For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഒന്നല്ല, 2 തവണ കാല്‍ ബൗണ്ടറിയില്‍ തട്ടി! എന്നിട്ടും അംപയര്‍ കണ്ടില്ലേ? കലിപ്പില്‍ സിദ്ധു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താവലില്‍ പ്രതികരിച്ച് ഇന്ത്യയുടെ മുന്‍ അഗ്രസീവ് ബാറ്ററും പ്രമുഖ കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 86 റണ്‍സില്‍ നില്‍ക്കെയാണ് സഞ്ജു മടങ്ങിയത്. ബൗണ്ടറി ലൈനിന് അരികെ ഷെയ് ഹോപ്പാണ് അദ്ദേഹത്തെ പിടികൂടിയത്.

പക്ഷെ ക്യാച്ചെടുത്ത ശേഷം അദ്ദേഹത്തിന്റെ കാല്‍ ബൗണ്ടറിയില്‍ തട്ടുന്നത് റീപ്ലേയില്‍ തെളിഞ്ഞിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിഷേധിച്ചാണ് സഞ്ജു ക്രീസ് വിട്ടത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ വിവാദ ക്യാച്ചിനെക്കുറിച്ച് സിദ്ധു സംസാരിച്ചത്.

SANJU SAMSON

സഞ്ജു സാംസണിന്റെ പുറത്താവലാണ് കളി മാറ്റിയത്. വശങ്ങളില്‍ നിന്നുള്ള റീപ്ലേ നമ്മള്‍ പരിശോധിക്കുകയാണെങ്കില്‍ ഫീല്‍ഡറുടെ കാല്‍ രണ്ടു തവണ ബൗണ്ടറിയില്‍ തട്ടിയെന്നതു വളരെ വ്യക്തമാണ്. ഒന്നുകില്‍ നിങ്ങള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം, പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ ഇതു ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. സാങ്കേതിക വിദ്യയുണ്ടായിട്ടും പിഴവ് പറ്റുകയാണെങ്കില്‍ പാലില്‍ ഈച്ച വീണതിനു ശേഷം അതു കുടിക്കൂയെന്നു പറയുന്നതു പോലെയാണെന്നും സിദ്ധു തുറന്നടിച്ചു.

ബൗണ്ടറിയില്‍ രണ്ടു തവണ കാല്‍ തട്ടുന്നതായി റീപ്ലേയില്‍ വ്യക്തമായിട്ടു തന്നെ കാണാന്‍ സാധിക്കും. അതു നോട്ടൗട്ടാണെന്നു നിങ്ങള്‍ പറയുകയാണെങ്കില്‍ ഫാന്‍സും എന്നെപ്പോലെ നിഷ്പക്ഷരായ ആളുകളും ഒരിക്കലും അംഗീകരിച്ചു തരില്ല. പാലില്‍ ഈച്ച വീണതിനു ശേഷം അതു കുടിക്കൂയെന്നു ഞങ്ങളോടു ആവശ്യപ്പെടുന്നതു പോലെയാണിത്. ഞങ്ങള്‍ അതു കുടിക്കില്ല. സഞ്ജുവിന്റേത് നോട്ടൗട്ട് തന്നെയാണ്.

നിയമം എന്തു തന്നെയെും ആയിക്കൊള്ളട്ടെ. നിങ്ങള്‍ക്കു ഇതു വ്യക്തമായിട്ടു തന്നെ കാണാം. ചില തെളിവുകള്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല. വളരെ വ്യക്തമായ തെളിവ് തന്നെയാണ് ഈ ക്യാച്ചിന്റെ കാര്യത്തിലുള്ളത്. അംപയര്‍ ഇത് മനപ്പൂര്‍വം ചെയ്തതാവില്ല. തെറ്റ് ആരുടെയുമല്ല, ഇതു സംഭവിക്കാം. ഇതെല്ലാം ഗെയിമിന്റെ ഭാഗമാണ്. പക്ഷെ ഈ മല്‍സരത്തില്‍ കളി മാറിയത് ക്യാച്ചിനു ശേഷമാണെന്നും സിദ്ധു നിരീക്ഷിച്ചു.

SANJU SAMSON

അതേസമയം, 20 റണ്‍സിന്റെ പരാജയമാണ് ഡിസിക്കെതിരേ റോയല്‍സിനു ഏറ്റുവാങ്ങേണ്ടി വന്നത്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ റോയല്‍സിനു പ്ലേഓഫിലേക്കു യോഗ്യത നേടാമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡിസി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. അഭിഷേക് പൊറേല്‍ (64), ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക് (50) എന്നിവരുടെ ഫിഫ്റ്റികളും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ (41) ഫിനിഷിങുമാണ് ഡിസിക്കു കരുത്തേകിയത്.

റണ്‍ചേസില്‍ റോയല്‍സ് അവസാനം വരെ പൊരുതി നോക്കിയെങ്കിലും എട്ടു വിക്കറ്റിനു 201 റണ്‍സെടുക്കാനേ ആയുള്ളൂ. സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് റോയല്‍സിനെ 200 കടക്കാന്‍ സഹായിച്ചത്. വെറും 46 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 86 റണ്‍സാണ്. എട്ടു ഫോറും ആറു സിക്‌സറും ഇതിലുള്‍പ്പെടും.

സഞ്ജുവിനെ മാറ്റിനിര്‍ത്തിയാല്‍ റോയല്‍സ് നിരയില്‍ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. റിയാന്‍ പരാഗ് 27ഉം ശുഭം ദുബെ 25ഉം റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. ഡിസിക്കായി ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Wednesday, May 8, 2024, 11:03 [IST]
Other articles published on May 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+