For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിന്റെ ചീട്ടുകീറാന്‍ മുംബൈ, പകരക്കാരന്‍ സഞ്ജുവോ? നിര്‍ണ്ണായക സൂചന

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മിനി താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ സീസണിന് മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്ന ടീം മുംബൈ ഇന്ത്യന്‍സാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് അപ്രതീക്ഷിതമായി ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച മുംബൈ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കി. ഈ മാറ്റങ്ങള്‍ മുംബൈ ടീമിനുള്ളില്‍ പൊട്ടിത്തെറിയും സൃഷ്ടിച്ചു.

രോഹിത് ശര്‍മയെ ഒതുക്കാനുള്ള നീക്കങ്ങളാണ് മുംബൈ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ പോസ്റ്റര്‍ പങ്കുവെച്ചപ്പോള്‍ മുംബൈ രോഹിത് ശര്‍മയുടെ ചിത്രം ഒഴിവാക്കിയത്. ഈ സീസണിന് ശേഷം മുംബൈ രോഹിത്തിനെ ഒഴിവാക്കുമെന്നത് ഉറപ്പായിരിക്കുകയാണ്. മുംബൈക്ക് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത്തെങ്കിലും ഇപ്പോള്‍ ടീം മാനേജ്‌മെന്റ് ഈ പരിഗണന അദ്ദേഹത്തിന് നല്‍കുന്നില്ല.

രോഹിത്തിനെ മുംബൈ ഒഴിവാക്കുമ്പോള്‍ പകരം ആരാണെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴിതാ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രോഹിത്തിന് പകരം സഞ്ജു സാംസണെ മുംബൈ നോട്ടമിടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ടോപ് ഓഡറിലേക്ക് സഞ്ജുവിനെ തിരികെ എത്തിക്കാനാണ് മുംബൈയുടെ പദ്ധതി. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു നടത്തുന്നത്.

എന്നാല്‍ നായകസ്ഥാനം ലഭിക്കുമ്പോള്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ വലിയ ശ്രദ്ധ നല്‍കാനാവുന്നില്ല. താരത്തിന്റെ സ്ഥിരത നഷ്ടമാവുന്നു. നേരത്തെ ടോപ് ഓഡറില്‍ കളിച്ചിരുന്നപ്പോള്‍ ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കി കസറാന്‍ സഞ്ജുവിനായിരുന്നു. ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും കളിച്ച് സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. രാജസ്ഥാനൊപ്പം നായകനായി തുടരുന്നത് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ ഭാവിക്ക് വലിയ ഗുണം ചെയ്യുന്നില്ല.

sanju samson

ഇന്ത്യ ഇഷാന്‍ കിഷനെ തഴയുന്നതോടെ സഞ്ജുവിന് ടി20 ലോകകപ്പിലും അവസരം ലഭിക്കാന്‍ സാധ്യത കൂടിയിരിക്കുകയാണ്. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ കൂടുതല്‍ പരിഗണിക്കുന്നത് ഏകദിന ഫോര്‍മാറ്റിലേക്കാണ്. അതുകൊണ്ടുതന്നെ അടുത്ത ഏകദിന ലോകകപ്പാണ് സഞ്ജുവിന്റെ ലക്ഷ്യം. ഇൗ മോഹം നടക്കാന്‍ ഇന്ത്യക്കൊപ്പം കൂടുതല്‍ മത്സരം താരം കളിക്കേണ്ടതായുണ്ട്. അതിന് മുംബൈ ഇന്ത്യന്‍സിലേക്ക് സഞ്ജു എത്തുന്നതാണ് നല്ലത്.

തനിക്ക് വലിയ ടീമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ രാജസ്ഥാനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സഞ്ജു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. ലഭിക്കുന്ന അവസരത്തെ നന്നായി ഉപയോഗപ്പെടുത്താനായാല്‍ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ സഞ്ജുവിനാവും. അതിന് മുംബൈയിലേക്ക് സഞ്ജു എത്തുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് പറയാം.

എന്നാല്‍ സഞ്ജുവിനെ മാത്രമല്ല മറ്റ് ചില താരങ്ങളേയും മുംബൈ നോട്ടമിടുന്നുണ്ട്. അതിലൊരാള്‍ റാഷിദ് ഖാനാണ്. സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാനെ മുംബൈ ടീമിലെത്തിക്കാന്‍ തീവ്ര ശ്രമം നടത്തുന്നുണ്ട്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് റാഷിദ് ഖാനുള്ളത്. ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തുള്ളതിനാല്‍ ഗുജറാത്തിലെ സഹതാരമായിരുന്ന റാഷിദിനെ ഒപ്പമെത്തിക്കാനാവുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ റാഷിദ് ഹൈദരാബാദിലായിരുന്നപ്പോള്‍ മുംബൈ ഇതിനായി ശ്രമിച്ചിരുന്നെങ്കിലും അന്ന് നടന്നില്ല. ഗുജറാത്തും റാഷിദിനെ വിടാന്‍ സാധ്യത കുറവാണെന്ന് പറയാം. മുംബൈ നോട്ടമിടുന്ന മറ്റൊരു താരം പൃഥ്വി ഷായാണ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് താരം. മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി പൃഥ്വിയെ ഒഴിവാക്കിയേക്കും. വെടിക്കെട്ട് ഓപ്പണറെ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം.

Story first published: Tuesday, January 16, 2024, 12:43 [IST]
Other articles published on Jan 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+