാറ്ററും ഇപ്പോള്‍ കമന്റ്‌ററുമായ നവ്‌ജ്യോത് സിങ് സിദ്ധുവുള്‍പ്പെടെയുള്ളവരുണ്ട്. സഞ്ജു നോട്ടൗട്ട് തന്നെയാണെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

SANJJ SAMSON

റോയല്‍സും ഡല്‍ഹിയും തമ്മിലുള്ള കളി മാറ്റിയത് സഞ്ജു സാംസണിന്റെ പുറത്താവല്‍ തന്നെയാണ്. റീപ്ലേയില്‍ വശങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ കാല്‍ രണ്ടു തവണ ബൗണ്ടറി ലൈനില്‍ തട്ടിയതായി കാണാന്‍ സാധിക്കുമെന്നും സിദ്ധു ചൂണ്ടിക്കാട്ടി. സഞ്ജു നോട്ടൗട്ട് തന്നെയാണ്. റീപ്ലേയില്‍ അതു വളരെ വ്യക്തമായിട്ടു തന്നെ കാണാം.

എന്നിട്ടും അതു ഔട്ടാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ അതു തന്നെപ്പോലെയുള്ള നിഷ്പരായ ആളുകളും ഫാന്‍സുമൊന്നും അംഗീകരിക്കില്ല. ചില തെളിവുകള്‍ വിശ്വസിക്കാതിരിക്കാന്‍ സാധിക്കില്ല. ഇതും അങ്ങനെ തന്നെയാണ്. പക്ഷെ അംപയര്‍ ഇതു മനപ്പൂര്‍വ്വം ചെയ്തതാവാന്‍ സാധ്യതയില്ല. തെറ്റ് ആര്‍ക്കും സംഭവിക്കാം. ഇതു ഗെയിമിന്റെ ഭാഗമാണെന്നുമാണ് സിദ്ധു വ്യക്താക്കിയത്.

മല്‍സരത്തിലെ ടേണിങ് പോയിന്റായി മാറിയതും സഞ്ജുവിന്റെ പുറത്താവലായിരുന്നു. 86 റണ്‍സുമായി മുന്നേറിയ അദ്ദേഹം സെഞ്ച്വറിയോടെ ടീമിനെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായുള്ള സഞ്ജുവിന്റെ പുറത്താവല്‍ റോയല്‍സിന്റെ താളം തെറ്റിക്കുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ കൈവിട്ട റോയല്‍സ് 20 റണ്‍സിന്റെ പരാജയത്തിലേക്കും വീഴുകയും ചെയ്തു.

Story first published: Wednesday, May 8, 2024, 12:01 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+