Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ബൗളര്‍മാരെ തലങ്ങും വിലങ്ങും 'തല്ലി' സഞ്ജു! കളി കാര്യമായാല്‍ തുടരുമോ? വീഡിയോ

ഐപിഎല്‍ പൂരം അടുത്തെത്തി നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ബാറ്റിങില്‍ കസറാനുള്ള കഠിന പ്രയത്‌നത്തിലാണ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. റോയല്‍സ് ക്യാംപിനൊപ്പം ചേര്‍ന്നു കഴിഞ്ഞ അദ്ദേഹത്തിന്റെ ബാറ്റിങ് പരിശീലനത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ബൗളര്‍മാരെ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന സഞ്ജുവിനെയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. സോഷ്യല്‍ മീഡിയയില്‍ റോയല്‍സ് പങ്കുവച്ച ഈ വീഡിയോ വളരെ വേഗത്തില്‍ വൈറലായി മാറുകയും ചെയ്തു.

ടി 15 ( T 15) എന്ന ക്യാപ്ഷനാണ് സഞ്ജുവിന്റെ ഈ ബാറ്റിങ് പരിശീലന വീഡിയോക്കു റോയല്‍സ് നല്‍കിയിരിക്കുന്നത്. റഷ്യയുടെ കരുത്തുറ്റ സൈനിക വാഹനമാണ് ടി 15. ഇതു 2015ലായിരുന്നു ആദ്യമായി ഉപയോഗിക്കെപ്പട്ടത്. ഈ വര്‍ഷവുമായി സഞ്ജുവിനു ഒരു ബന്ധം കൂടിയുണ്ട്. 2015ലായിരുന്നു ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അതുമായി ബന്ധപ്പെടുത്തിയാവും ടി 15 എന്ന് സഞ്ജുവിന്റെ വീഡിയോക്കു റോയല്‍സ് ക്യാപ്ഷന്‍ നല്‍കിയത്.

SANJU SAMSON

screen shot

സഞ്ജു ഷൂസിന്റെ ലെയ്‌സ് ധരിച്ചുകൊണ്ടാണ് ഈ വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്നു പാഡ് ധരിച്ച് ഹെല്‍മറ്റും ഗ്ലൗസും ബാറ്റുമേന്തി അദ്ദേഹം ഗ്രൗണ്ടിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. തുടര്‍ന്നു കട്ട് ഷോട്ടും പുള്‍ ഷോട്ടും ഡ്രൈവുകളുമെല്ലാം അനായാസം സഞ്ജു പായിക്കുന്നതും വീഡിയോയിലുണ്ട്. മാത്രമല്ല തന്റ ട്രേഡ്മാര്‍ക്ക് ശൈലയില്‍ ബാറ്റ് കൈലിയിട്ട് വട്ടം കറക്കിയ ശേഷം വമ്പന്‍ സിക്‌സറും സഞ്ജു പറത്തുന്നുണ്ട്.

സഞ്ജു സാംസണ്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ കാണാം

ക്യാപ്റ്റനെന്ന നിലയില്‍ റോയല്‍സിനോടൊപ്പം സഞ്ജുവിന്റെ നാലാമത്തെ സീസണാണിത്. 2021ലായിരുന്നു ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനു പകരം അദ്ദേഹം സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റെടുത്തത്. നായകനായുള്ള ആദ്യ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കാനായില്ലെങ്കിലും 2022ല്‍ റോയല്‍സിനെ റണ്ണറപ്പാക്കി സഞ്ജു കൈയടി വാങ്ങി.

പക്ഷെ കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു ഈ മികവ് തുടരാനായില്ല. നേരിയ വ്യത്യാസത്തില്‍ റോയല്‍സിനു പ്ലേഓഫ് നഷ്ടമാവുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്. ഒരു കളി കൂടി ജയിച്ചിരുന്നെങ്കില്‍ റോയല്‍സ് പ്ലേഓഫ് കളിക്കുമായിരുന്നു.

സഞ്ജുവിനെ സംബന്ധിച്ച് നായകനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഏറെ നിര്‍ണായകമാണ് വരാനിരിക്കുന്ന സീസണ്‍. കാരണം ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ റോയല്‍സിനൊപ്പം അദ്ദേഹത്തിനു ബാറ്റിങില്‍ കസറേണ്ടതുണ്ട്. കുറഞ്ഞത് 500-600 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യാനായാല്‍ സഞ്ജുവിനു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാം.

SANJU SAMSON

ലോകകപ്പ് സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറുടെ റോളിനു വേണ്ടി വാശിയേറിയ മല്‍സരമാണ് ഇപ്പോഴുള്ളത്. സഞ്ജുവിനെക്കൂടാതെ ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നുണ്ട്. ഇവരുടെയെല്ലാം ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പിലെ രണ്ട് വിക്കറ്റ് കീപ്പര്‍മാരെ തീരുമാനിക്കുക.

ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച സീസണ്‍ 2021ലേതായിരിന്നു. റോയല്‍സ് നായകനായ ശേഷം അദ്ദേഹത്തിന്റെ കന്നി സീസണും കൂടിയാണിത്. അന്നു 14 മല്‍സരങ്ങളില്‍ നിന്നും സഞ്ജു വാരിക്കൂട്ടിയത് 484 റണ്‍സാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

അതിനു ശേഷം 2022നും 450ന് മുകളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തു. അന്നു നേടിയത് 458 റണ്‍സായിരുന്നു. പക്ഷെ കഴിഞ്ഞ തവണ സഞ്ജുവിന്റെ പ്രകടനം താഴേക്കു പോവുകയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റിയടക്കം 362 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.

Story first published: Sunday, March 10, 2024, 12:52 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+