Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മൂന്നാം നമ്പറില്‍ കിടു ബാറ്റര്‍മാര്‍ ആര്‍ക്കെല്ലാം? ഈ ടീമുകള്‍ സൂപ്പര്‍

ഏതൊരു ടീമിനെ സംബന്ധിച്ചും മൂന്നാം നമ്പറിലെ ബാറ്റര്‍മാര്‍ക്കു വളരെ നിര്‍ണായക റോള്‍ തന്നെയാണുള്ളത്. വളരെ വേഗത്തില്‍ ബാറ്റിങിലെ ഗിയര്‍ മാറ്റാനും വ്യത്യസ്ത രീതികളില്‍ ബാറ്റ് ചെയ്യാനുമുള്ള മിടുക്ക് ഈ ബാറ്റര്‍ക്കു കൂടിയേ തീരൂ. അതുകൊണ്ടു തന്നെ പലപ്പോഴും ഒരു ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് മൂന്നാം നമ്പറില്‍ കളിക്കാറുമുള്ളത്.

വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണില്‍ വിവിധ ടീമുകള്‍ക്കൊപ്പം മികച്ച ചില മൂന്നാം നമ്പര്‍ ബാറ്റര്‍മാരെ നമുക്കു കാണാന്‍ സാധിക്കും. ഇവരില്‍ പലരും കളി ജയിപ്പിക്കാന്‍ കഴിവുള്ളവരുമാണ്. ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്റര്‍മാരുള്ള ചില ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON

ആദ്യത്തെ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം മിച്ചെല്‍ മാര്‍ഷാണ് ഡിസിക്കു വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുന്നത്. ഓപ്പണിങിലടക്കം ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. പക്ഷെ ഡിസിയില്‍ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്നായിരിക്കും ഓപ്പണ്‍ ചെയ്യുക. അതുകൊണ്ടു തന്നെ മൂന്നാം നമ്പറായിരിക്കും മാര്‍ഷിനു ലഭിക്കുക.

തന്റേതായ ദിവസം പിടിച്ചുനിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടുള്ള ബാറ്ററാണ് മാര്‍ഷ്. എതിര്‍ ടീം ബൗളര്‍മാരെ തല്ലിച്ചതയ്ക്കുന്ന അദ്ദേഹം പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ അപകടകാരിയുമാണ്. പേസ് ബൗളിങിനെതിരേ വീക്ക്‌നെസുകളൊന്നുമില്ലെങ്കിലും സ്പിന്നര്‍മാര്‍ക്കെതിരേ മാര്‍ഷ് ചില സന്ദര്‍ഭങ്ങളില്‍ പതറിയിട്ടുണ്ട്. പക്ഷെ സമീപകാലത്തു ഈ വീക്ക്‌നെസും ഏറെക്കുറെ മറികടക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

മൂന്നാം നമ്പറില്‍ കിടിലന്‍ ബാറ്ററുള്ള മറ്റൊരു ഫ്രാഞ്ചൈസി പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ്. ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് മൂന്നാമനായി റോയല്‍സിനു വേണ്ടി ബാറ്റ് ചെയ്യന്നത്. കഴിഞ്ഞ സീസണിലെ കുറച്ചു മല്‍സരങ്ങളില്‍ മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിനു വേണ്ടി മൂന്നാം നമ്പര്‍ സഞ്ജു വിട്ടുകൊടുത്തിരുന്നു

പക്ഷെ പുതിയ സീസണില്‍ ദേവ്ദത്ത് റോയല്‍സിനൊപ്പമില്ല. അദ്ദേഹത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു അവര്‍ വിറ്റുകഴിഞ്ഞു. അതുകൊണ്ടു തന്നെ മുഴുവന്‍ മല്‍സരങ്ങളിലും ടീമിനായി ഇനി സഞ്ജു തന്നെയായിരിക്കും മൂന്നാമനായി ബാറ്റ് ചെയ്യുകയെന്നുറപ്പായിരിക്കുകയാണ്.

SHREYAS IYER

പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ മിടുക്കനാണ് അദ്ദേഹം. കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെ സഞ്ജുവിനില്ല. വരാന്‍ പോവുന്ന ഐപിഎല്‍ സീസണ്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്. ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിച്ചേക്കും.

മൂന്നാം നമ്പറില്‍ കിടിലന്‍ ബാറ്ററുള്ള മൂന്നാമത്തെ ടീം രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. ക്യാപ്റ്റനും ഇന്ത്യന്‍ മധ്യനിര ബാറ്ററുമായ ശ്രേസ് അയ്യരാണ് മൂന്നാം നമ്പറില്‍ കെകെആറിനായി ബാറ്റ് ചെയ്യുക. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ മുഴുവന്‍ പുറത്തിരുന്ന അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണ് ഇത്തവണ കാണാന്‍ സാധിക്കുക.

ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് മാറ്റിനിര്‍ത്തിയാല്‍ വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്ററാണ് ശ്രേയസ്. സ്പിന്നര്‍മാരെ വളരെ അനായാസം നേരിടുന്ന അദ്ദേഹം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ മിടുക്കനാണ്. നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടിയാല്‍ ടി20 ലോകകപ്പ് ടീമിലേക്കു അവകാശവാദമുന്നയിക്കാന്‍ ശ്രേയസിനു സാധിക്കും.

Story first published: Tuesday, February 27, 2024, 9:46 [IST]
Other articles published on Feb 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+