Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആദ്യ 17 ബോളില്‍ 22, മടങ്ങുമ്പോള്‍ 42 ബോളില്‍ 69! സഞ്ജു ഗിയര്‍ മാറ്റിയത് ഇങ്ങനെ, അറിയാം

ജയ്പൂര്‍: സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥന്‍ റോയല്‍സ് ഐപിഎല്ലില്‍ പടയോട്ടം തുടരുകയാണ്. കളിച്ച നാലാമത്തെ മല്‍സരവും ജയിച്ച റോയല്‍സ് പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കുയര്‍ന്നു. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ പ്ലേഓഫ് ടിക്കറ്റ് ഇത്തവണ നേരത്തേ തന്നെ ബുക്ക് ചെയ്യാനളുള്ള കുതിപ്പിലാണ് അവര്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ റണ്‍ചേസില്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ക്രീസിലെത്തിയ ശേഷം നായകന്റെ ഇന്നിങ്‌സ് കളിച്ചാണ് സഞ്ജു മടങ്ങിയത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു 69 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് സഞ്ജു സ്വന്തം പേരില്‍ കുറിച്ചത്. യശസ്വി ജയ്‌സ്വാള്‍ (0) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായതിനെ തുടര്‍ന്നു ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളില്‍ തന്നെ അദ്ദേഹത്തിനു ക്രീസിലെത്തേണ്ടി വന്നിരുന്നു. പതിയെ തുടങ്ങിയ ശേഷം പിന്നീട് ആഞ്ഞടിച്ചാണ് സഞ്ജു കിടിലന്‍ ഫിഫ്റ്റി കുറിച്ചത്.

SANJU SAMSON

പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ക്രീസില്‍ നിലയുറപ്പിക്കാനാണ് തുടക്കത്തില്‍ അദ്ദേഹം ശ്രമിച്ചത്. പഴയതു പോലെ അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് കളഞ്ഞു കുളിക്കാന്‍ സഞ്ജു മുതിര്‍ന്നില്ല. ഒരു ബാറ്ററെന്ന നിലയില്‍ താന്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ഈ ഇന്നിങ്‌സ് തെളിയിക്കുന്നത്. ആദ്യത്തെ 17 ബോളില്‍ വെറും 22 റണ്‍സ് മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തിരുന്നുള്ളൂ. അതിനു ശേഷമാണ് അദ്ദേഹം ഗിയര്‍ മാറ്റിയത്. അടുത്ത 23 ബോളില്‍ 200 സ്‌ട്രൈക്ക് റേറ്റോടെ 46 റണ്‍സ് സഞ്ജു വാരിക്കൂട്ടുകയും ചെയ്തു.

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ജയ്‌സ്വാളിനെ റീസ് ടോപ്ലെ മടക്കി. പുള്‍ ഷോട്ടിനു ശ്രമിച്ച് ടോപ് എഡ്ജായ ജയ്‌സ്വാളിനെ ഗ്ലെന്‍ മാക്‌സ്വെല്ലാണ് മിഡ് ഓഫിനു അരികെ പിടികൂടിയത്. റോയല്‍സ് അപ്പോള്‍ അക്കൗണ്ട് പോലും തുറന്നിരുന്നില്ല. ഇതോടെ സഞ്ജു ക്രീസിലെത്തുകയും ചെയ്തു. പരമാവധി സിംഗിളും ഡബിളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ജോസ് ബട്‌ലര്‍ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനുമായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍.

നേരിട്ട അഞ്ചാമത്തെ ബോളിലാണ് സഞ്ജു ആദ്യ ഫോര്‍ പായിച്ചത്. ഇതേ ഓവറില്‍ തന്നെ യഷ് ദയാലിനെതിരേ അദ്ദേഹം വീണ്ടുമൊരു ഫോര്‍ കൂടി നേടി. രണ്ടും റിസ്‌കി ഷോട്ടുകളായിരുന്നില്ല, മറിച്ച് മികച്ച ടൈമിങിലൂടെ ഗ്യാപ്പിലൂടെ സഞ്ജു ബോള്‍ പ്ലേസ് ചെയ്യുകയായിരുന്നു. മോശം ബോളുകള്‍ ലഭിച്ചപ്പോഴെല്ലാം അദ്ദേഹം അതു മുതലാക്കിയെന്നതാണ് ശ്രദ്ധേയം.

SANJU SAMSON

അടുത്ത ഓറില്‍ ടോപ്ലെയ്‌ക്കെതിരേ സഞ്ജു മൂന്നാമത്തെ ഫോര്‍ കണ്ടെത്തി. പിന്നീട് ആദ്യത്തെ 17 ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലും സഞ്ജു സ്‌കോര്‍ ചെയ്തില്ല. ഏഴോവറുകള്‍ കഴിഞ്ഞപ്പോള്‍ 17 ബോളില്‍ അദ്ദേഹം നേടിയത് 22 റണ്‍സ് മാത്രം. അതിനു ശേഷമണ് ബാറ്റിങില്‍ തന്റെ ഗിയര്‍ മാറ്റാന്‍ സഞ്ജു തീരുമാനിച്ചത്. ഹിമാന്‍ഷു ശര്‍മയെറിഞ്ഞ അടുത്ത ഓവറില്‍ രണ്ടു ഫോറുകള്‍ സഞ്ജു കണ്ടെത്തി.

10ാം ഓവറില്‍ മുഹമ്മദ് സിറാജിനെതിരേയായിരുന്നു സഞ്ജുവിന്റെ ആദ്യ സിക്‌സര്‍. ഡീപ്പ് ബാക്ക് വേര്‍ഡ് പോയിന്റിനു മുകളിലൂടെ മികച്ചൊരു അപ്പര്‍കട്ടിലൂടെയാണ് അദ്ദേഹം ബോള്‍ സിക്‌സറിലെത്തിച്ചത്. മായങ്ക് ഡാഗറിന്റെ അടുത്ത ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറും സഞ്ജു നേടി. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കവെ 11ാം ഓവറിലെ അഞ്ചാമത്തെ ബോള്‍ സിക്‌സറിലേക്കു പായിച്ചായിരുന്നു അദ്ദേഹം ഫിഫ്റ്റി തികച്ചത്. എക്‌സ്ട്രാ കവറിനു മുകളിലൂടെയയായിരുന്നു സഞ്ജുവിന്റെ കിടിലന്‍ ഷോട്ട്.

അടുത്ത ഓവറിലെ നാലാമത്തെ ബോള്‍ അദ്ദേഹം ബൗണ്ടറി കടത്തി. സ്‌കോറിങിനു വേഗത കൂട്ടി അതിവേഗം മുന്നേറവെയാണ് 15ാം ഓവറില്‍ സഞ്ജു വീണത്. സിറാജിനായിരുന്നു വിക്കറ്റ്. ശരീരം ലക്ഷ്യമിട്ടെത്തിയ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനാണ് അദ്ദേഹം തുനിഞ്ഞത്. എന്നാല്‍ ഡീപ്പ് ബാക്ക് വേര്‍ഡ് പോയിന്റില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെ സഞ്ജുവിനെ ദയാല്‍ പിടികൂടുകയായിരുന്നു.

Story first published: Sunday, April 7, 2024, 7:24 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+