For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജു രക്ഷപ്പെട്ടു! ഈ മണ്ടത്തരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല, തോറ്റെങ്കില്‍ പഴിയുറപ്പ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വീണ്ടുമൊരു വിജയത്തോടെ പ്ലേഓഫ് ടിക്കറ്റെന്ന ആദ്യത്തെ ലക്ഷ്യത്തിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴു മല്‍സരങ്ങളില്‍ നിന്നും ആറാമത്തെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 12 പോയിന്റുമായി ലീഗിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് പിങ്ക് ആര്‍മി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവസാന കളിയില്‍ രണ്ടു വിക്കറ്റിന്റെ നാടകീയ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്.

ഈ ജയത്തിനു റോയല്‍സ് കടപ്പെട്ടിരിക്കുന്നത് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറോടാണ്. അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോ ഇല്ലായിരുന്നെങ്കില്‍ സഞ്ജുവും സംഘവും ഉറപ്പായും തോല്‍ക്കേണ്ടിയിരുന്ന മല്‍സരമാണിത്. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബട്‌ലര്‍ അപരാജിത സെഞ്ച്വറിയുമായി ടീമിനെ രക്ഷിക്കുകയായിരുന്നു. 60 ബോളില്‍ പുറത്താവാതെ 107 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

SANJU SAMSON

ക്യാപ്റ്റനെന്ന നിലയിലും ബാറ്ററുടെ റോളിലും സഞ്ജുവിനെ സംബന്ധിച്ച് ഈ മല്‍സരം മികച്ചതായിരുന്നില്ല. ക്യാപ്റ്റന്‍സിയില്‍ ചില പിഴവുകള്‍ വരുത്തിയ അദ്ദേഹം ബാറ്റിങിലും ഫ്‌ളോപ്പായി. എട്ടു ബോളില്‍ 12 റണ്‍സ് മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തുള്ളൂ. കെകെആറിനോടു റോയല്‍സ് പരാജയപ്പെട്ടിരുന്നെങ്കില്‍ ക്യാപ്റ്റന്‍സിയിലെ മണ്ടത്തരങ്ങള്‍ കാരണം അദ്ദേഹം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമായിരുന്നു. കളിയില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നും സംഭവിച്ച പ്രധാനപ്പെട്ട അബദ്ധങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

കളിയില്‍ സഞ്ജുവിനു പറ്റിയ ആദ്യത്തെ അബദ്ധം പ്ലെയിങ് ഇലവനില്‍ വരുത്തിയ ഒരു മാറ്റമായിരുന്നു. പഞ്ചാബ് കിങ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത സൗത്താഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ പുറത്തിരുത്തിയ സഞ്ജു പകരം വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നല്‍ ആര്‍ അശ്വിനെ കളിപ്പിക്കുകയായിരുന്നു. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെട്ടു. നാലോവറില്‍ 12.20 ഇക്കോണമി റേറ്റില്‍ 49 റണ്‍സാണ് അശ്വിന്‍ വിട്ടുകൊടുത്തത്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും അദ്ദേഹം ദയനീയ പരാജയമായി മാറി. 11 ബോളില്‍ എട്ടു റണ്‍സ് മാത്രമേ അശ്വിനു നേടാനായുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആറിനു പവര്‍പ്ലേയില്‍ 56 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. സഞ്ജുവിനു സംഭവിച്ച ഒരു പിഴവാണ് ഇതിനു കാരണം. ആദ്യത്തെ അഞ്ചോവറില്‍ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവരെയാണ് അദ്ദേഹം മാറി മാറി പരീക്ഷിച്ചത്. ബോള്‍ട്ട് മൂന്നും ആവേശ് രണ്ടു ഓവറുകള്‍ പവര്‍പ്ലേയില്‍ ബൗള്‍ ചെയ്തു.

ROYALS

അതിനു ശേഷം പവര്‍പ്ലേയിലെ അവസാന ഓവറില്‍ പേസര്‍ കുല്‍ദീപ് സെന്നിനെ സഞ്ജു കൊണ്ടു വരികയായിരുന്നു. ഈ ഓവറില്‍ 16 റണ്‍സും കെകെആര്‍ വാരിക്കൂട്ടി. പേസര്‍മാരെ തുണയ്ക്കാത്ത ഈ പിച്ചില്‍ സെന്നിനു പകരം യുസ്വേന്ദ്ര ചഹലിനെയായിരുന്നു സഞ്ജു പരീക്ഷിക്കേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനം പാളിയതോടെ കെകെആര്‍ മേല്‍ക്കൈ നേടുകയായിരുന്നു.

പവര്‍പ്ലേയ്ക്കു പിന്നാലെ ചഹലും അശ്വിനുമെത്തി. ഇരുവരും രണ്ടോവുകള്‍ വീതം 10 ഓവറിനിടെ എറിഞ്ഞു. ഇതില്‍ അശ്വിനാണ് ശരിക്കും തല്ലുവാങ്ങിയത്. മോശം ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്തതാണ് ഇതിനു കാരണം. സുനില്‍ നരെയ്‌ന് അനായാസം ഷോട്ടുകള്‍ കളിക്കാന്‍ പാകത്തില്‍ നിരന്തരം ഓഫ്സ്റ്റംപിനു പുറത്താണ് അശ്വിന്‍ ബൗള്‍ ചെയ്തുകൊണ്ടിരുന്നത്. ഈ ബോളുകളില്‍ നരെയ്ന്‍ അനായായം റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.

പക്ഷെ വിക്കറ്റിനു പിന്നിലുണ്ടായിരുന്ന സഞ്ജു ഈ പ്ലാന്‍ മാറ്റാന്‍ അശ്വിനോടു ഒരിക്കല്‍പ്പോലും നിര്‍ദേശിച്ചില്ല. നരെയ്‌നു ഇതു കാര്യങ്ങള്‍ എളുപ്പമാക്കി. 10 ഓവവറില്‍ 100 റണ്‍സും കെകെആര്‍ വാരിക്കൂട്ടി. നരെയ്‌നെതിരേ അശിന്‍ ബൗളിങില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കുന്നില്ലെന്നു ബോധ്യമായിട്ടും അദ്ദേഹത്തെ മാറ്റി മറ്റൊരാളെ കൊണ്ടുവരാന്‍ സഞ്ജു തയ്യാറാവാതിരുന്നതും വലിയ മണ്ടത്തരമാണ്. തുടര്‍ച്ചയായി നാലു ഓവറുകളാണ് അശ്വിനെക്കൊണ്ട് അദ്ദേഹം ബൗള്‍ ചെയ്യിച്ചത്.

അപ്പോഴേക്കും 14 ഓവറില്‍ കെകെആര്‍ 146 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയിരുന്നു. നരെയ്ന്‍ 42 ബോളില്‍ 74 റണ്‍സും അടിച്ചെടുത്തു. ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ നരെയ്ന്‍ അത്ര മിടുക്കനല്ല. പക്ഷെ തന്‍റെ പേസര്‍മാരെക്കൊണ്ട് ഇത്തരമൊരു തന്ത്രം പരീക്ഷിച്ചു നോക്കാന്‍ സഞ്ജു ശ്രമിച്ചില്ലെന്നതു മറ്റൊരു പോരായ്മയാണ്. ഇതോടെയാണ് നരെയ്ന്‍ സെഞ്ച്വറിയും കെകെആര്‍ 223 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും കണ്ടെത്തിയത്.

Story first published: Wednesday, April 17, 2024, 11:39 [IST]
Other articles published on Apr 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+