For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ജയ്‌സ്വാളും ഗില്ലും കോലിയുമല്ല, ഓറഞ്ച് ക്യാപ്പ് സഞ്ജു നേടും! ഈ കാരണങ്ങള്‍

രാജസ്ഥാന്‍ റോയല്‍സ് നായകനും ആരാധകരുടെ പ്രിയങ്കരനുമായ മലയാളി താരം സഞ്ജു സാംസണ്‍ ഈ ഐപിഎല്ലില്‍ ഗംഭീരമായിട്ടാണ് തുടങ്ങിയിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും അദ്ദേഹത്തിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് ആദ്യ കളിയിലെ പ്രകടനം. ഹോം മാച്ചില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെ റോയല്‍സ് 20 റണ്‍സിനു പരാജയപ്പെടുത്തിയ കളിയില്‍ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 52 ബോളില്‍ പുറത്താവാതെ 82 റണ്‍സാണ് അടിച്ചെടുത്തത്. ആറു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്.

ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും സഞ്ജു ഈ പ്രകടനത്തോടെ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ആദ്യ റൗണ്ടിലെ മല്‍സരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ചു നിന്നതും അദ്ദേഹമാണ്. ഐപിഎല്ലില്‍ ഇത്തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സഞ്ജു സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു നോക്കാം.

SANJU SAMSON

വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവാണ് ആദ്യത്തെ കാരണം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അതു വലിയ സ്‌കോറിലേക്കു മാറ്റാനുള്ള മിടുക്ക് സഞ്ജുവിനുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള സീസണിലെ ആദ്യത്തെ മല്‍സരം ഇതിനു നല്ലൊരു ഉദാഹരണമായിരുന്നു. പതിയ തുടങ്ങി ക്രീസില്‍ നങ്കൂരമിട്ട ശേഷം സഞ്ജു ആഞ്ഞടിക്കുകയായിരുന്നു. രണ്ടോവറുകള്‍ കൂടി ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ സീസണിലെ ആദ്യ സെഞ്ച്വറിയും അദ്ദേഹം കുറിക്കുമായിരുന്നു.

ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കുന്നതിലും സാഹചര്യം ആവശ്യപ്പെട്ടപ്പോള്‍ വായുവില്‍ ഷോട്ടുകള്‍ കളിക്കുന്നതിലും ശരിയായ കോമ്പിനേഷന്‍ കണ്ടെത്താന്‍ സഞ്ജുവിനായിരുന്നു. ഇതേ രീതിയില്‍ ബാറ്റിങില്‍ ബാലന്‍സ് കൊണ്ടുവരാനായാല്‍ അദ്ദേഹത്തിനു സീസണില്‍ കൂടുകല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും ടൂര്‍ണമെന്റിലെ ടോപ്‌സകോററാവാനും സാധിക്കും.

അനുഭവസമ്പത്താണ് ഓറഞ്ച് ക്യാപ്പിനു സഞ്ജുവിനെ ഫേവറിറ്റാക്കി മാറ്റുന്ന രണ്ടാമത്തെ കാരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ഐപിഎല്ലില്‍ 2013 മുതല്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുകയാണ്. 153 മല്‍സങ്ങളില്‍ സഞ്ജു ഇതിനകം കളിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു ടൂര്‍ണമെന്റില്‍ എങ്ങനെ കളിക്കണമെന്നും അദ്ദേഹത്തിനു നന്നായി അറിയാം.

SANJU SAMSON

ഒരേ സമയം ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ സഞ്ജുവിനു കഴിയും. അടിസ്ഥാനപരമായി അറ്റാക്കിങ് ശൈലിയുടെ വക്താവാണെങ്കിലും ആവശ്യമെങ്കില്‍ ശ്രദ്ധയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനും സഞ്ജുവിനു അറിയാം. റോയല്‍സിനെക്കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും രണ്ടു സീസണുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനില്‍ ബാറ്റ് ചെയ്യുന്നുവെന്നതാണ് സഞ്ജുവിനു പ്ലസ് പോയിന്റാവുന്ന മൂന്നാമത്തെ കാരണം. മൂന്നാം നമ്പറിലാണ് അദ്ദേഹം റോയല്‍സിനായി ബാറ്റ് ചചെയ്തു കൊണ്ടിരിക്കുന്നത്. സഞ്ജുവിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനും ഇതു തന്നെയാണ്. ചില സന്ദര്‍ഭങ്ങളില്‍ തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായാല്‍ പവര്‍പ്ലേയില്‍ അദ്ദേഹത്തിനു ഇറങ്ങേണ്ടി വരാറുണ്ട്. പവര്‍പ്ലേയിലെ ആനുകൂല്യം മുതലെടുക്കാനും കേമനാണ് സഞ്ജു.

അദ്ദേഹത്തിന്റെ അഗ്രസീവ് ബാറ്റിങ് ശൈലി പവര്‍പ്ലേയ്ക്കു ഏറെ അനുയോജ്യമാണ്. പേസ്, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ കാര്യമായ വീക്ക്‌നെസുകളും സഞ്ജുവിനില്ല. അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്ന ശീലം മാറ്റിയാല്‍ ഇത്തവണ അദ്ദേഹം റണ്‍വേട്ട നടത്തി ഓറഞ്ച് ക്യാപ്പ് തന്റെ പേരിലാക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Wednesday, March 27, 2024, 18:20 [IST]
Other articles published on Mar 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+