For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആദ്യ ബോളില്‍ സിക്‌സടിക്കാന്‍ ശ്രമിക്കുന്നതെന്ത്? കാരണമുണ്ട്! സഞ്ജുവിന്‍റെ മാസ് മറുപടി

കൊച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും അഗ്രസീവായ ബാറ്റര്‍മാരുടെ നിരയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സ്ഥാനം. ക്രീസിലെത്തിയാല്‍ നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ ഭയമില്ലാത്ത, മടിച്ചുനില്‍ക്കാത്ത അപൂര്‍വ്വം ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. സഞ്ജുവിന്റെ ഇത്തരമൊരു ശൈലി കാരണം പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കുറച്ചു ബോള്‍ നേരിട്ട ശേഷം പിച്ചിനെ മനസ്സിലാക്കി കളിക്കാന്‍ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുള്‍പ്പെടെയുള്ളവര്‍ സഞ്ജുവിനെ ഉപദേശിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഈ ഉപദേശങ്ങളൊന്നും അദ്ദേഹം കാര്യമായെടുത്തില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അതിനു ശേഷവും സഞ്ജു ഇതേ രീതിയില്‍ ആദ്യ ബോളില്‍ തന്നെ വമ്പന്‍ ഷോട്ടുകള്‍ക്കു തുനിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ ശ്രമിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. സ്റ്റാര്‍ നഹി ഫാര്‍ (STAR NAHI FAR) എന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍.

SANJU SAMSON

തികച്ചും വ്യത്യസ്തമായ ബാറ്റിങ് ശൈലിയിലൂടെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു അഗ്രസീവ് സമീപനം താന്‍ കൊണ്ടു വന്നതെന്നാണ് സഞ്ജു തുറന്നു പറഞ്ഞിരിക്കുന്നത്. ക്രിക്കറ്റിന്റെ കാര്യത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ രാജ്യമാണ് ഇന്ത്യയെന്നു ഞാന്‍ കരുതുന്നു. പ്രതിഭാശാലികളായ അത്രയുമധികം ക്രിക്കറ്റര്‍മാരാണ് ഇവിടെയുള്ളത്.

ടീമിലെത്താന്‍ വാശിയേറിയ പോരാട്ടവും നടക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള എന്നെപ്പോലെയൊരാള്‍ക്കു ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യമാണ്. അതുകൊണ്ടു തന്നെ ഞാന്‍ എല്ലായ്‌പ്പോഴും സ്‌പെഷ്യലാവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

എന്റെ ബാറ്റിങ് ശൈലി കൊണ്ട് മറ്റുള്ളവരില്‍ വേറിട്ടുനില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. എന്റേതായ ഒരു ബാറ്റിങ് ശൈലി സൃഷ്ടിച്ചെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതു ആദ്യത്തെ ബോളാണോ, അല്ലയോ എന്നതൊന്നും വിഷയമല്ല. സിക്‌സറടിക്കാനാണ് ഞാന്‍ എപ്പോഴും നോക്കാറുള്ളതെന്നും സഞ്ജു വ്യക്തമാക്കി.

എന്റെ മാനസികാവസ്ഥയില്‍ വന്നിട്ടുള്ള മാറ്റമാണിത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് എന്നെ ഇങ്ങനൊയൊരു ശൈലിയിലേക്കു മാറാന്‍ പ്രേരിപ്പിച്ചത്. ഒരു സിക്‌സറടിക്കുന്നതിനു വേണ്ടി ഞാന്‍ എന്തിന് 10 ബോളുകള്‍ കാത്തിരിക്കണം? ആദ്യ ബോളില്‍ തന്നെ എനിക്കു അതു സാധിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ പവര്‍സ്‌ട്രോക്ക് വികസിപ്പിച്ചെടുക്കാനുള്ള പ്രചോദനത്തിനു പിന്നിലും അതാണ്.

ഇതിനു വേണ്ടി ഞാന്‍ ഒരുപാട് പരിശ്രമിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആളുകള്‍ എന്നെ അതിനു സഹായിക്കുകയും ചെയ്തു. ഇതിനു പിറകില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. എനിക്കും എന്നോടു വളരെയധികം അടുപ്പം പുലര്‍ത്തുന്നവര്‍ക്കും മാത്രമേ അതെല്ലാം അറിയുകയുള്ളൂ.

SANJU SAMSON

അതുകൊണ്ടു തന്നെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ തന്നെ വരുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. നിങ്ങള്‍ക്കറിയാവുന്നതു പോലെ ഞാന്‍ ഇതു മിനുക്കിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഞാനൊരിക്കലും സംതൃപ്തനാവാറില്ല. ഞാന്‍ കളിക്കുന്ന ടീമിനു വേണ്ടി അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.

റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു താന്‍ എങ്ങനെയാണ് വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ദുബായില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു സീസണിനു (2021) മുമ്പ് റോയല്‍സ് ടീമുടമയായ മനോജ് ബദാലെ എന്നെ സമീപിച്ചത്. റോയല്‍സ് ടീമിനെ നയിക്കാന്‍ തയ്യാറാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ റെഡിയാണെന്നു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് ഞാന്‍ റോയല്‍സ് ക്യാപ്റ്റനാവുന്നത്.

കാര്യങ്ങള്‍ അത്രയ്ക്കും സിംപിളായിരുന്നു. റോയല്‍സിനു വേണ്ടി ഞാന്‍ മതിയായ മല്‍സരങ്ങള്‍ കളിച്ചിരുന്നു. ഈ ഫ്രാഞ്ചൈസിക്കൊപ്പം വേണ്ടത്ര സമയം ചെലവഴിക്കുകയും ചെയ്തതിനാല്‍ ഈ റോള്‍ നന്നായി ചെയ്യാനാവുമെന്നു എനിക്കു ആത്മവിശ്വാസമുണ്ടായിരുന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ പോയ്‌ക്കൊണ്ടിരിക്കുന്നതില്‍ വളരെ സന്തുഷ്ടനാണന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 8, 2024, 8:33 [IST]
Other articles published on Mar 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+