മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. മിനി താരലേലം പൂര്‍ത്തിയായി എല്ലാ ടീമുകളും തന്ത്രം മെനയാനുള്ള സമയത്തിലേക്ക് കടന്നിരിക്കുന്നു. വരുന്ന സീസണിന് ശേഷം മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം നേടാനുറച്ചാവും എല്ലാ ടീമുകളും പദ്ധതി മെനയുക. പല ടീമിനെ സംബന്ധിച്ചും ഇത്തവണത്തെ കിരീടം അഭിമാന പ്രശ്‌നമാണ്.
വലിയ മാറ്റങ്ങളാണ് വരുന്ന സീസണിന് ശേഷം പല ടീമുകളിലും പ്രതീക്ഷിക്കുന്നത്. ഈ സീസണോടെ പല ടീമിന്റെയും നായകന്മാരുടെ സീറ്റ് തെറിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഈ സീസണിന് ശേഷം നായകസ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.
നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ രാജസ്ഥാന്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. സഞ്ജുവിന് കീഴില്‍ ഒരു സീസണില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ പിന്നീടൊരു മികച്ച പ്രകടനം നടത്താനായില്ല. അവസാന സീസണിലും ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്ഥിരത കാട്ടാനും സഞ്ജുവിന് സാധിക്കുന്നില്ല. ഇത്തവണയും പ്ലേ ഓഫിലേക്കെത്താനാവാതെ പോയാല്‍ സഞ്ജുവിന്റെ ചീട്ടുകീറും.
ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പിലേക്കെത്തിച്ച നായകനാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ സഞ്ജു ഫ്‌ളോപ്പായാല്‍ ബട്‌ലറിനെ രാജസ്ഥാന്‍ നായകസ്ഥാനത്തേക്കെത്തിക്കാനാണ് സാധ്യത. രണ്ടാമത്തെ നായകന്‍ ശിഖര്‍ ധവാനാണ്. പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ശിഖര്‍ ധവാന്‍. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ധവാനുള്ളത്. എന്നാല്‍ വരുന്ന സീസണിലും പഞ്ചാബിന്റെ നായകനായി ധവാനുണ്ടാവും.

ധവാന് കീഴില്‍ പ്ലേ ഓഫിലേക്കെത്താന്‍ പഞ്ചാബിനായിട്ടില്ല. വരുന്ന സീസണിലും പഞ്ചാബില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ ഈ സീസണോടെ ധവാന്റെ നായകസ്ഥാനം തെറിച്ചേക്കും. മെഗാ ലേലത്തിലൂടെ പുതിയ നായകനെ പഞ്ചാബ് ടീമിലെത്തിക്കാനാണ് സാധ്യത. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിലവിലെ നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ്. റെക്കോഡ് തുകയ്ക്ക് പാറ്റ് കമ്മിന്‍സിനെ ഹൈദരാബാദ് ഒപ്പം കൂട്ടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പ് കിരീടമടക്കം ചൂടിച്ചാണ് കമ്മിന്‍സ് ഐപിഎല്ലിലേക്ക് വരുന്നത്. എന്നാല്‍ ഈ സീസണില്‍ കമ്മിന്‍സിനെ നായകനാക്കാന്‍ സാധ്യത കുറവാണ്. എയ്ഡന്‍ മാര്‍ക്രത്തിന് തന്നെയാവും നായകസ്ഥാനം ലഭിക്കുക. എന്നാല്‍ ഇത്തവണത്തെ സീസണോടെ മാര്‍ക്രത്തെ നായകസ്ഥാനത്ത് നിന്ന് ഹൈദരാബാദ് മാറ്റാനാണ് സാധ്യത. നായകനെന്ന നിലയില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ മാര്‍ക്രത്തിന് സാധിക്കുന്നില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ക്കും കാര്യങ്ങള്‍ എളുപ്പമല്ല. ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയുടെ മെന്ററായി എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ പല മാറ്റങ്ങളും ഗംഭീര്‍ ടീമില്‍ വരുത്തിയേക്കും. ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ കപ്പിലേക്കെത്താന്‍ കെകെആറിനായിട്ടില്ല. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്. കപ്പിലേക്കെത്താനാവാതെ പോയാല്‍ ശ്രേയസിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും.
ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് ഫഫ് ഡുപ്ലെസിസിനേയും ഒഴിവാക്കിയേക്കും. പ്രതീക്ഷിച്ച പ്രകടനമല്ല ഡുപ്ലെസിസിന് കീഴില്‍ ആര്‍സിബി കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ താരത്തെ നായകസ്ഥാനത്തേക്കെത്തിക്കാനാവും ആര്‍സിബി ശ്രമിക്കുക. എംഎസ് ധോണിയുടെ അവസാന സീസണായി വരുന്ന സീസണ്‍ മാറിയേക്കും. അങ്ങനെ വന്നാല്‍ സിഎസ്‌കെയ്ക്കും പുതിയ നായകനെ തേടേണ്ടതായി വരും.
റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെയുടെ ക്യാപ്റ്റനാവാനാണ് സാധ്യത. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയിട്ടുണ്ട്. മെഗാ ലേലത്തിന് ശേഷം എല്ലാ ടീമുകളിലും വലിയ മാറ്റ